Thursday, July 12, 2012

മനുഷ്യന്‍


മനുഷ്യനു അവന്‍റെ ജൈവ്യ വ്യപാരങ്ങളും  നിലനില്‍പ്പിന് വേണ്ടിയുള്ള വ്യാപാരങ്ങളും രണ്ടാണ്  .മനുഷ്യന്റെ 'ഇര, ഇണ തേടല്‍' ബോധപൂര്‍വമായ പ്രവര്‍ത്തനം ആണ് .കാരണം എന്താണു... ? മനുഷ്യന്റെ സത്ത പോലെ തന്നെ  അവന്റെ അസ്ഥ്വിതവും കേവലമല്ല , നിശ്ചല യാഥാര്‍ഥ്യം അല്ല . കര്‍മം എന്നത് അവന്‍റെ ഒരു ശൈലി ആണ്, മാനുഷിക പ്രവര്‍ത്തനത്തിലൂടെ അവന്‍ അവന്റ്റെ അസ്തിത്വം മാനുഷികമാക്കാന്‍ ശ്രേമികുന്നു .അതിനു വേണ്ടി പ്രകൃതിയിലുള്ള പ്രവര്‍ത്തനം ആയ്യാലും , സമൂഹത്തിലേത് ആയ്യാലും മനുഷ്യന്റെ ആത്മ ബോധത്തെ ആശ്രയിച്ചത് ആണ് . ആത്മബോധം എന്നത് നിശ്ചല യഥാര്‍ഥ്യം അല്ല . നില നില്‍പ്പിന് വേണ്ടിയുള്ള അവന്‍റെ അദ്ധ്വാനം അപ്പോഴുള്ള മാനുഷിക സത്ത അനുസരിച്ചാണ്  രൂപം കൊള്ളുന്നത് . അതുകൊണ്ടു നിലനില്‍പ്പിന് വേണ്ടിയുള്ള മൃഗത്തിന്റെ പ്രവര്‍ത്തനത്തെ അദ്ധ്വാനം എന്നു പറയാറില്ല . കാരണം അത് അതിന്റെ ജൈവ സത്തയുടെ മാത്രം പ്രകാശനം ആണ് . വെറും ജൈവ- സ്വയ പ്രവര്‍ത്തനം മാത്രമാണു .മൃഗത്തിന്റെ സത്തയും , അസ്ഥ്വിത്ഥവും  ഒന്നു തന്നെ ആണ് .എന്നാല്‍ മനുഷ്യന്റെ അദ്ധ്വാനം എന്നത് പ്രകൃതിയുടെ മേലുള്ള അവെന്‍റെ ബോധത്തിന്റെ പ്രവര്‍ത്തനം ആണ് .


അതായത് മനുഷ്യന്‍ പ്രാഥമികമായി ഒരു 'മൃഗം' ആണ്. സ്വയം നില്‍നില്‍കുന്നതിനും വംശത്തെ നിലനിര്‍ത്തുന്നതിനും വേണ്ടിയുള്ള അബോധ പ്രവര്‍ത്തനം ആണ് മൃഗം നടത്തുന്നത്, എന്നാല്‍ മനുഷ്യന്റെ ചരിത്രവും  സംസ്കാരവും ജൈവ ഭിന്നമായ സാമൂഹിക ചലനത്തിന്റെ സൃഷ്ടിയാണ് .ഈ സാമൂഹ്യ ചലനങല്‍ക്  ഒരു കര്‍ത്താവ് വേണം, അത് മനുഷ്യന്‍ എന്ന 'മൃഗം' ആണ് . എന്നാല്‍ മനുഷ്യന്‍ മൃഗത്തില്‍ പെടുന്നില്ല .കാരണം സ്വയംവികസിക്കല്‍ മനുഷനില്‍ കഴിയുന്നു .ഇത്തരം വികസനം മൃഗങ്ങളില്‍ നടകുന്നില്ല. മനുഷ്യനില്‍ ഈ വികസനം സാദ്ധ്യമാകുന്നത് ജൈവപരമായും , സാമൂഹ്യപരമായും ആണ് .


