Tuesday, March 3, 2015

രാഷ്ട്രം

മനുഷ്യന്റെ  ജീവിതത്തിനു വേണ്ടുന്ന ഒരു സമ്പ്രദായം / വ്യവസ്ഥ അതുണ്ടാക്കാനുള്ള ഒരു പടയോട്ടത്തില്‍ ആണ്, എന്നും  മനുഷ്യ സമൂഹം . എന്നാല്‍ ഇത്തരം ഒരു ജീവിത വ്യവസ്ഥിതി  എങ്ങിനെ ഉണ്ടാക്കാം  എന്നതിന്, ഒരു മാതൃകയും  ഇതുവരെ നമുക്ക് ലഭ്യമായിടില്ല .


മാര്‍ക്സിസം വഴി ഇതു ലഭ്യമാവും എന്ന്, ഇതുവരെ നാം വിചാരിച്ചിരുന്നു . എന്നാല്‍ ഭീകരമായ സെചാധിപ്ത്യ ഭരണം കൊണ്ട് ആ ആഗ്രഹവും  തകര്‍ന്നു, മണ്ണടിഞ്ഞു . ബഹുജനതിനു പക്വമായ ഒരു ജീവിതം നല്‍കാന്‍ അതിന്റെ പാര്‍ടി കാരക് കഴിയില്ല എന്ന് തെളിഞ്ഞു .അത് മാത്രമല്ല ഒരു പാര്‍ട്ടി പൌരോഹിത്യ ഭരണമാണ് കംമുനിസ്ടുകള്‍ നമ്മെ ഇതുവരെ  കാണിച്ചു തരുന്നത് . ആര്ക് വേണം ഇത്തരം ഒരു പൌരോഹിത്യം എന്ന് നമുക്ക് ഇന്ന് തോന്നുന്നതില്‍ അത്ഭുദം ഇല്ല ? 


 അതുകൊണ്ട് ബുദ്വി ഉള്ളവര്‍ തങ്ങളുടെ ലോകത്തിനു വേണ്ടി ഒരു മാതൃക പൌര ജീവിതത്തിനു വേണ്ടി ഉള്ള അന്വേഷണം തുടരുക  ആണ് വേണ്ടതു . മനുഷ്യന്റെ ചരിത്രം ഉണ്ടാക്കുന്നതു അവന്‍ തന്നെ ആണ് എന്നു നാം കരുതുന്നു. കാരണം അവനു ചിന്തികാനുള്ള ഒരു തല സൃഷ്ടിയില്‍ തന്നെ   ഉണ്ട് . മനുഷ്യന്‍ പിറന്നു വീഴുന്നത് ഒരു ചരിത്രത്തിന്റെ  പുഴയില്‍  ആണെങ്കിലും അവിടെ കിടന്നു കൊണ്ട് തന്റെ ചരിത്രം എന്തായിരികണം എന്ന് ചിന്തിക്കാന്‍  അവനു ആകും . അതിനു വേണ്ടിയുള്ള കലാപത്തിന്റെ ചരിത്രം ആണ് മനുഷ്യ ചരിത്രവും .ഈ ഒരു വെളിച്ചത്തില്‍ ആണ് എന്റെ അന്വേഷണവും ഈ പുസ്തക താലുകളില്‍ നിങ്ങള്ക് കാണാന്‍ ആകുക .
 


