Monday, March 2, 2015

സോഷ്യലിസം - മാര്‍ക്സിസത്തിന് ഒരു വിമര്‍ശനം

സോഷ്യലിസം എന്നാല്‍ മുതലാളിത്വത്തിന്റെ തന്നെ ഉയറ്ന്ന രൂപം ആണ് . സാമൂഹ്യ സ്വൊതുടമയിലൂടെ  സ്വൊത് ഉലപാദനം  നടത്തുന്ന ഒരു രീതിയെ  19 ആം നൂറ്റാണ്ടില്‍ മനുഷ്യന്‍ സങ്കല്‍പ്പിച്ചു, അതാണ് സോഷ്യലിസം .

കമ്മുനിസം എന്നാല്‍ എല്ലാ പൌരന്‍മാര്‍കും മുകളില്‍ ഉള്ള സമൂഹം, അല്ലെങ്കില്‍ ഭരണകൂടം എന്ന രണ്ടു പര്‍വതങ്ങള്‍  നീക്കം ചെയുന്ന വ്യവസ്ഥ എന്നാണ് അര്ത്ഥം .

അത് കമ്മുനിസ്റ്റ് പൌരോഹിത്യം ആകി ,ലെനിനിസ്റ്റ് പാര്‍ട്ടി മാറ്റി എന്നതാണു കമ്മുനിസം എന്ന സംഹിത  നേരിടൂന്ന് വിഷയം.

ഇന്ന് ലെനിനിസ്റ്റുകള്‍ എന്ന രാഷ്ടരീയകാരന്‍   അധികാര ആഗ്രഹം മാത്രം  ഉള്ളവനായി  ഈ കമ്മുണിസത്തിന്റെ മുന്നില്‍  പായ  ഇട്ടു സ്ഥലം പിടിച്ചിരികുന്നു . അത് കൊണ്ട് അവരുടെ പിന്നില്‍ അണി നിരക്കാന്‍ വിവരം ഉള്ള  ജനം തെയാറില്ല . ഇതാണ് ലോകത്ത് സംഭവിച്ചിരികുന്നത് .


ഓരോ ഉല്‍പാദന രീതിയെയും  അതതു കാല‍ഘട്ടം ആണ് നിശ്ചയികുന്നത്. അസ്തിത്വം ആണ് ബോധത്തെ നിശ്ചയികുന്നത് . അല്ലാതെ മനുഷ്യന്‍ അല്ല . മനുഷ്യ്യന്‍‍ ചരിത്രത്തിന്റെ  സൃഷ്ടി മാത്രം ആണ് എന്നാണ് മാര്‍ക്സ്  അഭിപ്രായപെടുന്നത്  . അത് കൊണ്ട് നാം കാലഘട്ടത്തിന് വിധേയം ആണ് എന്നതാണു മാര്‍ക്സ് പറയുന്നതു . അതാണ് അദ്ദേഹത്തിന്റെ ഭൌതികം .


സോഷ്യലിസം ideology നിര്‍ഭരം ആണ് . എന്നാല്‍ കമുനിസം  non- ideology ആണ് പറയുന്നത് .


"മുതലാളിത്ത-കോര്‍പ്പറേറ്റ് പാത വെടിഞ്ഞ് സോഷ്യലിസത്തിലേക്കുള്ള ലാറ്റിനമേരിക്കന്‍ മടക്കം ഒന്ന് ശ്രദ്ധിക്കുക" എന്ന് പറയുന്നു, ചിലെര്‍ .


 ഭരണ അധികാരികള്‍ക് അഡ്രസ്‌ ചെയ്ണ്ട വിഭാഗം ആണ് യുവത . അവര്ക് തൊഴില്‍ നല്‍കാന്‍ ഭരണ അധികാരികള്‍ കാണുന്ന ഏക സെകുലര്‍ മാര്‍ഗം investors ആണ് , അതവര്‍ ചെയുന്നു , അത്ര മാത്രം ... Quite നാച്ചുറല്‍.


"മുതലാളിത്തത്തിന്‍റെ പുതുരൂപമാണല്ലോ നിക്ഷേപകര്‍.ആ ഓമനപ്പരില്‍ വരുന്നവര്‍ക്ക് അസ്ഥിത്വവും,വ്യക്തിത്വവും പണയപ്പെടുത്തി കൂട്ടിക്കൊടുത്തല്ല യുവതയെ  adress ചെയ്യേണ്ടത്. സ്വദേശി പ്രസ്ഥാനത്തിന് വേണ്ടി വീറോടെ വാദിക്കുകയും, സായിപ്പ് ആസനം തുടച്ചിട്ട് വലിച്ചെറിയുന്ന ടിഷ്യൂ പേപ്പര്‍,  ഒരു ഉളുപ്പുമില്ലാതെ തൂവാല ആയി ഉപയോഗിക്കുന്ന വിധേയത്വം, അതാണ് ഇന്‍ഡ്യന്‍ ഭരണകൂടം.." . "ഇന്‍ഡ്യ ഇന്ന് ഒരു തുറന്ന കമ്പോളമാണ്..അതിനര്‍ത്ഥം ഒരു തുറന്ന കക്കൂസ് എന്നല്ല, അങ്ങിനെ ആക്കുകയാണ് ഭരണാധികാരികള്‍.."  ഇതായിരുന്നു  എനിക് കിട്ടിയ  മറുപടി  .


എന്റെ   ഉത്തരം  ,ഇതെല്ലാം ഒരു ജനത ചെയേണ്ട കാര്യങ്ങള്‍ ആണ് . അധികാരികള്‍ അല്ല  അത് ചെയ്യേണ്ടത് . ഭരണാധികാരികളുടെ ലക്ഷ്യം mangement ആണ് അല്ലാതെ mismanaging  അല്ല .


"കെജ്രിവാള്‍ ഭരണം മുന്നോട്ട് വെയ്ക്കുന്ന പല നയങ്ങളിലും സോഷ്യലിസത്തിന്‍റെ ആത്മാംശം ഉണ്ട്...മാനുഷിക മുഖം ഇല്ലാത്തതാണ് കോര്‍പ്പറേറ്റിസം...AAP ന്‍റെ ഇപ്പോഴത്തെ പോരാട്ടം കോര്‍പ്പറേറ്റുകള്‍ക്ക് എതിരെയല്ലേ?...ഒടുക്കം സന്ധി ചെയ്യാതിരുന്നാല്‍ മതി...ഇന്‍ഡ്യയില്‍ പലപ്പോഴും സംഭവിക്കന്നത് അതാണ്." .. ഉണ്ടായ നല്ല പ്രതികരണം ആണിത് .

ഒരു ഭരണ അധികാരിക് സന്ധി അത്യാവശം ആണ് . യുധ്വം ചെയുന്ന പടയാളിക് പിന്നോട്ട് ഇറങ്ങേണ്ടി വരും .കളിക്കാരന് മൈ‍നസ് പാസ്‌ പോലും നല്‍കേണ്ടി വരും .

ഫഷിസത്തെ കുറിച്ച്---- ഒരു ലെനിനിസ്ടിന്റെ ചര്‍ച്ചയില്‍ നിന്ന് !



Crisis of world capitalistic system നില നില്കുന്നുണ്ട്, എന്നത് ശരി . Trymph of national liberation movement ഇന്ന് നിലവില്‍ ഇല്ല . Socialism is not a world system now . Militarisation of economy and arms ,Question of war and the peace and heavy economic centralisation ,അതും ശരി ആണ് .
ബൂര്‍ഷ ഫാഷിസത്തിന്റെ ഒരു രൂപം എന്ന് പറയുന്നത് പുരോഗമന സോഷ്യലിസ്റ്റ്‌ വിപളവത്തെ തടയുക എന്നത്  തന്നെ  . എന്നാല്‍ എന്താണ് നിങ്ങളുടെ സോഷ്യലിസ്റ്റ്‌ വിപ്ലവം ? കമ്മുണിസ്റ്റു പാര്‍ട്ടി ടെ കുത്തക അധികാരം ആണോ ?
ജനങളുടെ പൊതു പ്രശ്നങ്ങള്‍ എങ്ങിനെ ആണ് കംമുനിസ്ടുകള്‍  അവരുടെ ആഗ്രഹ ചിന്ത  കൊണ്ട് പരിഹരികുക ? എങ്ങിനെ ആണ് അവര്‍ ലോകത്ത് തൊഴില്‍ ദാതാവ്  ആകും? എങ്ങിനെ കമ്മ്യൂണിസ്റ്റ്‌  കുത്തക അധികാരം ഇല്ലാണ്ടാകും ? എങ്ങിനെ പാര്‍ട്ടി കമ്മിറ്റികളുടെ  പൌരോഹിത്യം ഇല്ലായ്മ ചെയും ?
ജനങ്ങല്‍കു  ഏതു വ്യവസ്ഥിതികളിലും അതൃപ്തി  ഉണ്ടായിരിക്കും . എങ്ങിനെ , പാര്‍ട്ടി കമ്മിറ്റി ഭരണം ഇതിന് പരിഹാരം ഉണ്ടാക്കും ? കംമുനിസ്റ്സ്കളും  ഉപയോഗികുന്നത് വൃത്തികെട്ട പവര്‍ ആണ്, ജനങ്ങള്‍ക് മുമ്പിലും . ഇതിനു നൂറ്റാണ്ടിലെ ജനം തെയ്യാറാകുമോ ? അവരുടെ നേതാക്കളെ  കുറിച്ച് 40 വയസില്‍ താഴെ ഉള്ള എവെര്കും ഇന്നറിയാം .
എന്നാല്‍ മുതലാളിത്വം അവര്‍ മാര്‍ക്കറ്റ്‌ വികസിപ്പിക്കാന്‍  ജനത്തിന്റെ ക്രയ ശേഷി വര്ധ്വിപ്പികണം എന്ന് എങ്കിലും കണ്ടെത്തുന്നു . സോഷ്യലിസ്റ്റ്‌ വ്യവസ്ഥ ആയ ചൈന തന്നെ പിടിച്ചു നില്കുന്നത്, അമേരികയിലെക് കയറ്റുമതി നടത്തി ട്രേഡ് കൊണ്ടാണ് ,  അല്ലാതെ അഭ്യന്തര മാര്‍ക്കറ്റ്‌ വികസിപ്പിച്ചു അല്ല . അഭ്യന്തര മാര്‍ക്കറ്റ്‌ വികസിപ്പിക്കാന്‍ അത് കാപിറ്റളിസ്ടിക് ആകണം , അത് ട്രൈ ചെയ്തു കൊണ്ടിരിക്കുന്നു

മാര്‍ക്കറ്റ്‌ ഇല്ലാതെ എന്ത് സിസ്റ്റം കൊണ്ടാണ് കമ്മ്യൂണിസം ഓരോ പൌരന്ടെയും വിഷയം പരിഹരികുക ? നിലവിലുള്ള  സിസ്റ്റം മാറണം എന്നാഗ്രഹിച്ചിട്ടു എന്ത് കാര്യം ആണ് നടകുക ? നിങ്ങള്ക് എന്തെങ്കിലും സെകുലര്‍ രീതി ഉണ്ടോ  ഇതിനെല്ലാം ? കൂടാതെ , പാര്‍ട്ടി ബ്യൂരോക്രസി ഒഴിവാക്കാന്‍ എന്തെങ്കിലും  പദ്വതി ഉണ്ടോ ?

They are mainly economic centralization, in a communist regime too !Maximum concentration of political power in the state, rigid firmness in administration in party and its commities .All this leading to more and more identification of the interest of the monopolists with that of the state. And cultural regimentation is the end result . ഇതിനു വേണ്ടി ഏതു മണ്ടന്‍ ജനം ത്യാഗം ചെയും?
 
"ശരിക്കും ഉള്ള  കൊമ്മ്യൂണിസ്റ്റ് ഭരണം ലോകമോ നിങ്ങളോ കണ്ടിട്ടില്ല , അത് കാണാത്ത കൊണ്ടും , അത് അറിയാത്ത കൊണ്ടും ആണ് നിങ്ങള്‍ അന്ധം ആയ കൊമ്മ്യൂണിസ്റ്റ് വിരോധം വെച്ചു  പൊറുപ്പിക്കുന്നത് " -എന്ന് ഒരു പ്രതികരണം ആണ് എനിക്ക് ലഭിച്ചത് ."നിങ്ങള്ക്ക് അന്ധം ആയ കൊമ്മ്യൂണിസ്റ്റ് വിരോധം എന്നത് പോലെ എനിക്കു അന്ധം  ആയ പാര്‍ടി സ്നേഹവും  ഉണ്ട്, അത് കൊണ്ട് , പര്‍ടിയും  അത് മുന്നോട്ട് വെക്കുന്ന ആശയങ്ങളും ആണ് പ്രധാനം, അതിലെ വ്യക്തികള്‍ അല്ല."-    മറ്റൊരു പ്രതികരണം വന്നത് അതായിരുന്നു .

"പാര്‍ട്ടി  മതങ്ങളെയും അതിലെ ചൂഷണ ങ്ങളെയും എതിര്‍ക്കുന്നു , അത് കൊണ്ട് പുതിയ ഒരു സംസ്കാരത്തെ  രൂപീകരിക്കുന്നു , സ്പൈറല്‍ ആയി ആണ് പാര്‍ട്ടി ആശയങ്ങള്‍ രൂപാന്തരപ്പെടുന്നത് , തന്മൂലം പര്‍ടിയെ  മതം എന്നു വിളിക്കുന്നത്  വൈരുദ്ധ്യാത്മക വാദവും , ഹെഗേലിന്റെ മൂന്നാം നിയമവും ഉള്‍ക്കൊള്ളാതെയാണ്കേട്ടിട്ടില്ലേ , നേഗേഷന്‍ ഓഫ് നേഗേഷന്‍ ?

മതം എന്ന എക്സിസ്റ്റിങ് സിസ്റ്റം എന്ന തെസീസിന്റെ , ആന്‍റി തീസിസ് ആണ് പാര്ട്ടി, ഇപ്പോ മനസിലായോ ? "-- ഇതായിരുന്നു എന്റെ ഒരു സുഹൃത്ത്‌ പ്രതികരിച്ചത്  , മേല്‍ ആശയത്തോട് .

ഇത് തന്നെ അല്ലേ വിശുദ്ധ ഖുറാന്‍ , ബൈബിള്‍ എന്നപോലെ വിശുദ്വ പാര്‍ടി യും ? ഒരു ചെടിയുടെ വിത്തില്‍ നിന്നും ഒരു ചെടി ഉണ്ടാകുമ്പോള്‍ ആണ് അതിനെ നെഗഷേന്‍ എന്നു പറയുന്നതു,   അല്ലെങ്കില്‍ ആശയങ്ങള്‍ മാറി തീരുന്നു എന്നതാണ് ഹെഗേല്‍ അത് കൊണ്ട് ഉദ്വെശിച്ചത് . സി‌പി‌എം സ്റ്റേറ്റ് സമ്മേളനം തന്നെ ഉദാഹരണം ആയി എടൂക്കാം .54 delegates ആലപ്പുഴ സ്റ്റേറ്റ് സമ്മേളനത്തിന് സംസാരിച്ചത് ഒരു 4 ആം ക്ലാസ് കുട്ടി പോലും പറയാന്‍ സംശയികും . മതത്തിനും , പാര്‍ടികും ചരിത്രം ഇല്ല . രണ്ടിനും തലച്ചോറില്ല .പര്‍ടിയുടെ തലച്ചോര്‍ അതിന്റെ ആശയങ്ങള്‍ ആണ് എങ്കില്‍ അത് ആശയ വാദ പാര്‍ടി അല്ലെ . അതെല്ലേ മതവും എന്ന് ഞാന്‍ പറഞ്ഞു .