ജീവ ലോകത്ത് രണ്ടു വര്‍ഗങ്ങളെ ഉള്ളൂ .മൃഗങ്ങളും ചെടികളും എന്നത് നിങ്ങല്‍ക്കറിയാം  . ഇവിടെ മനുഷ്യന്റെ സ്ഥാനം എന്താണ് ?മനുഷ്യനെ മറ്റ് ജീവികളില്‍ നിന്നും എങ്ങിനെ വേര്‍തിരിക്കാം അല്ലെങ്കില്‍ നിര്‍വചിക്കാം ?ആത്മബോധത്തിന്റെ അടിസ്ഥാനത്തില്‍ ആണ് മനുഷ്യനെ മറ്റ് ജീവികളില്‍ നിന്നു വേര്‍തിരിക്കാന്‍ ആവുന്നത് .പ്രകൃതിയില്‍ സ്വന്ത നിലനില്‍പ്പിനെ കുറീച് തിരിച്ചറിവുള്ള ഒരു 'മൃഗ' മാണ് മനുഷ്യന്‍. ആത്മബോധം എന്നാല്‍ താന്‍ നിലനില്‍കുന്ന പ്രകൃതിയില്‍ നിന്നും വ്യതസ്ഥന്‍ ആണ്  തന്റെ നിലനില്‍പ്പ് എന്നു തിരിച്ചറിയല്‍ ആണ് .ഇത്, ഇന്ന് കാണുന്ന തിര്യക്കുകളില്‍ മനുഷ്യനേ ഉള്ളൂ .അതായത് ഇവിടെ ആണ് ഒരു മൃഗവും  മനുഷ്യനും തമ്മിലുള്ള വ്യത്യാസം മന്സിലക്കാവുന്നത്  .ഏത് ജീവി ആണോ താന്‍ ഒരു മൃഗം ആണെന്ന് തിരിചറിയാത്തത് അവയെ മൃഗം എന്നു പറയാം തന്റെ നില നില്‍പ്പിനേ  അപേക്ഷിച്ച്  അനന്തമായ പ്രപഞ്ചത്തില്‍  നിന്നു ഭിന്നമായി ആണ് തന്റെനിലനില്‍പ്പ് എന്നു തിരിച്ചറിയുന്നവേണ്‍ മനുഷ്യന്‍ , തിരിച്ചറിയാത്തത്  മൃഗം .അതുകൊണ്ടു മൃഗം പ്രകൃതിയെ തന്നെ തിരിച്ചു അറിയുന്നില്ല, മനുഷ്യന്‍ അത് തിരിച്ചറിയുന്നു .തന്റെ നില നില്‍പ്പിനെയും ,അതിനനുസരിച്ച പ്രകൃതിയെയും തിരിച്ചറിയുന്നു .ഈ തിരിച്ചറിവു സ്വഭാവത്തെയാണ് ആത്മബോധം എന്നു പറയുന്നതു .ഈയാത്മബോധത്തിലൂടെ പ്രകൃതിയെയും , തന്നെയും വസ്തു നിഷ്ടമായി ഗ്രഹികുന്നു മനുഷ്യന്‍  .അപ്പോള്‍ ആത്മ ബോധം പ്രകടിപ്പികുന്ന മൃഗത്തെ ആണ് മനുഷ്യന്‍ എന്നു നിര്‍വചികുന്നത് .മൃഗത്തില്‍ നിന്നും മനുഷ്യന്‍ ആയ്യി വിച്ഛേദികുന്നത് അങ്ങിനെ ആണ് .


ആത്മ ബോധത്തിന്റെ രൂപീകരനത്തോടെ  രണ്ടു ഘടകനങ്ങള്‍ അനിവാര്യം ആകുന്നു , വസ്തു പ്രകൃതിയും ,ആത്മ പ്രകൃതിയും .ബാഹ്യ പ്രകൃതിയില്‍ നിന്നും വ്യത്യസ്ഥന്‍ ആണ് താന്‍ എന്നു തിരിച്ചറിയണമെങ്കില്‍ വസ്തു പ്രകൃതിയില്‍ നിന്നു  ഭിന്നമായ ഒരു സത്ത വേണം .അതായത് മറ്റ് മൃഗങ്ങളെ പോലെ സ്വയം വര്‍ദദ്ധികുന്നതായ ഒരു പദാര്‍ത്ത സംയുക്‍ത്ത അവസ്ഥയല്ല   മനുഷ്യന്‍ .കേവലം ജൈവ വ്യാപാരങ്ങളുടെ ആകത്തുക ആയി നില്‍കുന്ന മൃഗം പ്രകൃതിയുടെ അടിമ മാത്രം ആണ് .അല്ലെങ്കില്‍ പ്രകൃതിയുടെ ഭാഗം മാത്രമാണു. മനുഷ്യന്‍ ഇച്ഛാപരമായി ചലിക്കാന്‍ ആഗ്രഹികുന്നു , എന്നാല്‍ മൃഗം ആനൈച്ഛികമായി ചലികുന്നു .അങ്ങിനെ പ്രകൃതിയുടെ സാധാരണ ചലന നിയമങ്ങളില്‍ നിന്നും മോചനം നേടിയ ആ പദാര്‍ത്ത സംയുക്തത്തെ ആണ് മനുഷ്യന്‍ എന്നു നിര്‍വചികുന്നത് .അതായത് പ്രകൃതിയെ സ്വാധീനിക്കാവുന്ന മറ്റൊരു ശക്തി ആയി മുക്തിപ്രാപിച്ച മൃഗം എന്നും പറയാം .ഒരു വശത്ത് പ്രകൃതിയുടെ ഭാഗം ആയിരികുകയും  , മരുവശത്ത് പ്രകൃതിക്കെതിരെ അയ്യിരിക്കുകയും ചെയ്യുക ഇതാണ് പ്രകൃതിയുമായി മനുഷ്യനുള്ള വൈരുദ്ധ്യാത്മകത!