രണ്ടു പ്രധാന കാര്യങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടാണ് മനുഷ്യന്റെ ചരിത്രം  ആരംഭികുന്നത് . ഒന്ന് വ്യക്തിയുടെ സത്താഭിമാനം , രണ്ടു  അവനു ജീവിക്കാന്‍ ഉള്ള ഉപാധി ആയ തൊഴില്‍ ലഭ്യത . ആധുനിക മനുഷ്യന് ജീവിക്കാന്‍ ഉള്ള സൌകര്യം, അവന്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ നല്‍കി വരുന്നു, സ്വാര്‍ത്ഥകമായ് വിദ്യാഭ്യാസവും , ഫ്രീ  ആയ ആരോഗ്യ സംരക്ഷണവും , ഇതാണ് ഒരു സ്വാര്‍ത്ഥകമായ സര്‍ക്കാര്‍ എന്നത് കൊണ്ട് പൌരന്‍ ഉദ്ദശിക്കുന്നതും. ആധുനിക മനുഷ്യന്‍   ഒരു പൊതു സമ്മതത്തില്‍, അവന്‍ വസികുന്ന രാഷ്ട്രതിനോട്  സന്ധി ചെയുന്നു . അവന്‍  ആവുന്ന വിധം പ്രകൃതിയെ ചൂഷണം ചെയുന്നു ,അത് രാഷ്ട്രത്തിന് കൈ മാറുന്നു . രാഷ്ട്രം തന്റെ ജനതെയെ സാമൂഹ്യപരമായി  സെക്യൂരിറ്റി നല്‍കി നോക്കി കൊള്ളാം എന്ന്  എത്തിച്ചേരുന്നു . അതായതു ഒരു ആധുനിക രാഷ്ട്രത്തില്‍ വളരുന്നതിന് ഒരു ഉഭയ കക്ഷി ധാരണ, വ്യക്തി സ്വോമെധായ  അവന്‍റെ  സമൂഹത്തിനു നല്‍കുന്നു . ഈ സമൂഹം ആ ജനതയെ കാത്ത് കൊള്ളണം  എന്ന് വ്യക്തിയും അതോടൊപ്പം ആ വക്തി  ഈ സമൂഹ ഘടനയെ പരിരക്ഷിക്കും എന്ന് ദൃഡ പ്രതിഞ്ഞ എടുകുകയും   ചെയുന്നു . ഈ ഉഭയ കക്ഷി ധാരണയില്‍ , ഇതിനെ കേന്ദ്രീകരിച്ചു കൊണ്ട് അവന്‍ സ്വാര്‍ത്ഥകനായ പൌരനായി വളരുന്നു . അതോടൊപ്പം തന്റെ സമൂഹത്തില്‍ നിന്നും മൌലിക മായ പൌര അവകാശങ്ങള്‍ ആര്ജിചെടുകുവാന്‍ ഒറ്റകും കൂട്ടമായും അധ്വാനികുന്നു . അതാണ് ആധുനികമായ ജനാധിപത്യ വ്യവസ്ഥ .


ഇത് ഏകപക്ഷീയമായ ഒരു പ്രവര്‍ത്തനം അല്ല . പൌരനും ഇവിടെ കുറെ ബാധ്യതകള്‍ ഉണ്ട് ,തന്റെ ഗവെര്‍ന്മേന്റിനോട് . സര്‍ക്കാര്‍ പൌരന്റെ ഉള്പന്നങ്ങല്ക് ,വരുമാന ലഭ്യത്യക്ക് ഒരു കമ്പോളം ഉണ്ടാക്കി കൊടുക്കുന്നു. ഒരു ഫസിലൈടിടര്‍ എന്ന നിലക് ആണ് രാഷ്ട്രം അവിടെ പ്രവര്തികുന്നത് . രാഷ്ട്രം അവിടെ ദൈവം അല്ല , നാം ആഗ്രഹികുന്നത്  ഉണ്ടാക്കി   തരുവാന്‍ . അവിടെ നാം ഉള്പാധിപ്പികുന്ന വസ്തുക്കള്‍ വില്‍കുകയും അതിനെ പണമായി മാറ്റി എടുകുകയും, അതുപയോഗിച്ചു അവനവന്റെ ജീവിതം നടതുകയും ആണ് ചെയുന്നത്‌ .


ഈ മാര്‍കറ്റിനെ(market ) സമൂഹ നന്മക്കായി, ഓരോ വ്യക്തിയുടെയും ജീവിതത്തിനു വേണ്ടി  എങ്ങിനെ വികസിപ്പിചെടുക്കം  എന്ന, വൈരുദ്ധ്യാത്മകമായ പ്രവര്‍ത്തനം സര്‍ക്കാര്‍ വികസിപ്പിക്കുന്നു . അതായതു രാഷ്ട്രതോടൊപ്പം ഒരു കമ്പോളവും  മറുപിള്ള എന്നപോലെ നിലനില്‍കുന്നു . മാര്‍ക്സിന്റെ കമ്പോളം  ഇല്ലാത്ത ഒരു രാഷ്ട്രം നിലനില്കുമോ  എന്ന ചോദ്യം ആണ് നാം ഇപ്പോള്‍ കൂട്ടംമായി ഉന്നയിച്ചത് ?  സ്വോകാര്യ സ്വോതില്ലാത്ത ഒരു വ്യവസ്ഥയില്‍  കമ്പോളം നിലനില്കുമോ ? കമ്പോളം നില നില്‍കാതെ ഒരു സമൂഹത്തില്‍ ഒരു രാഷ്ട്രത്തിന് എങ്ങിനെ പൌരന്റെ  ആവശ്യങ്ങള്‍ , ജീവികാനുള്ള അവന്റെ അവകാസതെ എങ്ങിനെ  അനുയോജ്യം(facilitate) ആക്കാന്‍ കഴിയും , എന്തെങ്കിലും  മാജിക്  ഉണ്ടോ ?