 

 

 

 
 

Sunday, March 1, 2015

DECONSTRUCTION (പൊളിച്ചുഎഴുത്ത്)

preface 

======

 

 

"Song of Myself" Whitman's( 1819-1892 ) അദ്ധേഹത്തിന്റെ "Leaves of Grass"

അതുല്യമായകവിതയിലേക്ക് ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു . വ്യക്തി ഒരികലും പൂര്‍ണന്‍ അല്ല അവനില്‍ വളരെ വൈരുധ്യതയും വിചിത്രതയും ഉണ്ടെന്നും വിളിച്ചറിയിച്ച മഹാനായ ഒരു അമേരികന്‍ കവി ആയിരുന്നു വിറ്റുമാന്‍ . ഒരികലും കാണാത്ത മനുഷ്യരുമായി നിങ്ങള് സുഹൃത്ത്‌ ആകണം എന്നാണു അദ്ദേഹം തന്റെ കവിതയില്‍ ആഹ്വാനം ചെയുന്നത് . അതുപോലെ ജനാധിപത്യത്തില്‍ സൌഹൃദം എന്ന സംഹിത മറ്റേതൊരു വ്യവസ്ഥയില്‍ നിന്നും വളരെ അനുപെഷനീയം ആകുന്നു എന്നും! .എല്ലാ ലോകരെയും , ജനസന്ജയതെയും, ഒരാളെ പോലും തിരസ്കരിക്കതെ ,മനുഷ്യന് സുഹൃത്ത് ലോകം ഉണ്ടാക്കാന്‍ ആകും എന്നാണു ഈ അമേരിക്കന്‍ കവി നമ്മോടു പങ്കിടുന്നത് .മനുഷ്യര്‍ തമ്മില്‍മാത്രമല്ല സകലജീവജാലങ്ങളും തമ്മില്‍ കാര്യമായ വ്യത്യാസം ഇല്ലന്ന അറിവിലേക്ക് ആണ് ഈ കവിത നമ്മെ ചിന്തിപ്പികുന്നതും . ഈ സസ്യങ്ങല്ക്കു മനുഷ്യന്റെ ജീനുകളുമായി 18 ശതമാനത്തോളം സാമ്യത ഉണ്ട് യഥാര്ത്യത്തില്‍ , എന്ന് നാം അറിയണം .


Whitman നോട് ഒരു ഉണങ്ങിയ ഇല കാണിച്ചു, ഇത് ഏതു ചെടി എന്നു ചോദിച്ച കുട്ടിയോട് , എനിക്ക് ഈ ചെടിയെ പറ്റി അറിയില്ല എന്ന് കുംബസരികുക ആണ്, അദ്ദേഹം .പക്ഷെ ഒന്ന് തനിക് പറയാന്‍ കഴിയുന്നു , ഈ കരിഞ്ഞ ഇല മരിച്ചു പോയെങ്കിലും , ഒരികല്‍ ഇത് ഈ ലോകത്ത് ജീവിച്ചിരുന്നു, പച്ച ആയി . അതുപോലെ ആണ് എല്ലാ വ്യക്തികളും , നമ്മള്‍ എത്ര വ്യതിരക്തങ്ങള്‍ എങ്കിലും, ഓരോ വ്യക്തികളും ജനതയുടെ കൂടി ഭാഗം ആണ്, എന്ന് ഒര്മിപ്പികുക ആണ് ആ കവി .
"A child said What is the grass? fetching it to me with full hands;
How could I answer the child? I do not know what it is any more than he."


"Song of Myself" from Whitman's 'Leaves of Grass' is very universal and one of his most poignant verses.It reminds us that we are never just one thing. "Do I contradict myself? Very well then I contradict myself; (I am large, I contain multitudes.)" Song of Myself" poem balances the themes of individuality and collectivity, which are the two important ingredients for the democratic experiment of any country . This is Whitmans political argument.

മറ്റൊന്ന് ...

ഭാരതീയവൈജ്ഞാനികലോകം, താങ്കള്‍ മനസിലാകണം, യോഗദൃഷ്ടമായ അറിവില്‍ നിന്നാണ് നിര്‍ഗതം ആയത് . പ്രത്യക്ഷമായ ഇന്ദ്രീയ അറിവിനേക്കാൾ, വിശ്വാസ്യത  ഇവിടെത്തെ ദർശനങ്ങൾകുണ്ട്, വിദ്യ എന്നാണു നാം അതിനെ പറയുന്നത്.  അനുമാനം,പ്രത്യക്ഷം,യോഗദൃഷ്ടം, സ്വപ്നം നിദ്ര, ജാഗ്രത്ത്,തുരീയം, ഇങ്ങിനെ, പ്രഞ്ജക്ക് പല അവസ്ഥകള്‍ ഉണ്ട് .. തുരീയാവസ്ഥ യെ  സൂപ്പർകോൺഷ്യസ്നെസ് എന്ന് നാം വിളിക്ന്നു .ഇന്ദ്രിയാതീതമായാണ് അറിവു പ്രധാനം ആയി ഉണ്ടാകുക


അത് യോഗത്തിൽക്കൂടി മാത്രംണ്ടാകുന്നു, ഇതാണ് ഇന്ത്യന്‍ ദര്‍ശനം . സെമടിക് മതങ്ങളിലെ ദൈവസങ്കല്പവുമായി, അജ ഗജാന്തരത ഉണ്ട് ഇന്ത്യന്‍ ദരസരനതിനു .അവിടെ  പേടിപ്പിക്കുന്ന  ഒരു നരകമില്ല , അതുപോലെ സ്വർഗ്ഗമില്ല, മരിച്ചാൽ   ഈ 'ശരീരം' പ്രകൃതിയോടും 'പ്രാണൻ' വിശ്വപ്രകൃതിയുടെ  'മഹാപ്രാണനു' മായി ലയിക്കുന്നു  എന്ന് സങ്കല്പം .ഒരു മതവാദിക്കും യുക്തിവാദിക്കും നിരീശ്വരവാദിക്കും, ഇതിനെ എങ്ങിനെ എതിർക്കാനൊക്കും..? . ഇതിനു ഒരു പരിഹാരം ആകും ഈ പുസ്തകം എന്ന്  ഞാന്‍  ധരിക്കുന്നു .
 
ഒരു കാര്യം ക്കൂടി പ്രസ്താവിച്ചു കൊണ്ട് നിര്ത്തുന്നു, അത് ഇതാണ്......

1946 ലാണ് ബ്രിട്യന്‍ ഇന്ത്യന്‍ independence ആക്ട്‌, കോമണ്‍സ് സഭയില്‍ അവതരിപ്പികുന്നത് . അതിനനുസൃതമായി നെഹ്‌റു പ്രധാനമന്ത്രി ആയി, ഒരു താല്‍കാലിക ഗവണ്മെന്റ് ഉണ്ടാക്കപെടുന്നു . The Viceroy's Executive Council became the executive branch of the interim government. Originally headed by the Viceroy of India, it was transformed into a council of ministers, with the powers of a prime minister bestowed on the vice-president of the Council, a position held by the Congress leader Jawaharlal Nehru! Remember, to have great writers for the world , there must be indeed great readers..!

 

 

DECONSTRUCTION (പൊളിച്ചുഎഴുത്ത്) .

ഒരു ഗ്രന്ഥത്തിനും അപ്രമാദിത്വമുണ്ടാവുക സാദ്ധ്യമല്ല എന്നതാണ്, എന്റെ സുചിന്തിത അഭിപ്രായം . എന്റെ ഈ ലേഖന സമാഹാരവും അതില്‍ പെടും എന്ന് ഞാന്‍ മനസിലാകുന്നു . നമ്മുടെ വേദം, ഉപനിഷദു , ബൈബിള്‍ , ഖുരാന്‍ , ഭഗവത് ഗീത ഇവ എല്ലാം തന്നെ മതഗ്രന്ഥങ്ങള്‍ ആണ് , എന്നാല്‍ അവ എല്ലാം എഴ്തപെട്ടത്‌ മനുഷ്യരുടെ യുക്തിയില്‍ മനുഷ്യാപേഷമായാണ് . മനുഷ്യന്‍ ചരിത്ര മനുഷ്യന്‍ ആക കൊണ്ട്, ആ മ്നുഷ്യപെഷമായ പഴയ യുക്തികള്‍ കാലഹരനപെടുന്നു . അത് കൊണ്ട് ഏതു വിശുധ്വ മെന്നു പറയുന്ന ഗ്രന്ഥങ്ങള്‍കു പോലും, ഇതാണ് വിധി ,അതിലെ ആശയങ്ങല്കും മരണം സംഭവിക്കുന്നു . അതിലും അബദ്ധങ്ങള്‍ക്ക്‌ ഒരു പഞ്ഞവും ഉ‍ണ്ടാകില്ല .  അതുകൊണ്ട് തന്നെ ആണ് എല്ലാ മതാത്മക ചിന്തകളും കപടമാണ്‌ എന്ന് പറയുന്നതും , കാരനം അവ ചരിത്രപരമായ ഭൌതികം അല്ല എന്നത് തന്നെ .

അപ്പോള്‍ എന്താണ് ഭൌതികം? അത് സദാ മാറി കൊണ്ടിരിക്കും കാലാനുസൃതമായി . പ്രാകൃതയുഗങ്ങളില്‍ വിശ്വാസങ്ങള്‍ മാത്രം ആണ് നമുക്ക് ഉണ്ടായതു എന്ന് നാം കരുതുന്നു . എന്നാല്‍ ആധുനിക യുഗത്തില്‍ മഹത് വ്യക്തികളുടെ പുസ്തകങ്ങള്‍ തന്നെ, നമ്മെ വഴി പിഴപ്പികുന്നുണ്ട് . മനുഷ്യന്‍ എന്നാല്‍ ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെ സവിശേഷമായ പാരമ്പര്യത്തിന്‌ വേണ്ടി സൃഷ്‌ടിക്കപ്പെട്ടവനല്ല, എന്നതാണ് നാം സ്മരിക്കേണ്ടത്, മനുഷ്യന്‍ മൂലമാണ്‌ പാരമ്പര്യ സവിശേഷതകള്‍ തന്നെ വിലമതിക്കപ്പെടുന്നത്‌, ആ പാരമ്പര്യം ഇന്ന്‌ മനുഷ്യരാശിക്ക്‌ ഗുണകരമാണോ എന്നതാണ്‌, നാം അന്വേഷിക്കേണ്ടത് . അതൊഴികെ മറ്റെല്ലാം അന്ധമായ മിഥ്യാധാരണകളാണ്‌, ഏതു വമ്പന്‍ പരെഞ്ഞാല്‍ പോലും! മനുഷ്യന്റെ ഏതു പാരമ്പര്യവും മനുഷ്യനെക്കാള്‍ വലുതല്ല, എന്നാണു ധരിക്കേണ്ടത് . അത്‌ മറക്കുമ്പോള്‍ നമുക്ക്‌ മനുഷ്യനെ നഷ്‌ടപ്പെടുന്നു, അവന്റെ പാരമ്പര്യത്തെയും .

നമ്മുടെ പുരാണത്തില്‍ തന്നെ നേതാവ് എങ്ങിനെ ആയിരികണം എന്നതു പരാമര്സികുന്ന ഒരു ഭാഗം ഉണ്ട് . മഹാഭാരതത്തില്‍ നിന്നാണ് ഞാന്‍ പറയുന്നത് .മഹാഭാരതത്തില്‍ ഭീഷ്മരോട് അമ്മ ഗംഗാദേവി മകനെ ഉപദേശിക്കുന്ന ഒരു സന്ദര്‍ഭം ആണ് . ഒരു ദിവസം വൈകാരികമായി അസ്വസ്ഥനായ ഭീഷ്മര്‍ അമ്മയെ കാണാനായി ഗംഗനദിക്കരയിലെത്തുന്നു .അമ്മ മകനോട്‌ ചോദിച്ചു -",നീ വളരെയധികം ദുഖിതനായി കാണപ്പെടുന്നല്ലോ?".നിരാശ മുറ്റിയ ശബ്ദത്തില്‍ ഭീഷ്മര്‍ പ്രതിവചിച്ചു -"അമ്മെ ,ഹസ്തിനപുരം ആകെ മാറിപ്പോയിരിക്കുന്നു.രാജ്യം ഇന്ന് ആരുടേയും മനസ്സിലില്ല. ഇതാണ് സ്ഥിതി ,എല്ലാവരും അധികാരത്തിന്‍റെ പിറകെ പായുകയാണ്.സ്വന്തം സുഖങ്ങളില്‍ മുഴുകുന്ന അവര്‍, ജനങ്ങളെ ഓര്‍ക്കുന്നതേ ഇല്ല.എല്ലായിടത്തും അധികാരത്തിനു വേണ്ടിയുള്ള ഉപജാപങ്ങള്‍ നടക്കുന്നു ..."ഭീഷ്മരുടെ ബലിഷ്ടമായ വിരലുകളില്‍ തലോടി അമ്മയായ ഗംഗ പറഞ്ഞു-"മകനേ,ജ്ഞാനിയായ നീ ഇങ്ങനെ ശിശുക്കളെപ്പോലെ സംസാരിക്കരുത്.ഈ ദുഃഖം നിന്‍റെ മാത്രം ദുഖമല്ല.അതൊരു നേതാവിന്‍റെ വിധിയാണ്,പാലാഴിമഥനം ഓര്‍മ്മയുണ്ടോ നിനക്ക് ?

ദേവാസുരന്മാര്‍ അമൃതിനു പിന്നാലെ പാഞ്ഞപ്പോള്‍, കാളകൂടവിഷം ബാക്കിയായ കഥ നീ കേട്ടിട്ടില്ലേ ? അത് വീണാല്‍ ഭൂമി ചാമ്പലാവുമായിരുന്നു , ഭൂമിയെപ്പറ്റി ഓര്‍ക്കാത്തവര്‍ അമൃതിനു വേണ്ടി ബഹളം വെച്ചപ്പോള്‍, ലോകത്തിന്‍റെ നേതാവായ ശിവന്‍ ചെയ്തതെന്താണ് നീ ഓര്കുന്നോ ? ദേവാസുരന്മ്മാര്‍ സ്വോര്‍ഗതെയും , പാതാളതെയും അല്ലെ ഓര്‍ത്തത്‌ ?ഭൂമിയെ പറ്റി അവര്‍ ഓര്‍ത്തോ ?".......



അതാണ്‌ എനിക്കും നിങ്ങളോട് പറയാനുള്ളത്. വികസനം നടകുമ്പോള്‍ ഇതുപോലെ വിഷ മാലിന്യങ്ങള്‍ ഉണ്ടാകും എന്ന് നമ്മുടെ പുരാണ്ങ്ങല്‍ അന്നേ കണ്ടിരുന്നു ... എന്ന് മനസിലായോ ?എന്നാല്‍ ലോക നേതാവ് ആയ ശിവന്‍ അമൃത് അല്ലാ കണ്ടത് നമ്മുടെ ഭൂമിയെ തന്നെ ആണ് .അതിന്‍റെ നാശവും നിലനില്‍പ്പും ആണ് . .ലോകത്തിന്‍റെ നിലനില്‍പ്പിനായി ,സ്വയം അപകടപ്പെട്ടും വിഷം കഴിക്കാന്‍ ഭഗാവാന്‍ തയ്യാറായി. അതാണ്‌


ഒരു നേതാവിന്‍റെ ജീവിതം .വയനകാര്ക് മനസിലായില്ലേ എന്തായിരിക്കണം നേതാവ് എന്ന് ?
അതുകൊണ്ട്, നീ ഹസ്തിനപുരത്തേക്ക് മടങ്ങൂ എന്ന്, ഗംഗ ദേവി സ്വൊന്തം മകനെ ഓര്‍മിപ്പിച്ചു .നീ അതിന്‍റെ നേതാവാണ്‌,ജനങ്ങള്‍ നിന്നെ പ്രതീക്ഷിക്കുന്നുണ്ട്. ഇത്തരം ദുഖത്തില്‍ നിന്ന് ഒരു യഥാര്‍ത്ഥ നേതാവിന് മുക്തിയില്ല മകനേ, ഇന്നും എന്നും ,അതുണ്ടാകാനും പാടില്ല. അതാണ്‌ ഈ ആധുനിക ലോകത്തും ,ഇതാണ് നമ്മുടെ പുരാണം വായികണം , എന്ന് പറയുന്നതും .....!
 