മനുഷ്യന്‍ പ്രകൃതിയില്‍ നിന്നും അധ്വാനത്തിലൂടെ വിഘടികുന്നു .അതിലൂടെ അവന്‍റെ സത്തയില്‍ നിന്നും ഭൌതിക പ്രകൃതിയില്‍ നിന്നും അകന്നു പോകുന്നു എന്നത് സത്യമാണ് , അത് എങ്ങിനെ പരിഹരിക്കും എന്നത് എനിക് ഉത്തരം ഇല്ല . പ്രകൃതിക്കെതിരെ ഉള്ള പ്രവര്‍ത്തനം ആണ് അദ്വാനത്തിലൂടെ മനുഷ്യന്‍ നടത്തുന്നത് . അതുകൊണ്ടാണ് അവന് ആത്മ ബോധം ഉണ്ടെന്ന് പറയുന്നതും .ഈ ആത്മബോധത്തിലൂടെ മനുഷ്യന്‍ സ്വയം മറ്റൊരു വസ്തു ആവുന്നു . അങ്ങിനെ അവെന്‍റെ അസ്ഥ്വിത്വം തന്നെ അവന്‍റെ സത്തയ്ക്ക് എതിര്‍ ആവുന്നു . ഇങ്ങിനെ തന്നെ സാമൂഹ്യജീവിതവും അവനെ യഥാര്‍ത്ഥ പ്രകൃതിയില്‍ നിന്നു അകറ്റുന്നു

Thursday, July 5, 2012

അനുഭൈവികതാ വാദം

ഡെകാര്‍ത്തെയുടെ കേവലയുക്തിവാദത്തോടു (rationalism) അനുഭിവീകതയും (empiricism)ചേര്‍ന്നാണ് ‘യഥാര്‍ത്ഥ അറിവു’ ണ്ടാകുന്നു എന്നു കണ്ടത്തുന്നത് Kant ആണ് . മാര്‍ക്സ് തന്റെ ചിന്തയുടെ ‘പൂര്‍വപക്ഷം’ ആയി പരിഗനികുന്നതും കാന്‍റിനെ ആണ് . എന്നാല്‍ ഇന്നതെ Leninism അനുഭൈവികതയിലേക്ക് മനുഷ്യന്റെ അറിവിനെ ന്യൂനീകരിച്ചു എന്നതാണു എന്റെ പ്രേമേയം . അതിനെയാണ് ഞാനീ ‘വര്‍ത്തമാന ലെനിനിസ്റ്റു’ കള്‍ എന്നു വിവക്ഷികുന്നത് . ഇത് ചര്ച്ച ചെയ്യണം എന്നു എനിക് ആഗ്രഹം ഉണ്ട് ! ഇവിടെ sophistry അല്ല ഞാന്‍ ആഗ്രഹികുന്നത് , സംവാദം ആണ് .’പുരോഗമനവാദികള്‍’ വെറും empiricist കല്‍ ആയ്യി ന്യൂനികരിച്ചിരികുന്നു . പൂര്‍വ നിശ്ചിതമായ ഒരു സൈദ്ധാന്തിക ചട്ടക്കൂടിനകത്ത് , "from Axioms to phenomenon" എന്ന രീതിയിലുള്ള കേവല യുക്തിപ്രയോഗം ആണ് മാര്‍ക്സിസ്റ്റുകള്‍ (ലെനിനിസ്ടുകളും മാവോയിസ്ടുകളും എല്ലാം )നടത്തുന്നത് എന്നു പറയുന്നതാണ് കൂടുതല്‍ ശരി.! മൃഗങ്ങളില്‍പോലും കാണുന്ന ‘സ്വയാര്‍ജിത സ്വഭാവങ്ങള്‍’ പോലും മനുഷ്യനില്‍ ഇല്ല എന്നാണ് ഇവര് പറയുന്നതു ?ഇതെത്ര മാത്രം ശരി ആണ് ?


അപ്പോള്‍ എന്താണ് ശരി ?