മാര്‍ക്സ്   ശാസ്ത്രീയ സോഷ്യളിസം എന്തെന്ന്   കണ്ടു വിശദീകരിച്ചു . മാര്‍ക്സിനെ കുറിച്ച് കംമുനിസ്ടുകള്‍ എഴുതിയത്, നിങ്ങള്‍ വളരെ പഠിചിട്ടും  ഉണ്ടായിരിക്കും . അത് കൊണ്ട് അവ ഒന്നും കൂടുതല്‍ പരിച്ചയപെടുതെണ്ടത്  ഇല്ലല്ലോ?. ചിന്തയുടെയും പ്രയോഗത്തിന്റെയും ചരിത്രകാരന്‍ , അതായിരുന്നു മാര്‍ക്സ് എന്ന് ചുരുക്കി പറയാം . മാര്‍ക്സിന്റെ വാദം തികച്ചും ഭൌതിക വാദപരം ആണ് .പക്ഷെ മെറ്റാ ചിന്തകള്‍ , മനോ ധര്‍മങ്ങള്‍  മാര്‍ക്സിസത്തില്‍ ഇല്ലാതെ പോകുന്നു, എന്ന് ഞാന്‍ പരാതി പറയുന്നു . 


ഫോയെര്‍ ബാക്കിന് എതിരെ ഉള്ള  തീസിസ്നു ശേഷം, മാര്‍ക്സ് ഫിലോസഫി എന്ന വിഷയമേ സംസാരിക്കുന്നു പോലും  ഇല്ല . Dialectical materialism സാമ്പത്തികം , രാഷ്ട്രീയം , ചരിത്രം ഇവയില്‍ എങ്ങിനെ പ്രയോഗിക്കാം എന്നതിനെ കുറിച്ച് ആണ് മാര്‍ക്സ് കൂടുതല്‍  എഴുതിയത് . കമ്മുനിസ്റ്റ്‌ മാനിഫെസ്റോ , ക്ലാസ്സ്‌ സ്ട്രഗ്ഗള്‍ ഇന്‍ ഫ്രാന്സു, 18th Brunmaire of Louis Bonapart ഇവയാണ് അദ്ധേഹത്തിന്റെ പ്രധാന കൃതികള്‍ . അതില്‍ "18th Brunnmaire of Louis Bonapart "ചരിത്രത്തെ കുറിച്ചുള്ള മാര്‍ക്സിന്റെ കാഴ്ച പാടുകള്‍ സവിസ്തരം വിശദീകരിക്കുന്നു .


പിന്നീട് 1858 ഇല്‍ "Grundrisse, A contribution to critique of political economy " ഇവ എഴുതി . "ജര്‍മന്‍ ideology " തത്വ ശാസ്ത്ര സംബന്ധി ആയ ഒരു ചെറു കൃതി ആയിരുന്നു . ഇതുകൊണ്ട് എല്ലാം വല്ലതും നടകുമോ ?  സാമൂഹ്യ പ്രക്രിയയെ നിശ്ചയികുന്നത് ഉള്പാദനത്തിന്റെ സാമൂഹ്യ രീതി ആണ്, എന്നാണു മാര്‍ക്സ് ഫലത്തില്‍   വെളിവാകുന്നത് . ഇതാണ് മാര്‍ക്സിന്റെ materialism . സമൂഹത്തില്‍ ഇരട്ട സ്വോഭാവതിലൂടെ ആണ് ഉത്പാദന പ്രക്രിയ നില നില്കുന്നത് എന്ന്, അദ്ദേഹം പറയുന്നു . അദ്ദ്യതെത്   ഉത്പാദന ശക്തികളും , രണ്ടാമതെത് ഉള്പാദനവും   സാമൂഹ്യ ബന്ധങ്ങളും ആണ് . മാര്‍ക്സിന്റെ ചരിത്രത്തില്‍ ഉലപാദന ശക്തികള്‍ വളരുകയും , അവയ്ക്ക് ഇണങ്ങാത്ത ഉള്പാദന ബന്ധങ്ങള്‍ തകരുകയും ചെയുന്നു, എന്ന് പറയുന്നു . ഇതാണ് ചരിത്ര മാറ്റത്തിനു ഹേതു ആകുന്നതു എന്നാണു മാര്‍ക്സ് നമ്മെ പഠിപ്പികുന്നത് .