 
 

Saturday, February 28, 2015

അവിജിത് നെ ഓര്കുമ്പോള്‍......!

അവിജിത്---- എന്ന രക്ത സാക്ഷിയെ ഓര്കുമ്പോള്‍
============================================
അവിജിതിന്റെ  മരണം എന്നെ ഏറെ ദു:ഖിപ്പികുന്നു .ഫ്ബ്യില്‍ ഏറ്റവും കൂടുതല്‍ സ്വോതന്ത്ര അഭിപ്രായം രേഖപെടുത്തുന്ന എന്നെ പോലെ ഉള്ളവരെ ആണ് , ഇത് ഏറെ വിഷ്മിപ്പികേണ്ടതും എന്ന് ഞാന്‍ തിരിച്ചു അറിയുന്നു.
എനിക്ക് തന്നെ ഒരു സപ്പോര്‍ട്ടും ഇപ്പോള്‍ ലഭികുനില്ല എന്നത് ഞാന്‍ അല്ലാതെ ആര് തിരിച്ചു അറിയും ? ഇതിനു പിന്നില്‍  ഇന്ന് ദുഖം പോസ്റ്റ്‌ ഇടുന്ന ആരേയും ഞാന്‍ വിശ്വോസികില്ല . കാരണം ഇവ്ര്‍ എല്ലാം വിശ്വോസ്സിക്കാന്‍ കൊള്ളാത്തവേര്‍ ആയ്യ philistines ആണ് .


ഒരു സ്വോതന്ത്ര ചിന്തകന്‍ എന്നാല്‍, അവനു നില നില്‍കാന്‍ കഴിയാത്ത അവസ്ഥ ആണ് ഇന്ന് ലോകത്തില്‍ ഉള്ളത്,പ്രേതെകിച്ചു കേരളത്തില്‍ . ഏവരും സാഹചര്യങ്ങളെ ഉപയോഗികുന്ന്വേര്‍ ആണ് എന്ന് പറയാന്‍ ഞാന്‍ ഈ സമയം ഉപയോഗിക്കുന്നു .


ഇതുപോലെ കഴിഞ്ഞ 'ബലി പെരുന്നാളിന്റെ ' നാളില്‍ ' ആട് ബലി'യെ     വിമര്‍ശിച്ചു കൊണ്ട് ഞാന്‍ ഇട്ട പോസ്റ്റിനു, ഒരു മുസ്ലിം നാമധാരി എനിക് എതിരെ കേസ് കൊടുകുമെന്നു  വരെ   ഭീഷണി പെടുത്തിയിരുന്നു . ഞാന്‍ ഉടനെ അത് എന്റെ സ്റ്റാറ്റസില്‍  ചര്‍ച്ച നടത്തിയിരുന്നതും , നിങ്ങള്‍  ഒരു പക്ഷെ ഓര്കുന്നുണ്ടാവും .



ഇവിടെ മാര്‍ക്സിസ്റ്റ്‌ എന്ന് കളിപീര ആയി പറിഞ്ഞു നടക്കുന്വര് എന്നെ അപഹസിക്കാന്‍ ആണ് വന്നത് എന്ന് ഏവരും ഓര്കും . ഇന്ന് ഇതേ അല്ല്കാര്‍ ആണ് ഈ പോസ്റ്റു മായി നടക്കുന്നതു എന്നു  കാണുമ്പോള്‍ , ചിരി വരുന്നു.


അന്ന് തന്നെ ഞാന്‍ മാര്‍ക്സിസ്റ്റു ടാഗു  ഉള്ള  ആക്ടീവിസ്ടുകളെ  ഫ്രണ്ട്ലിസ്റ്റില്‍ നിന്നും ഡിലീറ്റ് ചെയ്തു . കാര്യം പെട്ടെന്ന് മനസിലാക്കി  ,ഞാന്‍ .  ഇതാനു നമ്മുടെ കപട 'സമൂഹം', പ്രത്യകിച്ചു മാര്‍ക്സിസ്റ്റ്‌ വിഭാഗം . നാം മരിച്ചാല്‍  ആ ശരീരം ചുമന്നു , സ്വോതന്ത്ര ചിന്ത പ്രചരിപ്പികും . ഈ കപട വിഭാഗം ആണ് സമൂഹത്തിന്റെ ശാപം എന്ന് തിരിച്ചറിയുക ആണ് ഇന്ന് അവിജിതിനെ സ്മരികുമ്പോള്‍, ഓരോരുത്തരും  ഓര്‍ക്കേണ്ടത് .


.
നിരീശ്വരവാദിയും സ്വതന്ത്രചിന്തകനും അതിലുപരി  മത വിമര്‍ശകനുമായിരുന്ന അവിജിത്, മികച്ച ബ്ലോഗറും എഴുത്തുകാരനുമായിരുന്നു പക്ഷെ ഇത് പറയാന്‍ ആരാണ് യഥാര്ത്യ യോഗ്യന്‍ ? അതാണ്‌ നാം ഇന്ന് മനസിലാക്കേണ്ടത് .


ഇന്ന് ആലപ്പുഴയില്‍ വി എസ്  നെ വ്യക്തി ഹത്യ നടത്തി, തങ്ങള്‍ ഉണ്ടാക്കിയ "സ്ട്ര്വ മാന്‍ വിഗ്രഹ"ത്തെ പൊളിച്ച "രാഷ്ട്രീയ പ്രതിനിധികള്‍" ,നമ്മുടെ മുന്നില്‍ ഇപ്പോഴും മായാതെ നില്കുന്നു, നമ്മള്‍ കേരളീയരില്‍ . ഏങ്ങിനെ ആണ്  പിന്നെ ,സ്വോതന്ത്ര ചിന്ത ഇവിടെ ഉണ്ടാകുക ?. സ്വോതന്ത്ര ചിന്തകളെ ഹൈജാക്ക് ചെയ്യപെട്ടിരികുന്ന്തു , ഇത്തരം 'കഫെര്‍ക' ളാല്‍ ആണ് .


അവിജിത്തിനെയും അദ്ദേഹത്തിന്റെ ഭാര്യ റാഫിദാ അഹമ്മദിനെയും ബുക്ക് ഫെയറും കഴിഞ്ഞ് മടങ്ങും വഴി ധാക്കാ യൂണിവേഴ്സിറ്റി കാമ്പസിൽ വെച്ച് , ഒരു കൂട്ടം തീവ്ര വാദികൾ കശാപ്പ് ചെയുക ആണ് ഉണ്ടായത് . അവിജിത്ത് ഉടനെ മരണമടഞ്ഞു, ഭാര്യയ്ക്ക് ഗുരുതരമായി മുറിവേറ്റു.
കോളമിസ്റ്റ് , ബ്ലോഗ്ഗർ എന്നീ നിലകളിൽ പ്രശസ്തൻ ആയ ടി വ്യക്തി "The virus of Faith "അടുത്ത കാലത്ത് പ്രസിദ്ധീകരിച്ചിരുന്നു . .Mukto-mona (Free mind) അതായിരുന്നു അവിജിത്തിന്റെ ബ്ലോഗ് ന്റെ പേര് .


2013 -ലും അഹമ്മദ് ബോണായും ധാക്കയിൽ ഇങ്ങിനെ കൊല്ലപ്പെട്ടു. തസ്ലിമയുടെ അനുഭവം ഓര്‍കുന്നു നിങ്ങള്‍. തസ്ലീമക് ബംഗാളില്‍ ഇടം നല്‍കിയില്ല അനത്തെ മാര്‍ക്സിസ്റ്റ്‌ കല്‍, എന്ന് ഓര്മ .


പ്രത്യയ ശാസ്ത്രങ്ങള്‍  മദമായ് സിരകളിൽ വിഷവേഗത്ത്തിൽ പടര്ന്നവരേ എന്ത് കൊണ്ടും ഈ സംവാദത്തില്‍, മാറ്റി നിരത്തണം. സഫ്ദർ ഹശ്മിയെ ഓർകുനില്ലേ നിങ്ങള്‍ ? . നമ്മള്‍ സെകുലര്‍ വ്യക്തിത്വങ്ങള്‍ പ്രതിഷെധികുന്നു ഈ  അറു കൊലയില്‍ .



"ഷാർലി എബ്ധോ കൂട്ടക്കൊല" യ്ക്കും 'ഗോവിന്ദ് പൻസാരെ വധ' ത്തിനും ശേഷം സ്വതന്ത്രചിന്തയ്ക്ക്  മറ്റൊരു രക്ത സാക്ഷി കൂടി !ഞാനും ഒരു സ്വോതന്ത്ര ചിന്തയെ ആസ്പദമാകി ഒരു പുസ്തകം എഴുതുന്നത്‌ കൊണ്ട് പ്രത്യകിച്ചും .

Thursday, July 12, 2012

മനുഷ്യന്‍


മനുഷ്യനു അവന്‍റെ ജൈവ്യ വ്യപാരങ്ങളും  നിലനില്‍പ്പിന് വേണ്ടിയുള്ള വ്യാപാരങ്ങളും രണ്ടാണ്  .മനുഷ്യന്റെ 'ഇര, ഇണ തേടല്‍' ബോധപൂര്‍വമായ പ്രവര്‍ത്തനം ആണ് .കാരണം എന്താണു... ? മനുഷ്യന്റെ സത്ത പോലെ തന്നെ  അവന്റെ അസ്ഥ്വിതവും കേവലമല്ല , നിശ്ചല യാഥാര്‍ഥ്യം അല്ല . കര്‍മം എന്നത് അവന്‍റെ ഒരു ശൈലി ആണ്, മാനുഷിക പ്രവര്‍ത്തനത്തിലൂടെ അവന്‍ അവന്റ്റെ അസ്തിത്വം മാനുഷികമാക്കാന്‍ ശ്രേമികുന്നു .അതിനു വേണ്ടി പ്രകൃതിയിലുള്ള പ്രവര്‍ത്തനം ആയ്യാലും , സമൂഹത്തിലേത് ആയ്യാലും മനുഷ്യന്റെ ആത്മ ബോധത്തെ ആശ്രയിച്ചത് ആണ് . ആത്മബോധം എന്നത് നിശ്ചല യഥാര്‍ഥ്യം അല്ല . നില നില്‍പ്പിന് വേണ്ടിയുള്ള അവന്‍റെ അദ്ധ്വാനം അപ്പോഴുള്ള മാനുഷിക സത്ത അനുസരിച്ചാണ്  രൂപം കൊള്ളുന്നത് . അതുകൊണ്ടു നിലനില്‍പ്പിന് വേണ്ടിയുള്ള മൃഗത്തിന്റെ പ്രവര്‍ത്തനത്തെ അദ്ധ്വാനം എന്നു പറയാറില്ല . കാരണം അത് അതിന്റെ ജൈവ സത്തയുടെ മാത്രം പ്രകാശനം ആണ് . വെറും ജൈവ- സ്വയ പ്രവര്‍ത്തനം മാത്രമാണു .മൃഗത്തിന്റെ സത്തയും , അസ്ഥ്വിത്ഥവും  ഒന്നു തന്നെ ആണ് .എന്നാല്‍ മനുഷ്യന്റെ അദ്ധ്വാനം എന്നത് പ്രകൃതിയുടെ മേലുള്ള അവെന്‍റെ ബോധത്തിന്റെ പ്രവര്‍ത്തനം ആണ് .


അതായത് മനുഷ്യന്‍ പ്രാഥമികമായി ഒരു 'മൃഗം' ആണ്. സ്വയം നില്‍നില്‍കുന്നതിനും വംശത്തെ നിലനിര്‍ത്തുന്നതിനും വേണ്ടിയുള്ള അബോധ പ്രവര്‍ത്തനം ആണ് മൃഗം നടത്തുന്നത്, എന്നാല്‍ മനുഷ്യന്റെ ചരിത്രവും  സംസ്കാരവും ജൈവ ഭിന്നമായ സാമൂഹിക ചലനത്തിന്റെ സൃഷ്ടിയാണ് .ഈ സാമൂഹ്യ ചലനങല്‍ക്  ഒരു കര്‍ത്താവ് വേണം, അത് മനുഷ്യന്‍ എന്ന 'മൃഗം' ആണ് . എന്നാല്‍ മനുഷ്യന്‍ മൃഗത്തില്‍ പെടുന്നില്ല .കാരണം സ്വയംവികസിക്കല്‍ മനുഷനില്‍ കഴിയുന്നു .ഇത്തരം വികസനം മൃഗങ്ങളില്‍ നടകുന്നില്ല. മനുഷ്യനില്‍ ഈ വികസനം സാദ്ധ്യമാകുന്നത് ജൈവപരമായും , സാമൂഹ്യപരമായും ആണ് .


ജീവ ലോകത്ത് രണ്ടു വര്‍ഗങ്ങളെ ഉള്ളൂ .മൃഗങ്ങളും ചെടികളും എന്നത് നിങ്ങല്‍ക്കറിയാം  . ഇവിടെ മനുഷ്യന്റെ സ്ഥാനം എന്താണ് ?മനുഷ്യനെ മറ്റ് ജീവികളില്‍ നിന്നും എങ്ങിനെ വേര്‍തിരിക്കാം അല്ലെങ്കില്‍ നിര്‍വചിക്കാം ?ആത്മബോധത്തിന്റെ അടിസ്ഥാനത്തില്‍ ആണ് മനുഷ്യനെ മറ്റ് ജീവികളില്‍ നിന്നു വേര്‍തിരിക്കാന്‍ ആവുന്നത് .പ്രകൃതിയില്‍ സ്വന്ത നിലനില്‍പ്പിനെ കുറീച് തിരിച്ചറിവുള്ള ഒരു 'മൃഗ' മാണ് മനുഷ്യന്‍. ആത്മബോധം എന്നാല്‍ താന്‍ നിലനില്‍കുന്ന പ്രകൃതിയില്‍ നിന്നും വ്യതസ്ഥന്‍ ആണ്  തന്റെ നിലനില്‍പ്പ് എന്നു തിരിച്ചറിയല്‍ ആണ് .ഇത്, ഇന്ന് കാണുന്ന തിര്യക്കുകളില്‍ മനുഷ്യനേ ഉള്ളൂ .അതായത് ഇവിടെ ആണ് ഒരു മൃഗവും  മനുഷ്യനും തമ്മിലുള്ള വ്യത്യാസം മന്സിലക്കാവുന്നത്  .ഏത് ജീവി ആണോ താന്‍ ഒരു മൃഗം ആണെന്ന് തിരിചറിയാത്തത് അവയെ മൃഗം എന്നു പറയാം തന്റെ നില നില്‍പ്പിനേ  അപേക്ഷിച്ച്  അനന്തമായ പ്രപഞ്ചത്തില്‍  നിന്നു ഭിന്നമായി ആണ് തന്റെനിലനില്‍പ്പ് എന്നു തിരിച്ചറിയുന്നവേണ്‍ മനുഷ്യന്‍ , തിരിച്ചറിയാത്തത്  മൃഗം .അതുകൊണ്ടു മൃഗം പ്രകൃതിയെ തന്നെ തിരിച്ചു അറിയുന്നില്ല, മനുഷ്യന്‍ അത് തിരിച്ചറിയുന്നു .തന്റെ നില നില്‍പ്പിനെയും ,അതിനനുസരിച്ച പ്രകൃതിയെയും തിരിച്ചറിയുന്നു .ഈ തിരിച്ചറിവു സ്വഭാവത്തെയാണ് ആത്മബോധം എന്നു പറയുന്നതു .ഈയാത്മബോധത്തിലൂടെ പ്രകൃതിയെയും , തന്നെയും വസ്തു നിഷ്ടമായി ഗ്രഹികുന്നു മനുഷ്യന്‍  .അപ്പോള്‍ ആത്മ ബോധം പ്രകടിപ്പികുന്ന മൃഗത്തെ ആണ് മനുഷ്യന്‍ എന്നു നിര്‍വചികുന്നത് .മൃഗത്തില്‍ നിന്നും മനുഷ്യന്‍ ആയ്യി വിച്ഛേദികുന്നത് അങ്ങിനെ ആണ് .


ആത്മ ബോധത്തിന്റെ രൂപീകരനത്തോടെ  രണ്ടു ഘടകനങ്ങള്‍ അനിവാര്യം ആകുന്നു , വസ്തു പ്രകൃതിയും ,ആത്മ പ്രകൃതിയും .ബാഹ്യ പ്രകൃതിയില്‍ നിന്നും വ്യത്യസ്ഥന്‍ ആണ് താന്‍ എന്നു തിരിച്ചറിയണമെങ്കില്‍ വസ്തു പ്രകൃതിയില്‍ നിന്നു  ഭിന്നമായ ഒരു സത്ത വേണം .അതായത് മറ്റ് മൃഗങ്ങളെ പോലെ സ്വയം വര്‍ദദ്ധികുന്നതായ ഒരു പദാര്‍ത്ത സംയുക്‍ത്ത അവസ്ഥയല്ല   മനുഷ്യന്‍ .കേവലം ജൈവ വ്യാപാരങ്ങളുടെ ആകത്തുക ആയി നില്‍കുന്ന മൃഗം പ്രകൃതിയുടെ അടിമ മാത്രം ആണ് .അല്ലെങ്കില്‍ പ്രകൃതിയുടെ ഭാഗം മാത്രമാണു. മനുഷ്യന്‍ ഇച്ഛാപരമായി ചലിക്കാന്‍ ആഗ്രഹികുന്നു , എന്നാല്‍ മൃഗം ആനൈച്ഛികമായി ചലികുന്നു .അങ്ങിനെ പ്രകൃതിയുടെ സാധാരണ ചലന നിയമങ്ങളില്‍ നിന്നും മോചനം നേടിയ ആ പദാര്‍ത്ത സംയുക്തത്തെ ആണ് മനുഷ്യന്‍ എന്നു നിര്‍വചികുന്നത് .അതായത് പ്രകൃതിയെ സ്വാധീനിക്കാവുന്ന മറ്റൊരു ശക്തി ആയി മുക്തിപ്രാപിച്ച മൃഗം എന്നും പറയാം .ഒരു വശത്ത് പ്രകൃതിയുടെ ഭാഗം ആയിരികുകയും  , മരുവശത്ത് പ്രകൃതിക്കെതിരെ അയ്യിരിക്കുകയും ചെയ്യുക ഇതാണ് പ്രകൃതിയുമായി മനുഷ്യനുള്ള വൈരുദ്ധ്യാത്മകത!


മനുഷ്യന്‍ പ്രകൃതിയില്‍ നിന്നും അധ്വാനത്തിലൂടെ വിഘടികുന്നു .അതിലൂടെ അവന്‍റെ സത്തയില്‍ നിന്നും ഭൌതിക പ്രകൃതിയില്‍ നിന്നും അകന്നു പോകുന്നു എന്നത് സത്യമാണ് , അത് എങ്ങിനെ പരിഹരിക്കും എന്നത് എനിക് ഉത്തരം ഇല്ല . പ്രകൃതിക്കെതിരെ ഉള്ള പ്രവര്‍ത്തനം ആണ് അദ്വാനത്തിലൂടെ മനുഷ്യന്‍ നടത്തുന്നത് . അതുകൊണ്ടാണ് അവന് ആത്മ ബോധം ഉണ്ടെന്ന് പറയുന്നതും .ഈ ആത്മബോധത്തിലൂടെ മനുഷ്യന്‍ സ്വയം മറ്റൊരു വസ്തു ആവുന്നു . അങ്ങിനെ അവെന്‍റെ അസ്ഥ്വിത്വം തന്നെ അവന്‍റെ സത്തയ്ക്ക് എതിര്‍ ആവുന്നു . ഇങ്ങിനെ തന്നെ സാമൂഹ്യജീവിതവും അവനെ യഥാര്‍ത്ഥ പ്രകൃതിയില്‍ നിന്നു അകറ്റുന്നു

Thursday, July 5, 2012

അനുഭൈവികതാ വാദം

ഡെകാര്‍ത്തെയുടെ കേവലയുക്തിവാദത്തോടു (rationalism) അനുഭിവീകതയും (empiricism)ചേര്‍ന്നാണ് ‘യഥാര്‍ത്ഥ അറിവു’ ണ്ടാകുന്നു എന്നു കണ്ടത്തുന്നത് Kant ആണ് . മാര്‍ക്സ് തന്റെ ചിന്തയുടെ ‘പൂര്‍വപക്ഷം’ ആയി പരിഗനികുന്നതും കാന്‍റിനെ ആണ് . എന്നാല്‍ ഇന്നതെ Leninism അനുഭൈവികതയിലേക്ക് മനുഷ്യന്റെ അറിവിനെ ന്യൂനീകരിച്ചു എന്നതാണു എന്റെ പ്രേമേയം . അതിനെയാണ് ഞാനീ ‘വര്‍ത്തമാന ലെനിനിസ്റ്റു’ കള്‍ എന്നു വിവക്ഷികുന്നത് . ഇത് ചര്ച്ച ചെയ്യണം എന്നു എനിക് ആഗ്രഹം ഉണ്ട് ! ഇവിടെ sophistry അല്ല ഞാന്‍ ആഗ്രഹികുന്നത് , സംവാദം ആണ് .’പുരോഗമനവാദികള്‍’ വെറും empiricist കല്‍ ആയ്യി ന്യൂനികരിച്ചിരികുന്നു . പൂര്‍വ നിശ്ചിതമായ ഒരു സൈദ്ധാന്തിക ചട്ടക്കൂടിനകത്ത് , "from Axioms to phenomenon" എന്ന രീതിയിലുള്ള കേവല യുക്തിപ്രയോഗം ആണ് മാര്‍ക്സിസ്റ്റുകള്‍ (ലെനിനിസ്ടുകളും മാവോയിസ്ടുകളും എല്ലാം )നടത്തുന്നത് എന്നു പറയുന്നതാണ് കൂടുതല്‍ ശരി.! മൃഗങ്ങളില്‍പോലും കാണുന്ന ‘സ്വയാര്‍ജിത സ്വഭാവങ്ങള്‍’ പോലും മനുഷ്യനില്‍ ഇല്ല എന്നാണ് ഇവര് പറയുന്നതു ?ഇതെത്ര മാത്രം ശരി ആണ് ?


അപ്പോള്‍ എന്താണ് ശരി ?


അറിവുകളെ സാമൂഹ്യവല്‍കരിക്കുകയും , ഒരു കൂടായ്മയിലൂടെ യഥാര്‍ത്ഥ ജനകീയ ബദലിലേക്ക് പോകുന്നതിന്നു പകരം , വ്യക്തിപരമായി എത്തിച്ചേരാന്‍ കഴിയുന്നതും അല്ലല്ലോ കാര്യങ്ങള്‍ ?.എന്നാല്‍ ഇന്നുള്ള കമുനിസ്റ്റ് പര്‍ടികള്‍ വെറും ആഭിചാര പ്രവര്‍ത്തനങ്ങള്‍ ആണ് ദേശീയമായും , സര്‍വദേശീയമായും നടത്തുന്നത് എന്നതില്‍ ഒരു തര്‍ക്കവും ഇല്ല . ഇന്ന് ലെനിനിസത്തെ പ്രതിരോധികനോ ഇവിടെ തന്നെ ചുട്ട മറുപടി പരയ്യാനോ incapable ആണ് അവര് എന്നു നമ്മള്‍ കാണുന്നു . കാരണം ലെനിന്‍, കൌട്സ്ക്‍യില്‍ അരോപിച്ച അതേ കാര്യങ്ങള്‍ ആണ് ഇന്നതെ ഒരു ലെനിനിസ്റ്റ് ചെയ്യുന്നത് തന്നെ, chauvinism ! . എന്നാല്‍ സോഷ്യോളജിടെ കാര്യത്തില്‍ നിലവിലുള്ള 'നിയമ'ങ്ങള്‍ തന്നെ ആണ് പ്രസക്തമായതും എന്നു കൂടി ഞാന്‍ പറേഞ്ഞു കൊള്ളട്ടെ .പിന്നെ ഒരു ബുധ്വി ജീവി വര്‍ഗത്തെ ഉണ്ടാക്കി എടുക്കാന്‍ ആവേര്‍കു കഴിഞ്ഞിട്ടില്ല . ഇവിടെ ഉള്ള capitulated വിഭാഗം ഇത്തരം പാര്‍ട്ടി കലെ ഉപയോഗികുക ആണ് ചെയ്യുന്നതും . അതുകൊണ്ടു തന്നെ സത്യസന്ധത ഏഴു അയല്‍പക്കത്തുകൂടി പോയിട്ടില്ല ആവേരുടെ ബുധ്വി ജീവികളില്‍ ! .അതായത് അവേരുടെ ജനാധിപത്യ പ്രബുദ്വത്തയെ ആണ് ഞാന്‍ ഉദ്വേശികുന്നത് . അതുകൊണ്ടു ജനങ്ങല്‍ക് ഇവെറെ റോള്‍ മോഡല്‍ ആയി കരുതാന്‍ വിമ്മിഷ്ടവും നിലനില്‍കുന്നൂ.



ഇപ്പറേഞത്തില്‍ നിന്നും മാര്‍ക്സിസം ഒരു പരാജയം ആണ്, ശാസ്ത്രീയം അല്ല എന്നത് ഭാഗികം ആയി മാത്രമേ ശരി ഉള്ളൂ എന്നെ കാണേണ്ടത്തോളൂ. എന്നാല്‍ മാര്‍ക്സിസം ഇവിടെ കൈകാര്യം ചെയ്യുന്നവര് ആ ദര്ശനം മഞ്ഞളു പോലെ വെളുത്തിരികുന്നു എന്നു പറയുന്ന , അത് ഉല്‍കൊള്ളാത്ത വേര്‍ ആണ്? ഐ.എം .എഫ് & ഗാട്ട് ഇതൊക്കെ ആയ്യ ഇന്നതെ ലോക പരിതസ്ഥിതിയെയും , അതില്‍ രണ്ടാം ലോക മഹായുദ്വാനാന്തരം ഉണ്ടായ രാഷ്ട്ര സങ്കല്പങ്ങളും , അതിനനുസൃതമായ പഠനങ്ങളോ , വിലയിരുതലോ നടത്താതെ ആണ് , 1919 ലെ ലെനിന്റെ കൊളോനിയല്‍ തീസെസ് ന്നു അനുസൃതമായ പദ്വതികള്‍ ആണ് ലോക കമ്മുണിസ്റ്റുകള്‍ തുടരുന്നതും !അതെല്ലാം കലഹരണപ്പെട്ടവ ആണ് ത്താനും !അതായത് അന്തേര്‍ദേശീയമായി രാഷ്ട്രീയ പ്രേശ്നങ്ങളാലും , ആഭ്യന്തരമായി ജനാതിപത്യ ഇല്ലായ്മയാലും അങ്ങിനെ ഒരു twin problem ആണ് ഇന്നതെ മാര്‍ക്സിസ്റ്റുകള്‍ നേരിടുന്നത് ! ഈ വിഷയങ്ങളെ കുറീച് ഒരു വിവരവും 80കൊല്ലം കഴിഞ്ഞിട്ടും ഈ activist കല്‍ക് അറിയില്ല എന്നതാണു ലജ്ജാകരം ..മാര്‍ക്സ് എങ്ങിനെ മാര്‍ക്സ് ആയ്യേന്നും ,കന്‍റില്‍ നിന്നും ‘നിഷേധത്തിന്റെ നിഷേധത്തിലൂടെ’ എങ്ങിനെ മാര്‍ക്സിസം ഉണ്ടായെന്നും മനസിലാക്കാതെ , ലെനിന്റെ ചില പുസതകങ്ങള്‍ വായ്യിച്ചു മാത്രം ,ഏറി വന്നാല്‍ മാര്‍ക്സിനെയും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോക്ക് ശേക്ഷെം വായിച്ചും നേതാക്കള്‍ ആയെവെരു ആയ്യിരിക്കാം..... ?അക്ഷരത്തില്‍ മാത്രം ഗ്രഹിച്ചവര് ആണ്ണിവെര്‍ ,അതുകൊണ്ടാണ് ഡെകാര്‍ത്തിയാണ്‍ യുക്തി എന്നു ഞാന്‍ പറയുന്നതു തന്നെ ?പ്രബുദ്വത്ത ഇല്ലാത്ത ഒരു ആക്റ്റിവിസ്റ്റിനെ എങ്ങിനെ സങ്കല്‍പ്പിക്കാന്‍ ആവും നേതാവ് അയ്യിട്ട് ?നിയമങ്ങള്‍ മാത്രം അറിഞ്ഞു പ്രവര്‍തികുന്നവേറെ നാം പോലീസ് എന്നാണ് പറയുന്നതു.ഒരു പോലീസ് കാരനെ ആരെങ്കിലും നേതാവ് ആയി ഗനീക്കാറുണ്ടോ ?