സാമൂഹ്യ ചരിത്രത്തില്‍ മാര്‍ക്സ് പറയുന്ന മേട്ടെരിയല്‍ ഘടകം ഇതാണ് . അദ്ധേഹത്തിന്റെ "മൂലധന"ത്തില്‍ പറയുന്നത് പോലെ  തല കുത്തി നില്‍കുന്ന ഹെഗേല്യന്‍ യുക്തിയെ അതിന്‍റെ കാലില്‍ ഉയര്‍ത്തി നിര്‍ത്തി എന്നാണു മാര്‍ക്സും , അതിന്റെ അന്നത്തെ വക്താകളും പറയുന്നത് . ഹഗേല്യന്‍ യുക്തി എന്നത് തല തിരിഞ്ഞത് എന്നര്‍ത്ഥം അല്ല , ഞാന്‍ കല്പ്പികുന്നത് . മാര്‍ക്സ് ഭൌതികത്തില്‍ ഹെഗല്യന്‍ യുക്തി ഉപയോഗിച്ച് എന്നേ, നാം  ഇന്ന് അര്‍ത്ഥമാക്കേണ്ടു. അങ്ങിനെ ആണ് മാര്‍ക്സ് തല നിവര്‍ത്തിച്ചു എന്ന് പറയുന്നത് .


ചുരുക്കത്തില്‍ ഫോയെര്‍ ബാകിന്റെ ഭൌതികതയും ഹേഗെലിന്റെ വൈരുധ്യകതയുടെയും ഒരു മിശ്രിതമാണ് മാര്‍ക്സിസം എന്ന് പറയാം എന്ന് തോന്നുന്നു . ഫോയെര്‍ ബക്കു , ഭൌതികതയില്‍ വിശ്വോസിച്ചു . കൂടാതെ ഭൗതികത്തിന്റെ കേവലത്വത്തില്‍(absoluteness )വിശ്വോസിച്ചു . എന്നാല്‍ ഹെഗേല്‍, ആശയ വാദി ആയിരുന്നു  എന്നത് ശരി . എന്നാലും ആശയങ്ങള്‍ രൂപ മാറ്റത്തിനു വിധേയം ആകുന്നുണ്ട് എന്ന്, ഹഗേല്‍ കണ്ടെത്തിയിരുന്നു , അതിനു മൂന്ന് നിയമങ്ങളും കണ്ടെത്തി . അതുകോണ്ടു ആശയങ്ങള്‍ മാറ്റത്തിനു സദാ വിധേയം ആകുന്നു എന്ന്, ഹഗേല്‍  എത്തിച്ചേര്‍ന്നു .ഈ ആശയത്തെ പിന്‍ പറ്റി കൊണ്ട് ഭൌതികവും ഇതുപോലെ കേവലം അല്ലെന്നും, ഭൌതിക വസ്തുവും ആശയം പോലെ ചലനത്തിന് വിധേയം ആണ് എന്നും , മാരികൊണ്ടിരികുന്നു എന്ന് മാര്‍ക്സ് എത്തിച്ചേര്‍ന്നു . മനുഷ്യന്റെ സാമൂഹ്യ വളര്‍ച്ച അവന്റെ സംബതിക ബന്ധങ്ങളെ മാത്രം കേന്ദ്രീകരിച്ചു ആണ് എന്ന് ഒഴുക്കന്‍ മട്ടില്‍ പരഞ്ഞു പോകുന്നു മാര്‍ക്സ് . എന്നാല്‍ മനുഷ്യനില്‍ മെറ്റാ ചിന്തകള്‍ ഉണ്ടാകുന്നതു പരിഗണിക്കാതെ പോയി എന്ന്, ഞാന്‍ പരേഞ്ഞു മുന്നേ . സംബത്തികവും രാഷ്ട്രീയവും എന്നത്, കുട്ടിയും മരുപിള്ളയും എന്നാണു അദ്ദേഹം കണ്ടത് . ഹഗേല്‍ നെ സംബന്ധിച്ച് ഇത്തരം 'സ്വൂക്ഷ്മമായ' അന്വേഷണം ഒന്നും അദ്ദേഹം നടത്തി ഇല്ല .ചരിത്രത്തിന്റെ ലക്‌ഷ്യം സ്റ്റേറ്റ് ആണ് എന്ന്   ഹഗേല്‍  സ്തൂലമായി കണ്ടെത്തി ,ലോകത്തെ നിയമങ്ങളില്‍ തളച്ചു , അതിനനുസൃതംമായി ജനതയെ നിയമങ്ങളുടെ ഒരു സിസ്റ്റം കൊണ്ട് ഭരിക്കാന്‍ ആവും എന്ന്, അദ്ദേഹം കണ്ടെത്തി . അതിനു ആണ് സ്റ്റേറ്റ് എന്ന് പരെഞ്ഞത് . പ്രുഷ്യന്‍ സ്റ്റേറ്റ് നെ കുറിച്ച് ആണ് ഹഗേല്‍ പറയുന്നത് . മാര്‍ക്സ് പല പുസ്തകങ്ങള്‍  എഴുതി എങ്കിലും, ഹഗേലിന്റെ സ്റ്റേട്ടിനെ വിമര്സിച്ചിതു  കാണുനില്ല . കാരണം മനുഷ്യനെ ഒരു നിയമ ബന്ധംമായി   ക്രമീകരികണം എങ്കില്‍, സ്റ്റേറ്റ് ആവശ്യം ഉണ്ട് എന്ന് മാര്‍ക്സും കണ്ടിരികണം ? ഒരു organised സിസ്റ്റം  ആണ് ഈ സ്റ്റേറ്റ് . ഒരു രാഷ്ട്രത്തില്‍ ബലവാന്‍ മാര്‍ ഉണ്ടാകും   ദുര്‍ബലെര്‍ ഉണ്ടാകും , വയസന്മ്മാര്‍ മുതല്‍ കുട്ടികള്‍ വരെ ഉണ്ടാകും, അവരെ ഒക്കെ ഒരു കോ ഓപ society പോലെ സ്റ്റേറ്റ്  നോക്കേണ്ടതുണ്ട് . സൊസൈറ്റി കു   സ്വൊന്തം വരുമാനം ഒന്നും ഇല്ല . സമൂഹത്തില്‍നിന്നു തന്നെ ആണ് അത് വെള്ളവും വളവും വലിച്ചു എടുക്കുന്നത് . അതോടോപ്പോം  ആഭ്യന്തരവും , ബാഹ്യവും ആയ സുരക്ഷിതത്വം കാത്ത് സൂക്ഷികുകയും  അതിനുള്ള കാപിടല്‍ ചിലവുകള്‍  മീറ്റ്‌ ചെയുകയും , പൌരരുടെ ക്ഷേമം ഉറപ്പികുകയും വേണം . വേണ്ടെ? .


 എന്നാല്‍ ഹഗേലിന്റെ സ്റ്റേറ്റ് എന്നത് കേവലം ഒരു ആശയ വിഷയം അല്ല , ചരിത്ര ഉല്പന്നം  തന്നെ ആയിരുന്നു . സമ്പത്ത് , അധികാരം , ദര്സനം ഇവയുടെ ആകത്തുക ആണ് സ്റ്റേറ്റ്. . Montesque , Voltaire , Rousseau  ഇവരുടെ മനുഷ്യനെ കുറിച്ചുള്ള നിരീക്ഷനവുംകൂടി നിങ്ങള്‍ മന്സിലാക്കിയിരികണം ഇതില്‍ ആദ്യം .  ഫ്രഞ്ച് ജനാധിപത്യത്തിലെ മൂന്ന് തിളങ്ങുന്ന വ്യക്തിത്വങ്ങള്‍ ആണ് ഇവര്‍ .  ഇവരെ കൂടാതെ ജനാധിപത്യത്തിന്റെ ചര്‍ച്ച ഒരികളും പൂര്‍ണം ആവില്ല. ഇവരെ കുറിച്ച് വായനക്കാര്‍ ഗൂഗിള്‍ ചെയ്തു പഠിചിരികണം . എങ്കിലേ ഫ്രെഞ്ച് ജനാധിപത്യം എന്തെന്ന് നിങ്ങള്ക് മനസില്കു . അതിലൂടെ മാത്രമേ എന്താണ് മാര്‍ക്സ് പറയുന്നത് എന്ന് കൂടി  ഗ്രഹിക്കാന്‍   ആകു   . എന്ന്നാല്‍ പിന്നീടു 'ഹാബെനും കായേനും തമ്മില്‍ ഉണ്ടായ്യ പോലെ' ചീത്ത വിഷയങ്ങള്‍ സമൂഹത്തില്‍ ഉണ്ടായി .