ജനായത്വം എന്നാല്‍ എന്തു ? ‘ജനായത്വം’ എന്നത് അതൊരു സംസ്കാരം ആണ്, മനുഷ്യന് മനസിന്റെ വെളിച്ചം ആണത് . അത് കുറഞ്ഞ ഒരു സ്പേസ് ഇല്‍ അവതരിപ്പികുക ദുഷ്കരവും . എന്നാല്‍ ഫുഡലിസത്തില്‍ നിന്നു മുതലാളിത്തം ഉണ്ടായ മുറക്ക് ആണ് ജനായതം നാം അനുഭവിക്കാന്‍ തുടങ്ങിയത് .സാമൂഹിക ഉല്‍പാദനം ആരംഭിച്ചത് മുതല്‍ ,മനുഷ്യന്‍ ഉല്പാദന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു സന്ഘം ചേരുവാന്‍ തുടങ്ങി. അതിലൂടെ സാമൂഹ്യനീയമങ്ങള്‍ ആവശ്യമായി വന്നു .അങ്ങിനെ സാമൂഹ്യ നിയമങ്ങള്‍ ഉണ്ടാവുകയും , ‘പ്രജകള്‍’ ആയ്യി മാത്രം അസ്തിത്വം പുലര്‍ത്തിയിരുന്നവേര്‍ 'ജനം' എന്ന വര്‍ഗത്തിലേക്ക് ഉയര്‍ത്തപ്പെട്ടു . ഇതാണ് അറിവുകള്‍ ചരിത്രപരമായി ഉണ്ടാവുന്നതും വികസിക്കുന്നതും എന്നു പറയുന്നതും .അങ്ങിനെ ആണ് ബൂര്‍ഷ ലിബറല്‍ ചിന്തകളും , പ്രബുദ്വത്തയും 18ആം നൂറ്റാണ്ടില്‍ സമൂഹത്തിനു ഉണ്ടായത് . കൂടെ അറിയല്‍ പ്രക്രിയയില്‍ രാഷണലിസം, കാന്‍റ് ചിന്തകള്‍ ഇടം പിടിച്ചതും .മനുഷ്യനു ബാഹ്യമായ, ദൈവം , രാജാവു , നേതാവ് , സ്റ്റേറ്റ് ഇവയല്ലാം തിരസ്കരിക്കപ്പെട്ടു , താത്വികമായി ട്ടെങ്കിലും. മാര്‍ക്സ് , കാന്ടിന്റെ ഒരു ശിഷ്യന്‍ ആയിരുന്നു .എന്നാല്‍ ഈ ലിബേരലിസം കര്‍ടലുകള്‍ രൂപം കൊണ്ടെപ്പോള്‍ അതിന്റെ ഉള്ളടക്കം ചോര്‍ന്ന് തുടങ്ങി .അതുകൊണ്ടാണ് സാംബത്തിക ഘടന ആണ് ഉപരിഘടനകളെ നിശ്ചയികുന്നത് എന്നു പറയ്യുന്നതിന്റെ സാഗത്യവും ! അപ്പോള്‍ ലിബറല്‍ ചിന്തയുടെ ഉള്ളടക്കം തിരിച്ചു പിടികൂക എന്ന അനിവാര്യതയില്‍ നിന്നാണ് പുരോഗമന ചിന്ത , proletarian ചിന്ത ആവിര്‍ഭവികുന്നത് . അതുകൊണ്ടാണ് proletarian ചിന്ത ചരിത്രപരമായി അഭികാമ്യം ആകുന്നത് . അല്ലാതെ അതൊരു apriori സത്യം ആയി നാം അങ്ഗീകരികുന്നത് കൊണ്ടല്ല ,കൂടാതെ കേവലവും അല്ല. അതുകൊണ്ടാണ് ഇങ്ങിനെ പരേയുന്നത് ,പുരോഗമനവാദം 3 ചില്ലകള്‍ ഉല്‍കൊള്ളുന്നു എന്നത് . ഒന്നു ഫ്രെഞ്ച് socialist രാഷ്ട്രീയം , രണ്ടു ജര്‍മന്‍ ക്ലാസ്സിക്കല്‍ ഫിലാസഫീ , മൂണ് ഇങ്ഗ്ളണ്ടിലെ സാമ്പത്തിക ശാസ്ത്രം . അതുകൊണ്ടു ഫ്രെഞ്ച് socialist രാഷ്ട്രീയത്തിലെ ലിബറല്‍ ജനാധിപത്യം ആണ് പുരോഗമന പ്രസ്ഥാനത്തിന്റെ പൂര്‍വപക്ഷം ! അല്ലാതെ നമ്മുടെ ആരുടേയും ആഗ്രഹചിന്ത അല്ല അത് . അതുകൊണ്ടു തന്നെയാണ് ജനായതത്തിന്റെ കാവല്‍ പക്ഷക്കാര്‍ കമ്മുണിസ്റ്റുകള്‍ ആണ് എന്നു ഞാന്‍ പറയുന്നതു . അല്ലാതെ ജനായത്തം ഇന്നത്തെ ലെനിനിസ്റ്റുകള്‍ പറയുന്ന ബൂര്ഷാസികളുടേത് അല്ല .ലെനിനിസ്റ്റുകള്‍ ചെയ്യുന്നത് ജനായാത്തം കാപിറ്റലിസ്റ്റുകളുടേത് മാത്രം ആണെന്ന് വരുത്തി തീര്‍കുക ആണ്, ആവേരുടേത് പകരം കേന്ദ്രീകൃത ജനാധിപത്യം ലെനിനിസ്റ്റുകലൂടെത് എന്നു പറയുന്നവേറും ഇവിടെ കാണാം എന്നു തോന്നുന്നു .



അതായത് ലെനിന്റെ പേര് ഉപയോഗിച്ച് മുതലാളിത്യ വര്‍ഗത്തിന്റെ പ്രചാരകര്‍ ആവുകയാണ് ഫലത്തില്‍ ഇവര് .ആവേര്‍ക്ക് വര്‍ഗ സഹായം ചെയ്യലാണ് ഇകൂട്ടര് ചെയ്യുന്നത് തന്നെ . അങിനെ ഈ പുരോഗമന പ്രത്യയ ശാസ്ത്രത്തിന്റെ കുലംകുത്തികള്‍ (renegade) ആയി അധപ്പതികുക ആണ്.120 കോടി ജനതയെ 10ഓ 15ലക്ഷം വരുന്നവേരുടെ പ്രതിനിധാന സെല്‍ ഭരണം ആണ് പ്രോലെറ്റേറിയന്‍ ജനായത്തം എന്നു പറഞ്ഞു ബഹുജനത്തെ പ്രസ്ഥാനത്തില്‍ നിന്നു അന്യം ആക്കുകയും , പുരോഗമന പ്രസ്ഥാനത്തെ കേവലം ഒരു പാര്‍ട്ടി apparatus regime ആക്കി ന്യൂനീകരികുകയും ആണ് .ഇതാണ് ലെനിന്റെ രാജ്യങ്ങളില്‍ കണ്ടത് , ഇവിടെ ആ പാര്‍ട്ടികളില്‍ കാണുന്നതും!!!അതായത് 'സ്വാതന്ത്രം' എന്നാല്‍ അനിവാര്യതകല്‍ക് പുറതേക്ക് നോകുക അല്ലെന്നും , അനിവാര്യതകളെ മനസിലാക്കല്‍ ആണെന്നും ഉള്ള ഹഗേലിയന്‍ ചിന്ത ആണ് മാക്സിന്റെ പേരില്‍ ഈ മാര്‍ക്സിസ്റ്റുകള്‍ വിറ്റഴികുന്നത്! അത് ആവേരുടെ പാര്‍ട്ടി അപ്പാരടുസ് റെജിമിനെ സംരക്ഷിക്കാനും ആണ് , അതാണ് ഈ വാദത്തെ ഇന്ന് ബഹുജനങ്ങളില്‍ നിന്നും തിരസ്കൃതമാക്കിയ്തും. അതുകൊണ്ടു പുരോഗമന ചിന്തക്കല്ല, മറിച്ചു അതിന്റെ കൈക്കാര്‍ നമ്മളില്‍ നിന്നും ബഹിശ്ക്‍രുത്തര്‍ ആയിരികുന്നു. എന്താണ് പുരോഗമനവാദം ? ഭരണകൂടം സമൂഹത്തിന്റെ അധികാരം കവേര്‍നെടുക്കുകയും ,പൌരനെ അന്യവല്‍കരികുകയും ചെയ്യുന്നു എന്നതാണു സത്യം . ഇതിനുള്ള പ്രതിവിധി ആണ് പുരോഗമനപ്രസ്ഥാനത്തില്‍ നാം പ്രതീക്ഷീകുന്നത് . എന്നാല്‍ അവിടെയും ജനായതം ഇല്ലാത്ത സ്ഥിതികള്‍ ആണ് നാം കണ്ടു വരുന്നത് .പ്രതിക്ഷേധികനോ , ട്രേഡ് യൂണിയന്നുകല്‍ ഉണ്ടാക്കാനോ പോലും അധികാരം താഴെ തട്ടില്‍ ഇല്ലാതാവുന്നു, ഈ രാജ്യങ്ങളില്‍ . .ചീനയിലെ 'ടിയാണ്‍മെന്‍ സ്ക്വേയര്‍ കൂട്ടകോല', ഇങ്ങിനെ ആശങ്ഖ്യം കാര്യങ്ങള്‍ ഇതുപോലെ ഉത്തരം ഇല്ലാതെ അവശേക്ഷിക്കുന്നു .ഒന്നു സങ്കല്‍പ്പില്‍ക്ക്,1975 ലെ രാഷ്ട്രീയ അടിയന്തിരാവസ്ഥ ഇന്നും തുടരുക ആയിരുന്നെങ്കില്‍ , കേരളീയരുടെ സ്ഥിതി എന്താവുമായിരുന്നു ? അതാണ് 1917നു ശേക്ഷം Russia യില്‍ വളരെ കാലം തുടര്‍നീരുന്നത് . ജനായതം അല്ല അവിടെ ഉണ്ടായിരുന്നത്


'സോവിയറ്റ് ഡെമൊക്രസി' എന്നു ലെനിന്‍ പരേഞീരുന്നെങ്കിലും നടപ്പാകിയിര്യ്ന്നത് 'പാര്‍ട്ടി സെല്‍ ഭരണം' ആയ്യിരുന്നു . പാരംബ്യ്യര്യതേ കുറിച്ചുപോലും ലന്‍മാര്‍ക്കിന്റെ കാലഹരണ പെട്ട സിദ്ധ്വാന്തങ്ങള്‍ ആണ് ജനത്തിനുമേല്‍ ,മാത്രമല്ല ശാസ്ത്രത്തിന്റെ മേലും അടിച്ചേല്‍പ്പിച്ചിര്യ്ന്നത് !മാര്ക്‍സു വൈരുദ്ധ്യവാദം എന്നു പരേഞ്ഞത് തന്നെ മനുഷ്യന്റെ അറിയല്‍ പ്രക്രിയക്ക് ഉണ്ടാകാന്‍ സാധ്യത ഉള്ള ഡോഗ്മാറ്റിസം ഇലായ്മചെയ്യാനായിരുന്നു .യുക്തിബോധം എന്നത് രേഖീയം മാത്രം അല്ല nonlinear കൂടി ആണ് എന്നു സൂചിപ്പിക്കാന്‍ ആയ്യിരുന്നു . അപ്പോള്‍ എങ്ഗെള്‍സ് nonlinear ലോജിക് നെ ഹേഗലിന്റെ മൂണ് പ്രമാണങ്ങളില്‍ തളച്ചു , അതിനെ , മാര്‍ക്സ് എന്താണോ ആഗ്രഹിച്ചത് , അതിന്റെ വിപരീതം ആക്കി ചെളം ആക്കി . അതാണ് ഇന്ന് നമുക്ക് 'കമ്മുനിസം' എന്നു പറേഞ്ഞു മാര്‍കേറ്റില്‍ ലഭികുന്നതും . കേരളത്തിലെ സമകാലീന അനുഭവം അതിനു തെളിവ് ആണ് ത്താനും .അപ്പോള്‍ നാം ആരുടെ കൂടെ നിന്നു ഇതിനെ എല്ലാം പ്രതിക്ഷേധികും , അതാണ് ച്ര്‍ച്ച വിഷയം തന്നെ !പാര്‍ട്ടി സെല്‍ ഭരണം എങ്ങിനെ ജനായത്വം ആവുന്നു ? ജനങ്ങളുടെ പ്രതിനിധികളെ ആര് തിരഞ്ഞെടുക്കുന്നു , അതിനെ ആണ് ജനായത്വം , ജനായത രീതി എന്നതുകൊണ്ടു ഉദ്വേശികുന്നത് . അത് ലെനിനിസ്റ്റ് രാജ്യങ്ങളില്‍ ഉണ്ടോ ?

Sunday, December 5, 2010

പുരോഗമനത്തിന്റെ നാനാര്‍ത്ഥങ്ങള്‍

“He (Marx ) called me a sentimental idealist.... I called him a vain man” - Bakunin

മനുഷ്യനെ നിശ്ചിത കര്‍മ്മങ്ങളിലേയ്ക്കും സവിശേഷ ലക്ഷ്യങ്ങളിലേക്കും ചലിപ്പിക്കുന്ന തൃഷ്ണകള്‍ അവന്റെ ആവശ്യങ്ങളാകുന്നു. ഈ ആവശ്യങ്ങള്‍ അവന്റെ നിശ്ചിത ഉദ്ദേശ്യങ്ങളെയും ദിശകളേയും സാധൂകരിക്കുന്നു. അവന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടുമ്പോള്‍, അവനിലെ ശക്തി, വ്യക്തി വൃത്തമെന്ന സങ്കുചിത തലത്തില്‍നിന്നു തന്നെ സാമൂഹികതയുടെ അതിരുകളില്ലാത്ത സാമ്രാജ്യങ്ങളിലേയ്ക്ക് സന്നിവേശിക്കുന്നു. ഞാന്‍ ഈയിടെ വായിച്ച ലേഖനത്തിന്റെ സത്ത ഇതായിരുന്നു. അതായത്, അനുകൂലമായ ഒരു സാമൂഹ്യസാഹചര്യം മനുഷ്യന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. അത്തരം ഒരു സാമൂഹ്യ സാഹചര്യമാണ് ആധുനിക മനുഷ്യനെ സംബന്ധിച്ച് ജനാധിപത്യം എന്ന് പറയാം. എന്നാല്‍ ഇത് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ശരിയല്ലതാനും. സത്യത്തില്‍ ഇപ്പറഞ്ഞത് ഒരു മഞ്ഞുമലയുടെ ഭാഗികമായ ദൃശ്യമായ അഗ്രം മാത്രമാണ്. ജനാധിപത്യം മനുഷ്യന്റെ ലക്ഷ്യമാണെന്ന് പറയുന്നില്ല, അതവന്റെ ചരിത്രത്തിന്റെ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗം മാത്രമാണെന്നതാണ് ശരി. കേവല ലക്ഷ്യം മനുഷ്യസ്വാതന്ത്ര്യം തന്നെയാണ്, ചരിത്രപരമായ ഏതനിവാര്യതയുടെയും നിരാസവുമാണത്. അതുകൊണ്ട്, ഞാന്‍ പറയുന്നു, നമുക്കൊരിയ്ക്കലും ഒരു കേവല വ്യവസ്ഥയേയോ അതുളവാക്കുന്ന ഒരു നിശ്ചിത സംഘടനാരീതിയെയോ പുല്‍കാനാകില്ല, പകരം ഏതൊരു സംഘാടനവും അതുളവാക്കുന്ന കേവലതയും ഫലത്തില്‍ പദാര്‍ത്ഥത്തിന്റെയും അവ മനുഷ്യമനസ്സില്‍ ഉണ്ടാക്കുന്ന പ്രതിഫലനങ്ങളുടെയും ഒരു സംശ്ലേഷണം മാത്രമാണെന്നും അത് യാഥാര്‍ത്ഥ്യത്തിന്റെ ദാര്‍ശനികമായ ആശയരൂപീകരണങ്ങള്‍ മാത്രമായിരിക്കുമെന്നും ഈ അമൂര്‍ത്തവല്‍ക്കരണങ്ങളാല്‍ സഹജമായുണ്ടാകുന്ന മനുഷ്യന്റെ ആന്തരിക സങ്കല്‍പ്പനങ്ങളാണവയെന്നും അത് മനുഷ്യവികാസത്തിന്റെ ഓരോ കണ്ണികളിലും വര്‍ത്തിക്കുന്നു എന്നു ചുരുക്കം.

ഇന്നത്തെ ജനാധിപത്യരൂപങ്ങള്‍ മനുഷ്യന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള വഴികള്‍ മാത്രമാണെന്ന് നാം കണ്ടു. ആ അര്‍ത്ഥത്തില്‍ ഇന്നത്തെ ആഗോളവല്‍ക്കരണത്തിന്റേയും തദനുസാരിയായ അധിനിവേശത്തിന്റെയും, പ്രകൃതിവിഭവമായ ജലത്തെപ്പോലും വില്‍പ്പനച്ചരക്കാക്കുന്ന കോര്‍പ്പറേറ്റ് സംസ്‌കാരത്തിന്റെയും നിയോ-ലിബറല്‍ വീക്ഷണങ്ങളുടെയും പശ്ചാത്തലത്തില്‍ ആധുനിക ജനാധിപത്യത്തിന്റെ രാഷ്ട്രീയരൂപങ്ങള്‍ എന്തായിരിക്കണമെന്ന് നാം നിര്‍ബന്ധമായും മനസ്സിലാക്കേണ്ടതുണ്ട്. ജനാധിപത്യ പ്രരൂപങ്ങള്‍ വിവിധതരങ്ങളുണ്ടെങ്കിലും അടിസ്ഥാനതത്വം സ്വാര്‍ത്ഥകമായ പൗരസ്വാതന്ത്ര്യവും മനുഷ്യഅവകാശങ്ങളെ സാക്ഷാത്കരിക്കലുമാണ്. മനുഷ്യലോകത്തിലെ (Life world) ഏത് വസ്തുതകള്‍ക്കും രണ്ട് തലങ്ങളുള്ള ആശയപ്രകാശനങ്ങളുണ്ട്, ഒന്ന് സൈദ്ധാന്തികവും മറ്റൊന്ന് പ്രായോഗികവും. അതുപോലെ ജനാധിപത്യ മാതൃകകളിലും രണ്ട് ആശയപ്രകാശനങ്ങളെ (Expression) നമുക്ക് കാണാനാകും. ഭരിക്കപ്പെടുകയും ഭരിയ്ക്കുകയുമെന്ന രണ്ട് തലങ്ങളാണ് ജനാധിപത്യത്തിനുള്ളതെന്നും അതിന്റെ മൗലികതത്ത്വം, ആത്മാവ്, സ്വാര്‍ത്ഥകമായ പൗരസ്വാതന്ത്ര്യമാണെന്നും അതുറപ്പാക്കുന്ന നിയമസംഹിത ജനാധിപത്യത്തിന്റെ ഏത് രൂപത്തിലും ഉണ്ടാകേണ്ടത് മുന്‍ ഉപാധിയാണെന്നും നാം അറിയണം. ഭരിയ്ക്കുക, തിരിച്ച് ഭരിയ്ക്കപ്പെടുക എന്നീ രണ്ടു ഘടകങ്ങള്‍ സ്വാര്‍ത്ഥകമായ പൗര സ്വാതന്ത്ര്യത്തിന് ഉള്ളതിനാല്‍ ഭൂരിപക്ഷ തീരുമാനങ്ങള്‍ അന്തിമവും അതുകൊണ്ടുതന്നെ കാരണാധിഷ്ഠിതവും നൈതികപരവുമായിക്കേണ്ടതുണ്ട്.

ജനാധിപത്യത്തിന് നാനാമുഖങ്ങള്‍ ഉണ്ടെങ്കിലും രണ്ടുതരം സംവിധാനങ്ങളെയാണ് നാം ഇവിടെ മനസ്സിലാക്കുവാന്‍ പോകുന്നത്. ഒന്ന് ഡലിബറേറ്റീവ് ജനാധിപത്യവും മറ്റൊന്ന് റാഡിക്കല്‍ ജനാധിപത്യവും.വിശകലനാത്മക ജനാധിപത്യം എന്നത് ആ പദം സൂചിപ്പിയ്ക്കുന്നതുപോലെ കാരണാധിഷ്ഠിതങ്ങളാണ് അതിന്റെ തത്ത്വങ്ങള്‍. എന്നാല്‍ radical democracy അഥവാ മൗലിക ജനാധിപത്യം, ഡലിബറേറ്റീവ് ജനാധിപത്യത്തിന്റെ തന്നെ പ്രമാണവാദപരമായ പല അംശങ്ങളെയും വെല്ലുവിളിയ്ക്കുന്നവയാണ്. അതുകൊണ്ടുതന്നെ ഇന്നുള്ള നിയോ ലിബറല്‍ കാലഘട്ടത്തിന് വളരെ അനുസൃതമായ ഒരു ജനാധിപത്യരൂപമാണ്. അത് അഭിപ്രായ വ്യത്യാസങ്ങളെയും 'വിസമ്മതങ്ങ'ളെയും വൈരുദ്ധ്യങ്ങളെപ്പോലും അംഗീകരിക്കുക മാത്രമല്ല അവയെ ആശ്രയിക്കുകയും ചെയ്യുന്നു. വ്യത്യസ്തതകള്‍ക്ക്, തദനുസാരിയായ അഭിപ്രായങ്ങള്‍ക്കും ചുറ്റുമായി ജനാധിപത്യത്തെ കെട്ടിപ്പൊക്കുകവഴി സമൂഹത്തില്‍ നിലനില്‍ക്കുന്ന അധികാരഗര്‍വ്വിനെ ഒരുപരിധി വരെ അപനിര്‍മ്മാണത്തിന് വിധേയമാക്കുവാന്‍ ഈ ജനാധിപത്യംകൊണ്ട് സാധിതമാകും. ഇത്തരം ജനാധിപത്യത്തില്‍ ഭരണകൂടത്തിന്റെ മര്‍ദ്ദക സംവിധാനത്തെതന്നെ പരസ്യമായി വിമര്‍ശിക്കാന്‍ അവകാശം ലഭ്യമാകുന്നതുകൊണ്ട് ഭരണകൂട വിമര്‍ശനം seditionല്‍പെടുന്നില്ല. നിയോ-കൊളോണിയല്‍ കാലഘട്ടത്തിനു അനുസൃതമായ ചരിത്രഘട്ടത്തില്‍ ആശ്വാസദായകമായ ഒരു സംവിധാനമാണിത്. ഡലിബറേറ്റീവ് ജനാധിപത്യം ഊന്നല്‍ നല്‍കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനങ്ങളായ സ്വാര്‍ത്ഥകമായ 'തുല്യത' 'പൗരസ്വാതന്ത്ര്യം' മാത്രമാകയാലും 'വിസമ്മതങ്ങ'ളെ അതംഗീകരിക്കാത്തതുകൊണ്ടും പലപ്പോഴും സ്വാര്‍ത്ഥകമായ ന്യൂനപക്ഷ വീക്ഷണങ്ങള്‍പോലും sedition  (ദേശദ്രോഹം ) എന്ന ഭരണഘടന പരിമിതികളാല്‍, ചവിട്ടിമെതിയ്ക്കലിന് വിധേയമാക്കപ്പെടുന്നുണ്ട് എന്നതാണ് അതിന്റെ ഒരു ന്യൂനത. എന്താണ് ശരി? ലോകത്തില്‍ അത് ഏത് രാജ്യത്തിലായാലും പ്രസ്ഥാനങ്ങളുടെ കാര്യത്തിലായാലും ഒരിയ്ക്കലും ഒരഭിപ്രായ സമന്വയത്തില്‍ (Consensus) എത്തിച്ചേരാനാവാത്ത പല വസ്തുതകളും ഇന്ന് നമുക്ക് കാണുവാനാകും. അതുകൊണ്ട് ഇന്ന് പ്രചുരമായ പാശ്ചാത്യ ജനാധിപത്യ മാതൃകയെ വിസമ്മതങ്ങള്‍ക്കു കൂടി പരിഗണനകൊടുത്ത് വികസിപ്പിച്ചെടുക്കേണ്ടത് അനിവാര്യമാണെന്ന് ലേഖകന്‍ നിരീക്ഷിക്കുന്നു. അതായത്, ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകള്‍ സ്വാര്‍ത്ഥകമായ തുല്യതയും പൗരസ്വാതന്ത്ര്യവും വിസമ്മതങ്ങളും ചേര്‍ന്നതാവേണ്ടതുണ്ട്.

ലിബറല്‍ ഡെമോക്രസിയുടെ വിമര്‍ശനം
ലിബറല്‍ ഡെമോക്രസി എന്നു പറയുന്നത് നേരത്തെ ചൊന്ന ഡെലിബറേറ്റീവ് ഡെമോക്രസിയുടെ ഒരു ഭേദം മാത്രമാണ്. ന്യൂനപക്ഷമായ ശക്തന്മാരുടെ, പ്രഭുക്കന്മാരുടെ അലംകൃതമായ ഒരു ഭരണരൂപം മാത്രമാണ് ഉദാര ജനാധിപത്യം. അതിലെ രാഷ്ട്രീയത്തിന്റെ ഉള്ളടക്കം തികച്ചും മുതലാളിത്തപരമാണ്. ധനികവര്‍ഗ്ഗത്തിന്റെ താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് രാഷ്ട്രീയവര്‍ഗ്ഗം അവരുടെ മാനിഫെസ്റ്റോ തയ്യാറാക്കുന്നത് തന്നെ. അതുകൊണ്ടുതന്നെ അത് ഭൂരിപക്ഷേതര താല്പര്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. കാരണം, ജനാധിപത്യത്തിന്റെ അടിസ്ഥാനം പൗരന്റെ സ്വാതന്ത്ര്യവും അതുപോലെ ഓരോ പൗരനും ഒരുപോലെ നീതി എത്തിപ്പിടിക്കാവുന്നതുമാവണം വ്യവസ്ഥിതി.
അക്കാരണത്താല്‍ത്തന്നെ ഏതൊരു ജനാധിപത്യ വ്യവസ്ഥിതിയിലും, ഭരണഘടനാ-നീതിനിര്‍വ്വഹണവും നിയമനിര്‍മ്മാണവും വളരെ ശ്രദ്ധാപൂര്‍വ്വം സമതുലിതമായി നിലനിര്‍ത്തപ്പെടേണ്ടതുണ്ട്. അവ സ്വാര്‍ത്ഥകമായി വേര്‍പെടുത്തപ്പെട്ടില്ലെങ്കില്‍ അത് ഭരണത്തിന്റെ ഇടനാഴികളെ വഷളാക്കുകയും അധികാരം കുമിഞ്ഞുകിട്ടുന്നവര്‍ ജനാധിപത്യ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തുവാനും തദ്വാരാ ജനങ്ങള്‍ക്ക് ജന്മസിദ്ധമായി അവകാശപ്പെട്ട സ്വാതന്ത്ര്യവും തുല്യതയും നിഷേധിക്കപ്പെടുകയും വ്യവസ്ഥതന്നെ ഹാനികരമാവാനും, ഫാസിസ്റ്റ് സമ്പ്രദായങ്ങളിലേക്ക് അത് കൂപ്പുകുത്താനും ഇടയാവും. ഭൂരിപക്ഷ തീരുമാനത്തെ സാധാരണയായി ജനാധിപത്യത്തിന്റെ ലക്ഷണമായി വിവരിച്ചു വരുന്നു. എന്നാല്‍ ഉത്തരവാദിത്വപ്പെട്ട ഒരു സര്‍ക്കാരോ നിയമവ്യവസ്ഥയോ ഇല്ലെങ്കില്‍ എതിരഭിപ്രായം വച്ചു പുലര്‍ത്തുന്ന വ്യക്തികള്‍, ഭൂരിപക്ഷ സ്വേച്ഛയില്‍നിന്നും മര്‍ദ്ദനം അനുഭവിക്കേണ്ടിയും  വരുന്നു. അതുകൊണ്ട് ഭൂരിപക്ഷത്തിന്റെ അടിമയാകുന്നതും സ്വാര്‍ത്ഥകമായ സന്ദര്‍ഭത്തില്‍ ഒരു ഡോഗ്മാ മാത്രമാണ്. അതുകൊണ്ടു ജനാധിപത്യം ഉറപ്പാകണമെങ്കില്‍ ചില സംവിധാനങ്ങളെ പ്രൊജക്ട് ചെയ്തതുകൊണ്ടാവില്ല. സ്വാര്‍ത്ഥകമായ പ്രാതിനിധ്യം ഉറപ്പാക്കുന്ന, അതിന്റെ സത്ത ഉള്‍ക്കൊള്ളുന്ന നീതിപൂര്‍വ്വകമായ മത്സരം ഉറപ്പാക്കുന്ന, പൊരുളിലും നടപടി ക്രമത്തിലും നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പുകള്‍ അനിവാര്യമാണ്. അതോടൊപ്പംതന്നെ രാഷ്ട്രീയ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, പത്ര സ്വാതന്ത്ര്യം എന്നിവയും പൗരന്മാര്‍ക്ക് അനുഭവിക്കാനാവണം. എങ്കില്‍ മാത്രമേ അവര്‍ക്കു കാര്യങ്ങള്‍ സ്വാര്‍ത്ഥകമായി ഗ്രഹിക്കാനും അവരവരുടെ താല്‍പ്പര്യത്തിനനുസൃതമായി തെരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്താനാവൂ. നിയമത്തിന്റെ തുല്യത, തെരഞ്ഞെടുക്കപ്പെട്ട തന്റെ പ്രതിനിധികളെ തിരിച്ചുവിളിയ്ക്കാന്‍ കഴിയുക; വ്യക്തികളുടെ ദുരിത പരിഹാരത്തിനും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും ആവലാതി സമര്‍പ്പിക്കുവാനുള്ള അവകാശം, സര്‍ക്കാരിന്നു പുറത്ത് പൗരസമൂഹത്തിന്റെ പ്രസക്തി പരിഗണിക്കല്‍, ഇതൊക്കെയാണ് ഉത്തമ ജനാധിപത്യത്തിന്റെ ലക്ഷണങ്ങള്‍, ഭരണകൂടത്തിനു പ്രാമുഖ്യമുള്ള ഈ ചരിത്രഘട്ടത്തില്‍ പ്രത്യേകിച്ചും.
ഇരുപതാം നൂറ്റാണ്ടിലെ ജനാധിപത്യത്തെ ഏറ്റവും ആധുനിക സര്‍ക്കാര്‍ രൂപമെന്ന് വിളിക്കാവുന്നതാണ്. ഈ നൂറ്റാണ്ടു പല സംഭവങ്ങള്‍ക്കും സാക്ഷ്യപ്പെട്ടു. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍, ഒക്‌ടോബര്‍ വിപ്ലവം, ചൈനീസ് വിപ്ലവം, നീര്‍കോളനീകരണങ്ങള്‍, നവദേശരാഷ്ട്രങ്ങള്‍, നിയോ-കൊളോണിയല്‍ ഘട്ടം ഇത്യാദി. 1920 വരെ ജനാധിപത്യം തളരാതെ പുലര്‍ന്നു. എന്നാല്‍ 1930 കളിലെ 'സാമ്പത്തിക മാന്ദ്യം' ഇച്ഛാഭംഗങ്ങള്‍ക്ക് കാരണമായി. ശക്തമായ ജനകീയ ഭരണങ്ങള്‍ എന്നു വിളിക്കപ്പെടുന്ന ഭരണസമ്പ്രദായങ്ങളെ കണ്ടു. ഹിറ്റ്‌ലര്‍, മുസ്സോളിനി ഇവരുടെ ഫാസിസ്റ്റ് റിജംകളും ഈ നൂറ്റാണ്ടു കാണുകയുണ്ടായി. രണ്ടാം ലോകയുദ്ധാനന്തരം ഫൈനാന്‍സ് മൂലധനത്തിന് കോളനികളില്‍നിന്നും 'പിന്‍വാങ്ങേണ്ട'തായ ഒരു അടവ് നയം ആവിഷ്‌ക്കരിക്കേണ്ടതായും വന്നു. ഇങ്ങിനെയുണ്ടായ ദേശരാഷ്ട്രങ്ങള്‍ കെയിന്‍സിന്റെ ക്ഷേമരാഷ്ട്രത്തെ ലക്ഷ്യമാക്കി നീങ്ങി. അങ്ങിനെ മുപ്പതുകളിലെ മാന്ദ്യത്തെ 50-60- കളിലൂടെ പരിഹരിക്കാനായി. എന്നാല്‍ 60കള്‍ക്ക് ശേഷം ഈ അവസ്ഥ തിരിയുവാന്‍ (Retrack) തുടങ്ങി. ഭരണകൂടം നിയന്ത്രിക്കുകയും നയിക്കുകയും ചെയ്തിരുന്ന സമ്പദ്‌വ്യവസ്ഥകളാണ് ആദ്യം ഈ ലക്ഷണം കാണിച്ചുതുടങ്ങിയതെന്നതാണ് ഒരു കാര്യം. അതിന്റെ പരിണിതി മാത്രമാണ് 1990കളോടെ സോവിയറ്റ് യൂണിയനും മറ്റു കമ്മ്യൂണിസ്റ്റു രാഷ്ട്രങ്ങളും രാഷ്ട്രീയപരമായി തകരാനിടയായത് എന്നതുകൂടി കൂട്ടിവെച്ചു വായിക്കപ്പെടണം.