സ്റ്റേറ്റ് നു പലപ്പോഴും മൂര്‍ച്ച ഉള്ള നഖങ്ങള്‍ പുറത്തു എടുക്കേണ്ടി വന്നു , സമൂഹത്തെ  ഡ്രൈവ് ചെയുന്നതിന് . ഈ   ക്രൂര മായ സ്റ്റേട്ടിനെ ആണ് മാര്‍ക്സ് 19 ആം നൂറ്റാണ്ടില്‍ കണ്ടതും . അന്ന് മുതല്‍ സ്റ്റേറ്റ് ന്റെ ക്രൂര മുഖത്തെ എങ്ങിനെ ഇല്ലായ്മ    ചെയാന്‍ ആകും എന്ന് മാര്‍ക്സിസ്ന്റെ വിഷയം ആയി എന്ന് മാത്രം . അങ്ങിനെ ആണ് സ്റ്റേറ്റ് ഇല്ലാതെ ഒരു സാമൂഹ്യ വ്യവസ്ഥിതി യെ പറ്റി ആ യുവാവ് കുലംകഷമായി ചിന്തിച്ചത് , സാമൂഹ്യ രൂപീകരനതില്‍ സ്റ്റേറ്റ് നെ ഒഴിവാക്കി കൊണ്ട് ചിന്തികുവാന്‍  തുടങ്ങിയതും . വളരെ ഏറെ ആശയ കുഴപ്പം പിടിച്ച ഒരു ചെരുപ്പകാരന്റെ താല്കാലിക(adhoc ) ചിന്ത മാത്രം ആയിരുന്നു അതെന്നു , ഇത്രയും വായികുമ്പോള്‍ തന്നെ നിങ്ങള്ക് ബോധ്യം ആയ്യിട്ടുണ്ടാകും എന്ന് ഇപ്പോള്‍ തന്നെ എനിക്ക് മനസിലായിയ്യിട്ടുണ്ട് . 


സ്റ്റേറ്റ തന്റെ ഉത്തരവാദിത്വം നടപ്പാകുമ്പോള്‍ എന്ത് വേണം, ബിസിനെസ്സിനുള്ള പണം വേണം . അത് സ്റ്റേറ്റ് ആര്‍ജികുന്നത്  സമൂഹത്തില്‍ നിന്നും തന്നെ ആണ് . സ്റ്റേറ്റ് ന്‍റെ കയ്യില്‍ ഒരു മാന്ത്രിക വടി ഒന്നും ഇല്ല , പണം ആര്‍ജിക്കാന്‍ . നിങ്ങള്‍ നല്‍കുന്ന  താങ്ങ് മാത്രം ആണ് സ്റ്റേറ്റ് നു  ഉള്ളത് . അതുപോലെ ക്രമ സമാധാനം   നില നിര്‍ത്തുന്നതിനും രാജ്ജ്യത് അരാജക വാദം ഇല്ലാതിരികുന്നതിനും  പോലീസ്, കോടതി , സൈന്യം ഇവയെ സ്റ്റേറ്റ് പോഷിപ്പിച്ചു  നിര്ത്തുന്നു . ബാഹ്യ ശത്രുക്കള്‍ , പിന്നെ അഭ്യന്തര ശത്രുക്കള്‍ ഇവയെ ഒക്കെ നേരിടാന്‍ , സ്റ്റെറ്റിന് കാപിടല്‍ ചിലവുകള്‍   തന്നെ വേണ്ടി വരും. സ്റ്റേറ്റ് നു   അനധികൃതമായി വരുന്ന ചിലവുകള്‍  ഒരോ  പൌരനും വഹിക്കെണ്ടാതായി വരും . അത് ശരീരത്തില്‍ പിടിക്കുന്ന വിധം ചിലവു കൂടിയാല്‍ , ആ രാഷ്ട്രത്തിന്റെ   മുന്നോടുള്ള ഗതിയെ തന്നെ    ബാധികുകയും ചെയും . ഇതില്‍ നിന്നും ആധുനിക നിയമ വ്യവസ്ഥ വഴി   സമൂഹത്തെ രാഷ്ട്രം എങ്ങിനെ ഭരിക്കുന്നു എന്ന ഒരറിവ്, നിങ്ങള്‍ നേടി ഇപ്പോള്‍ എന്ന് ഞാന്‍ വിശ്വോസികെട്ടെ .

No comments:

Post a Comment