നമ്മുടെ ഇന്ത്യ പാര്‍ലിമെന്ററി ജനാധിപത്യം പുലര്‍ത്തുന്ന ഒരു ജനാധിപത്യ സംവിധാനമാണ്. നമുക്കറിയാം, ഇത്തരം സംവിധാനങ്ങള്‍പോലും വിമര്‍ശിക്കപ്പെടുന്നുണ്ടെന്നത്. ഒരു രാജ്യത്തെ പൗരന്മാര്‍ക്ക് അവരെ ആരാവണം തെറ്റായി പ്രതിനിധാനം ചെയ്യണമെന്ന് തീരുമാനിക്കാന്‍ ഓരോ നിശ്ചിതവര്‍ഷം കൂടുമ്പോള്‍ അധികാരം നല്‍കുന്നതാണ് പാര്‍ലമെന്ററി തെരഞ്ഞെടുപ്പുകള്‍, അതൊരു ധനാധിപത്യമാണ് എന്ന അഭിപ്രായം പറഞ്ഞത് മറ്റാരുമല്ല, മാര്‍ക്‌സാണ്! എന്നാല്‍ മാര്‍ക്‌സിന്റെ പേരില്‍ സൃഷ്ടിക്കപ്പെട്ട കമ്യൂണിസ്റ്റ് സംവിധാനങ്ങളോ? ചിലര്‍ ഇന്ന് ക്യൂബയേയും ചൈനയേയും അവകാശപ്പെടുന്നുണ്ട് (!). അവിടെ തുടരുന്നതോ? ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കോ പാര്‍ട്ടിയേതരര്‍ക്കോ രാഷ്ട്രീയസംവിധാനങ്ങളില്‍ യാതൊരു നീതിപൂര്‍വ്വകമായ പ്രാതിനിധ്യവുമില്ല. നമുക്ക് വേണ്ടി, ജനങ്ങള്‍ക്കുവേണ്ടി പാര്‍ട്ടി ചിന്തിയ്ക്കും, പുരോഹിതന്മാരെപ്പോലെ, ഖൊമിനിയെപ്പോലെ! സോഷ്യലിസ്റ്റ് ഭരണപ്രക്രിയയില്‍ People the first എന്ന  ജനാധിപത്യ പ്രമാണം തന്നെ നിരാകരിച്ചിരിക്കുന്നു. മനുഷ്യന്റെ സാമൂഹ്യ 'അന്യവല്‍ക്കരണ'ത്തെ ഉച്ഛാടനം ചെയ്യുവാനുടലെടുത്ത സമത്വവാദത്തെ ഏറ്റവും ആധുനികമായ അന്യവല്‍ക്കരണത്തിലേക്കാണ് അതിന്റെ വര്‍ത്തമാനം ലോകത്തെ എത്തിച്ചിരിയ്ക്കുന്നത്. 1920കള്‍ തൊട്ട്, ഇന്ന് നിലവിലുള്ളത്  അതിന്റെ കാര്‍ഗോകള്‍ട്ട് (Cargo Cult) രൂപങ്ങളാണ് എന്ന വിമര്‍ശനം തവിടുപൊടിക്കുന്നു.

എന്താണ് സോഷ്യല്‍ ഡെമോക്രസി?
നമ്മുടെ സഹകരണ പ്രസ്ഥാനങ്ങള്‍ സോഷ്യല്‍ ഡെമോക്രസിയെ അടിസ്ഥാനമാക്കി സംഘടിപ്പിക്കപ്പെട്ടവയാണ്. സമത്വവാദത്തിന്റെ സാമൂഹിക ജനാധിപത്യ സങ്കല്പങ്ങള്‍ എന്നത് സാമൂഹിക ജനായത്തത്തിന്റെ കുറെ രാഷ്ട്രീയസദാചാര മൂല്യങ്ങളാണ്. പാര്‍ലിമെന്റി ജനാധിപത്യത്തിനു കലവറയില്ലാതെ പിന്തുണ കൊടുക്കുന്നതുപോലെയുള്ള ആധുനിക സാമൂഹിക ജനാധിപത്യത്തിന്റെ പ്രധാനലക്ഷ്യം മുതലാളിത്തത്തെ സാമൂഹിക ജനായത്തത്തിന്റെ നൈതികമാര്‍ഗ്ഗങ്ങളുമായി ബന്ധപ്പെടുത്തി നവീകരിക്കലാണ്. മുതലാളിത്ത രീതിയിലുള്ള ഉല്പാദന സമ്പ്രദായം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരു ബദല്‍ സാമൂഹ്യവ്യവസ്ഥ സൃഷ്ടിച്ചെടുക്കുകയാണ് അതുകൊണ്ടു ലക്ഷ്യമാക്കുന്നത്. അതിനാല്‍ സാമൂഹിക ജനാധിപത്യം മുതലാളിത്ത സമ്പദ്‌വ്യവസ്ഥയ്ക്ക്‌മേല്‍ പടിപടിയായി നടപ്പാക്കപ്പെടുന്നു. സാമൂഹിക നവീകരണങ്ങള്‍ വഴി 'അനുക്രമ സമ്പ്രദായത്തെ' പിന്താങ്ങുന്നു. സാമൂഹിക ജനാധിപത്യം എല്ലാതരത്തിലുമുള്ള ഏകാധിപത്യങ്ങളേയും നിഷേധിക്കുന്നു. എന്നാല്‍ സമത്വവ്യവസ്ഥയിലേക്കുള്ള പടിപടിയായ മാറ്റത്തിനു പകരം ഈ നിയോ-ലിബറല്‍ കാലഘട്ടത്തില്‍ ഇവര്‍ 'ക്ഷേമരാഷ്ട്ര'ത്തെ ലക്ഷ്യമാക്കുന്ന മുതലാളിത്ത പ്രത്യയശാസ്ത്രത്തിനു കീഴ്‌പെട്ട് ന്യൂനീകരിച്ചിരിക്കുന്ന രണ്ടാം ലോകമഹായുദ്ധാന്തരം സമത്വവാദം പ്രമാണമാക്കിയ ഒരു അന്താരാഷ്ട്രസംഘടന 1951ല്‍ ഉണ്ടാക്കപ്പെട്ടു. അത് 'ബോള്‍ഷെവിസ'ത്തേയും (കമ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ റഷ്യന്‍ പേര്)  മുതലാളിത്തത്തേയും ഒരുപോലെ ആക്ഷേപിക്കുന്നതായിരുന്നു. 'സോഷ്യലിസ്റ്റ് ഇന്റര്‍നാഷണല്‍' അതായിരുന്നു പുതിയ സംഘടനയുടെ പേര്. 'കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലി'നെ അവരെതിര്‍ക്കുകയും മനുഷ്യാവകാശത്തിന്റെ നിരാകരണത്തിന്റെ ഉപകരണമാണതെന്നും അവര്‍ കുറ്റപ്പെടുത്തി. എവിടെയൊക്കെ അധികാരം പിടിച്ചെടുത്തോ, അവിടെയൊക്കെ പൗരസ്വാതന്ത്ര്യം നിഷേധിക്കുകയും പൗരന്‍ സ്വതന്ത്രനാവാനും തദ്വാരാ പ്രബുദ്ധരാവാനുള്ള അവസരം ഇല്ലാതാക്കുകയും അത് ചെയ്തുവെന്ന് അവര്‍ പ്രഖ്യാപിച്ചു. അച്ചടക്കം മാത്രം സിദ്ധമായ ഒരുദ്യോഗസ്ഥ വൃന്ദവും മെനെജെരിഅല് വര്‍ഗ്ഗവും  പോലീസ് അതിക്രമങ്ങളുമായിരുന്നു കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ആധാരം. ഉല്പാദനരംഗത്ത് സമ്പത്തും അധികാരവും തമ്മില്‍ ഒരവിഹിത വേഴ്ചയുണ്ടാവുകയും ഒരു പുത്തന്‍ മുതലാളിവര്‍ഗ്ഗം അതിലൂടെ ഉണ്ടാക്കപ്പെടുകയും ഉണ്ടായി. താഴെപ്പറയുന്ന കാര്യങ്ങള്‍ 'സോഷ്യലിസ്റ്റ് ഇന്റര്‍ നാഷണല്‍' ഉയര്‍ത്തിപ്പിടിക്കുന്നു. അത് വ്യക്തിസ്വാതന്ത്ര്യവും മറ്റു വിവേചനങ്ങളില്‍നിന്നുള്ള പൗരന്റെ സ്വാതന്ത്ര്യത്തെയും ഉറപ്പാക്കുന്നു. ഉല്പാദനരംഗത്ത് ആക്ഷേപകരമായ (Delusive)  ദുഷ്പ്രഭുക്കളെ ആശ്രയിക്കുന്നതില്‍നിന്നുള്ള മോചനം തുല്യതയും സാമൂഹ്യനീതിയും ഉറപ്പാക്കല്‍, അത് നിയമത്തിലും സാമൂഹ്യപരമായും സാംസ്‌കാരികരംഗത്തും ഉറപ്പാക്കല്‍, ശാരീരികവും മാനസികവുമായ വൈകല്യങ്ങളുള്ളവര്‍ക്ക് സംരക്ഷണം, തുല്യാവസരങ്ങള്‍ ഉറപ്പാക്കല്‍, അനീതിക്കും വിവേചനത്തിനും ഇരയാവുന്നവരോടുള്ള സഹാനുഭൂതി, ഐക്യദാര്‍ഢ്യത എന്നിവയാണവ.

സാമൂഹ്യ ജനാധിപത്യത്തിന്റെ വിമര്‍ശനവും പ്രത്യയശാസ്ത്രത്തിന്റെ മൂന്നാംവഴിയും
പ്രത്യയശാസ്ത്രത്തിന്റെ മൂന്നാംവഴി, അതായത് സാമൂഹ്യ ജനാധിപത്യത്തിന്റേയും,സോഷ്യലിസ്റ്റ് ഇന്റര്‍നാഷണലിന്റെ വഴിയും വിമര്‍ശനം വിളിച്ചുവരുത്തുന്നവയാണ്. പ്രത്യയശാസ്ത്രത്തിന്റെ മൂന്നാംവഴി സ്വീകരിക്കല്‍ മധ്യവാദ നിലപാടിലേക്ക് അവരെ എത്തിയ്ക്കുന്നു. ഈ വഴിയെക്കുറിച്ച് ഒരല്പം. ഇന്നത്തെ ചരിത്രഘട്ടം നേരിടുന്ന മുഖ്യവൈരുദ്ധ്യം. സാമൂഹ്യ ഉല്പാദനവും സ്വകാര്യ ഉടമസ്ഥതയുമാണ്. ഇതിനെ നിര്‍ദ്ധരിക്കുന്ന (Solve) പദ്ധതികളിലൂടെയാണ് ഓരോ വഴികളും ഉണ്ടാവുന്നത്. സാമൂഹ്യ ഉടമസ്ഥതയിലൂടെ മാത്രമേ ഇതിന്നറുതി ഉണ്ടാവൂ എന്ന് വിശ്വസിക്കുന്നവരാണ് 'ഇടതുപക്ഷ'ക്കാര്‍ സ്വകാര്യ ഉടമസ്ഥതയെ പരിരക്ഷിക്കണമെന്ന വാദക്കാരെ വലതുപക്ഷക്കാരെന്നും. ഇവയെ രണ്ടിനേയും യുക്തിപൂര്‍വ്വം ആശ്ലേഷിക്കുന്നവരെയാണ് 'മൂന്നാംവഴി' എന്നു പറയുന്നത്. എന്നാല്‍ മധ്യമന്മാര്‍ ഇടത്തോട്ടോ വലത്തോട്ടോ ചരിയുന്നു. ഇന്നത്തെ 'കോര്‍പ്പറേറ്റ് കള്‍ച്ചറി' ന്റെ സ്വാധീനത്താലോ 'ഇടതുപക്ഷ രാഷ്ട്രീയ'ത്തിന്റെ ച്യുതിമൂലമോ എന്നു പറയാനാവില്ല, ജനം (Electorate)മധ്യവര്‍ഗ്ഗ കാഴ്ചപ്പാടിനെയാണ് പിന്തുടരുന്നത്. ഇന്ന് ഒരിടതുപക്ഷത്തിനും അവരുടെ രാഷ്ട്രീയത്താല്‍ വോട്ടര്‍മാരെ സ്വാധീനിക്കാനാവുന്നില്ല, പകരം അവര്‍ വീക്ഷണങ്ങളില്‍ മധ്യവാദത്തിലേക്കാണ് നീങ്ങുന്നത്.  അതിന്നു കാരണമായ് അവര്‍ പറയുന്നത് വോട്ടര്‍മാര്‍ മധ്യമാര്‍ഗ്ഗവാദികളായിരിക്കുന്നു എന്നാണ്. അവര്‍ 'അഭിലാഷിതരും' (aspirationalist)'ഉപഭോഗാസക്തരും' (Consumerist) ആയിരിക്കുന്നുവെന്നാണ് ബഹുജനങ്ങളില്‍നിന്നും അന്യംപോയ രാഷ്ട്രീയക്കാരന്റെ ഭാഷ്യം! 'സാമൂഹ്യ ഉടമസ്ഥത' എന്ന ഇടതുപക്ഷ പ്രമാണത്തെ ന്യൂനീകരിച്ച് 'സ്റ്റേറ്റ് മുതലാളിത്തത്തിലേക്ക്' നീങ്ങിയ ഇടതുപക്ഷത്തിന് പുരോഗമനവാദികളുടെ ആകര്‍ഷണം നഷ്ടമായിരിക്കുന്നു. ഉത്തമ സോഷ്യലിസ്റ്റ് ജനാധിപത്യത്തിലെ ഭരണകൂടേതര സംവിധാനത്തെ അവര്‍ ഭരണകൂട സംവിധാനമാക്കി ന്യൂനീകരിച്ച് ജനവിരുദ്ധം എന്ന പ്രത്യയശാസ്ത്രത്തിലേക്കും 'സെല്‍ഭരണ' ത്തിലേക്കും എത്തിയിരിക്കുന്നു. ഇതിനുള്ള നിഷേധമായി വോട്ടര്‍മാര്‍ 'മധ്യവര്‍ഗ്ഗപാത'   തുടരുന്നു. അതുകൊണ്ട് 'ഇടതുപക്ഷ'ക്കാരും പ്രകടമായ വലതുപക്ഷ മുദ്രാവാക്യങ്ങളില്‍ അഭിരമനം തുടരുന്നു. ഉദാഹരണത്തിന് 1997 ല്‍ ബ്രിട്ടണില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വരികയും മാഡം താച്ചര്‍ 1980ല്‍ തുടങ്ങിയ ഭരണപരിഷ്‌കാരങ്ങള്‍ തുടരുകയാണ് അവര്‍ ചെയ്തത്. ദേശസാല്‍കൃത വ്യവസായങ്ങള്‍ വിറ്റഴിക്കുക വഴി, സമ്പന്നരും ദരിദ്രരും തമ്മിലുള്ള അകല്‍ച്ച വര്‍ദ്ധിക്കുകയാണുണ്ടായത്. ഈ പരിതസ്ഥിതിയില്‍ 'ഇടതുപക്ഷ'ങ്ങളും 'മധ്യ-ഇടതുപക്ഷ'ങ്ങളും സോഷ്യല്‍ ഡെമോക്രസിയുടെ 'മധ്യ-വലതുപക്ഷ'വ്യതിയാനങ്ങളെ വ്യാപകമായ വിമര്‍ശനത്തിനു ശരവ്യമാക്കുന്നു.

സമകാലിക സാമൂഹ്യ ജനാധിപത്യം പൊതുവായി സ്വകാര്യ - പൊതുമേഖലാ സംരംഭങ്ങളെ ഉള്‍ക്കൊളളുന്ന മിശ്ര സമ്പദ്‌വ്യവസ്ഥയേയും, നിലവിലുള്ള സാമൂഹ്യ സുരക്ഷിതത്വ സംവിധാനത്തേയും പിന്തുണയ്ക്കുന്നു. തൊഴിലാളികളുടെയും, ഉപഭോക്താക്കളുടെയും സംരക്ഷണത്തിനും തൊഴിലാളി അവകാശങ്ങള്‍ക്കായും, ഉപഭോക്തൃ സംരക്ഷണത്തിനും വിലനിയന്ത്രണത്തിനും ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്ന വിദേശനയത്തെയും മനുഷ്യാവകാശ സംരക്ഷണത്തിനും പൗര അവകാശത്തിനും സ്വാതന്ത്ര്യത്തിനും സാമൂഹ്യനീതിയ്ക്കും ഇവര്‍ പ്രാമുഖ്യം നല്‍കുന്നു.
ഇതൊക്കെയാണ് മൂന്നു പ്രത്യയശാസ്ത്ര സരണികളും പുരോഗമനത്തിന്റെ വിവിധധാരകളും നാം ഇരുപതാം നൂറ്റാണ്ടില്‍ കണ്ടത്. കൂടാതെ ഈ നൂറ്റാണ്ടില്‍ നമ്മെ വേദനിപ്പിക്കുന്ന ഒരുകാര്യവുംകൂടി കണ്ടു. അതായത് നാമെല്ലാം ഒരിക്കല്‍ വിശ്വസിച്ചിരുന്ന, ചിലര്‍ ഇന്നും വിശ്വസിക്കുന്ന 'ശാസ്ത്രീയ' സാമൂഹ്യ സംഘാടനത്തിന്റെ സാംഗത്യത്തെക്കുറിച്ച് സൈദ്ധാന്തിക തര്‍ക്കങ്ങള്‍ നടന്നുകൊണ്ടിരിക്കയാണ്. ഇന്നു നാം നോക്കുമ്പോള്‍ സൃഷ്ടിക്കപ്പെട്ട ഒരു സോഷ്യലിസ്റ്റ് ഭരണകൂടവും 'സ്വയം പൊഴിഞ്ഞുപോകാവുന്ന' വിധത്തിലല്ല സ്ഥാപിതമാക്കപ്പെട്ടിരിക്കുന്നതെന്ന സത്യത്തെ കാണാതിരുന്നുകൂടാ. മാത്രമല്ല, അതുകൊണ്ടുതന്നെ അവിടെ നിലനിന്നിരുന്ന, ഭരണകൂടം യഥാര്‍ത്ഥ തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ (പ്രൊലക്‌റ്റേറിയന്‍ ഡിക്‌ടേറ്റര്‍ഷിപ്പ്) ആധിപത്യങ്ങളെല്ലായിരുന്നുവെന്നും, അത് കേവല തൊഴിലാളിയുടെ (Class - in - itself) ഭരണകൂട രൂപങ്ങളായിരുന്നു എന്നു കാണാം. അത് മുതലാളിത്ത ഭരണകൂടത്തിന്റെ തന്നെ തനിപകര്‍പ്പും, അതിനേക്കാള്‍ ഭൂരിപക്ഷത്തിന്റെ ഏകാധിപത്യവുമായിരുന്നു. അതിന് മാര്‍ക്‌സ് ഉന്നയിച്ച സാമൂഹ്യ 'അനവല്‍ക്കരണത്തെ' ഒരു തെല്ലുപോലും ഒഴിവാക്കാനായില്ലെന്നു പോട്ടെ, അതിനെ ബീഭത്സമാക്കുകകൂടിയാണ്, മനുഷ്യാവകാശധ്വംസനത്തിലൂടെ നടപ്പാക്കപ്പെട്ടത് എന്ന് ലേഖകന്‍ സംശയിക്കുന്നു. ചരിത്രവ്യക്തി എന്തുചിന്തിക്കണമെന്നു പാര്‍ട്ടി നിശ്ചയിക്കുക! ഭക്തന്‍ എങ്ങിനെ ചിന്തിക്കണമെന്ന് പുരോഹിതന്‍ 'ഫത്ത്‌വാ' നല്‍കുക! ഇങ്ങിനെ മധ്യകാലയുഗത്തിന്റെ ഭരണരീതിയുടെ ഒരു തനിയാവര്‍ത്തനമായിരുന്നു ഭരണരംഗത്ത് നടമാടിയത്. രാഷ്ട്രീയ പ്രക്രിയയില്‍ ജനങ്ങള്‍ക്കും അവരുടെ നിലപാടുകള്‍ക്കും അഭിലാഷങ്ങള്‍ക്കും യാതൊരു നേതൃത്വപരമായ പങ്ക് പൊരുളിലും നടപടികളിലും നല്‍കിയിരുന്നില്ലെന്നും ഇതിന്റെഫലമായി രാഷ്ട്രീയ പുരോഹിതന്മാര്‍ക്കെതിരെ തീര്‍ത്താല്‍തീരാത്ത ഒരുപക ഉണ്ടാക്കിയെടുക്കുന്നതില്‍ പാര്‍ട്ടിയും, രാഷ്ട്രീയപുരോഹിതരും 'മാന്യ'മായ ഒരു പങ്ക് വഹിച്ചിട്ടുണ്ടെന്നും, ഈ നൂറ്റാണ്ടിന്റെ മനസാക്ഷി അങ്ങിനെയാണ് കരുതുന്നതെന്ന് എനിക്ക് തോന്നുന്നു. ഇനി ഈ ഭരണസംവിധാനത്തില്‍ പൗരാവകാശത്തില്‍ എന്തെങ്കിലും മെച്ചം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഭരണഘടനാപരമായിരുന്നില്ലെന്നും, അത് പാര്‍ട്ടിയുടെ ദയാദാക്ഷിണ്യംകൊണ്ടു മാത്രമായിരുന്നെന്നും ഞാന്‍ കരുതുന്നു. സാമൂഹ്യവര്‍ഗ്ഗങ്ങളുടെ ഉദയത്തിലൂടെയാണ് ഭരണകൂട രൂപങ്ങള്‍ ഉണ്ടായത്. ഈ ഭരണകൂട സര്‍വ്വാധിപത്യത്തില്‍നിന്നും ഭരണത്തെ ജനങ്ങളിലേക്ക് തിരിച്ചെത്തിക്കുക എന്നതായിരുന്നു 'പുരോഗമന  പ്രത്യയശാസ്ത്രത്തിന്റെ' ലക്ഷ്യം! എന്നാല്‍, ഇവരുടെ പാഠപുസ്തകധാരണകളില്‍ ഇവര്‍ക്കാര്‍ക്കും അത് ഗ്രഹിക്കാനാവുന്നില്ല.
ചുരുക്കത്തില്‍, 1920കളിലെ 'വാര്‍ കമ്മ്യൂണിസ'ത്തിനുശേഷം 'ബോള്‍ഷെവിസം' ഒരു 'രാഷ്ട്രമത'മായി തുടരുകയാണുണ്ടായത്?  അതിനു മാര്‍ക്‌സിനോടല്ല സാത്മ്യം, പകരം ലൂയി ബ്ലാങ്കിയോടായിരുന്നു? (ഒന്നാം ഇന്റര്‍നാഷണലിന്റെ ഒരു വക്താവ്)

ഉപസംഹാരം.............മനുഷ്യന്റെ വളര്‍ച്ച
'ആവശ്യ'ങ്ങളില്‍ നിന്നാരംഭിച്ച ഈ 'പ്രഭാഷണം' മനുഷ്യന്റെ വളര്‍ച്ച എന്ന അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതുവരെ നാം 'ചര്‍ച്ച' ചെയ്തത് മനുഷ്യന്‍ കടന്നുവന്ന സാമൂഹ്യ വികാസങ്ങളുടെ 20-ാം നൂറ്റാണ്ടിലെ രാഷ്ട്രീയ ഗതിവിഗതികളെയാണ്. എന്താണ് മനുഷ്യന്റെ വളര്‍ച്ച? മനുഷ്യരെന്ന നിലയില്‍ നമ്മുടെ മുഴുവന്‍ ഊര്‍ജ്ജവും ഉപയോഗിക്കാന്‍ കഴിയുന്നതും അവന്റെ വികസിതമായ അറിവും അതിനെ പ്രവര്‍ത്തനവല്‍ക്കരിക്കുവാനുള്ള കഴിവും സംയോജിപ്പിക്കുന്നതിലൂടെയാണ് മനുഷ്യവളര്‍ച്ച സംഭവിക്കുക. നമ്മെപ്പോലുള്ള സാധാരണക്കാര്‍ക്ക് രണ്ടു വിധത്തിലുള്ള ആവശ്യങ്ങള്‍ ഉണ്ട്. ഒന്ന് 'അടിസ്ഥാന ആവശ്യങ്ങള്‍',  ആയിത്തീരേണ്ട ഏതെങ്കിലും ആവശ്യങ്ങള്‍ നമുക്ക് ജീവിതത്തില്‍ വേണം. സുപ്രധാനങ്ങളായി തോന്നാവുന്നവ, ഞാനെന്താവണമെന്നോ, എന്നെ മറ്റാരെങ്കിലുമായോ തുലനപ്പെടുത്താവുന്നതും ബന്ധപ്പെടുത്താനാവുന്ന ഒരുതരം ചോദനകളോ ആവാം അവ. ഇതെല്ലാം ഒരു വ്യക്തിയുടെ അടിസ്ഥാന ആവശ്യങ്ങളാണ്. എന്നാല്‍ രണ്ടാമത്തെ തരം ആവശ്യങ്ങള്‍ 'സഫലീകരിക്കപ്പെടേണ്ടവ'യുടെ (Fulfilling needs) ഗണത്തില്‍പ്പെടുന്നു. അടിസ്ഥാന ആവശ്യങ്ങള്‍ തീര്‍ച്ചയായും സാക്ഷാല്‍ക്കരിക്കപ്പെടാവുന്നവതന്നെ. എന്നാല്‍ സഫലീകരിക്കപ്പെടേണ്ടത് പലപ്പോഴും ഭാവി അഭിലാഷങ്ങളായി സാക്ഷാല്‍ക്കരിക്കപ്പെടേണ്ടതായിത്തന്നെ തുടരാം. അതുകൊണ്ട്, രണ്ടാമത്തെ തരത്തിലുള്ള ആവശ്യങ്ങള്‍ നമ്മുടെ വിളിപ്പാടിനും അപ്പുറമാണ്. ഈ ആവശ്യങ്ങള്‍ തനിക്കപ്പുറത്തേക്ക് നീങ്ങുന്നു. ഈ അനാദൃശ്യത എന്നെ 'ആള്‍ക്കൂട്ട'ത്തില്‍നിന്ന് വ്യതിരിക്തനാക്കുകപോലും ചെയ്യുന്നു. അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വ്വഹിച്ച് നമ്മുടെ അസ്തിത്വത്തില്‍ നിന്ന് ഉന്നതതലങ്ങളില്‍ എത്തിപ്പെടുവാന്‍ നാം ആഗ്രഹിച്ചാല്‍ മാത്രമേ മേല്‍പ്പറഞ്ഞവ സഫലീകരിക്കപ്പെടൂ. അതിനു നാം വളരേണ്ടിയുമിരിക്കുന്നു. അറിവ് അതിന്നാനിവാര്യവുമാണ്. ഈ അറിവ് കേവലം വ്യക്തിനിഷ്ഠമായ സത്യപ്രാപ്തിയേക്കാള്‍ ഉപരി സാമൂഹിക നിഷ്ഠവും പ്രാപഞ്ചിക ധര്‍മ്മത്തിന് അനുസൃതവുമായ സമഗ്രവും ഗഹനവുമായ ഒരു തലത്തിലുള്ളതാണ്. നമ്മുടെതന്നെ വേദാന്തര്‍ഗതമായ നിത്യാനിത്യവസ്തുവിവേകവും അതിലൂടെ 'ആത്മസാക്ഷാത്കാരം' സാധിച്ചെടുക്കുന്നതിലൂടെ ഇതു സാധ്യമാകും. എന്നാലിത് 'സമഷ്ടിബോധത്തെ' നിരാകരിച്ചുകൊണ്ടല്ല, സ്വീകരിച്ചുകൊണ്ടാണ് പ്രാപ്തമാക്കേണ്ടത്. മനുഷ്യലോകത്തിനു (life world) രണ്ടുതരം ആശയപ്രകാശനങ്ങളുണ്ട് എന്ന് നാം കണ്ടു. ഒന്ന് 'ആശയ'ത്തിന്റെയും മറ്റൊന്ന് 'ഭൗതികത'യുടെയും സംയോഗത്തിലൂടെ മാത്രമേ മനുഷ്യചിന്ത സാര്‍ത്ഥകമാകൂ. ബാക്കി ഏതറിവുകളും സോപാധികവും ഭാഗികവും ഏകപക്ഷീയതകളിലുമാണ് നമ്മെ എത്തിയ്ക്കുക. അതുകൊണ്ടാണ് ഹേഗല്‍ മനുഷ്യഅറിവിന്റെ ഡയലക്ടിക്കല്‍ രീതിയെക്കുറിച്ച് ഇങ്ങിനെ പറഞ്ഞത്. സജീവവും ഫലപ്രദവുമായ ഒരു സംഭാഷണത്തിനിടയിലൂടെ എങ്ങിനെ വസ്തുതകളുടെ ഉള്ളടക്കം കൂടുതലായി അനാവരണം ചെയ്യുന്നുവെന്ന്. ആ ഒരു സംവാദരീതിതന്നെയാണ് ലേഖനത്തില്‍ അവലംബിച്ചിരിക്കുന്നത്. നമ്മുടെ പ്രായത്തിന്റെയും അനുഭവത്തിന്റേതുമായ വെളിച്ചത്തില്‍ പഴയ വസ്തുതകളെ പുതിയ വെളിച്ചത്തിലൂടെ കാണാന്‍ കഴിയേണ്ടതുണ്ട്. അതനുസരിച്ച് ലോകത്തെക്കുറിച്ചും അതിലെ വ്യക്തികളെക്കുറിച്ചും നമ്മുടെ വീക്ഷണങ്ങള്‍ക്ക് മാറ്റം വരും. മനുഷ്യന്റെ അവബോധത്തിനും വികാസമുണ്ടാവുന്നു. അതുകൊണ്ടാണ്, മനുഷ്യഅവബോധത്തിന്റെ വികാസത്തെക്കുറിച്ചുള്ള പഠനത്തിന്റെ രീതിയെ ഒരു താത്ത്വിക സംഭാഷണവുമായി സാത്മ്യപ്പെടുത്തി 'വൈരുദ്ധ്യാത്മക' മെന്ന് വിളിക്കുന്നതും.


കെ.എസ്.രാധാകൃഷ്ണന്‍

"To be radical is to grasp the root of the matter.But for man the root is man himself" - Marx