അറിവുകളെ സാമൂഹ്യവല്‍കരിക്കുകയും , ഒരു കൂടായ്മയിലൂടെ യഥാര്‍ത്ഥ ജനകീയ ബദലിലേക്ക് പോകുന്നതിന്നു പകരം , വ്യക്തിപരമായി എത്തിച്ചേരാന്‍ കഴിയുന്നതും അല്ലല്ലോ കാര്യങ്ങള്‍ ?.എന്നാല്‍ ഇന്നുള്ള കമുനിസ്റ്റ് പര്‍ടികള്‍ വെറും ആഭിചാര പ്രവര്‍ത്തനങ്ങള്‍ ആണ് ദേശീയമായും , സര്‍വദേശീയമായും നടത്തുന്നത് എന്നതില്‍ ഒരു തര്‍ക്കവും ഇല്ല . ഇന്ന് ലെനിനിസത്തെ പ്രതിരോധികനോ ഇവിടെ തന്നെ ചുട്ട മറുപടി പരയ്യാനോ incapable ആണ് അവര് എന്നു നമ്മള്‍ കാണുന്നു . കാരണം ലെനിന്‍, കൌട്സ്ക്‍യില്‍ അരോപിച്ച അതേ കാര്യങ്ങള്‍ ആണ് ഇന്നതെ ഒരു ലെനിനിസ്റ്റ് ചെയ്യുന്നത് തന്നെ, chauvinism ! . എന്നാല്‍ സോഷ്യോളജിടെ കാര്യത്തില്‍ നിലവിലുള്ള 'നിയമ'ങ്ങള്‍ തന്നെ ആണ് പ്രസക്തമായതും എന്നു കൂടി ഞാന്‍ പറേഞ്ഞു കൊള്ളട്ടെ .പിന്നെ ഒരു ബുധ്വി ജീവി വര്‍ഗത്തെ ഉണ്ടാക്കി എടുക്കാന്‍ ആവേര്‍കു കഴിഞ്ഞിട്ടില്ല . ഇവിടെ ഉള്ള capitulated വിഭാഗം ഇത്തരം പാര്‍ട്ടി കലെ ഉപയോഗികുക ആണ് ചെയ്യുന്നതും . അതുകൊണ്ടു തന്നെ സത്യസന്ധത ഏഴു അയല്‍പക്കത്തുകൂടി പോയിട്ടില്ല ആവേരുടെ ബുധ്വി ജീവികളില്‍ ! .അതായത് അവേരുടെ ജനാധിപത്യ പ്രബുദ്വത്തയെ ആണ് ഞാന്‍ ഉദ്വേശികുന്നത് . അതുകൊണ്ടു ജനങ്ങല്‍ക് ഇവെറെ റോള്‍ മോഡല്‍ ആയി കരുതാന്‍ വിമ്മിഷ്ടവും നിലനില്‍കുന്നൂ.



ഇപ്പറേഞത്തില്‍ നിന്നും മാര്‍ക്സിസം ഒരു പരാജയം ആണ്, ശാസ്ത്രീയം അല്ല എന്നത് ഭാഗികം ആയി മാത്രമേ ശരി ഉള്ളൂ എന്നെ കാണേണ്ടത്തോളൂ. എന്നാല്‍ മാര്‍ക്സിസം ഇവിടെ കൈകാര്യം ചെയ്യുന്നവര് ആ ദര്ശനം മഞ്ഞളു പോലെ വെളുത്തിരികുന്നു എന്നു പറയുന്ന , അത് ഉല്‍കൊള്ളാത്ത വേര്‍ ആണ്? ഐ.എം .എഫ് & ഗാട്ട് ഇതൊക്കെ ആയ്യ ഇന്നതെ ലോക പരിതസ്ഥിതിയെയും , അതില്‍ രണ്ടാം ലോക മഹായുദ്വാനാന്തരം ഉണ്ടായ രാഷ്ട്ര സങ്കല്പങ്ങളും , അതിനനുസൃതമായ പഠനങ്ങളോ , വിലയിരുതലോ നടത്താതെ ആണ് , 1919 ലെ ലെനിന്റെ കൊളോനിയല്‍ തീസെസ് ന്നു അനുസൃതമായ പദ്വതികള്‍ ആണ് ലോക കമ്മുണിസ്റ്റുകള്‍ തുടരുന്നതും !അതെല്ലാം കലഹരണപ്പെട്ടവ ആണ് ത്താനും !അതായത് അന്തേര്‍ദേശീയമായി രാഷ്ട്രീയ പ്രേശ്നങ്ങളാലും , ആഭ്യന്തരമായി ജനാതിപത്യ ഇല്ലായ്മയാലും അങ്ങിനെ ഒരു twin problem ആണ് ഇന്നതെ മാര്‍ക്സിസ്റ്റുകള്‍ നേരിടുന്നത് ! ഈ വിഷയങ്ങളെ കുറീച് ഒരു വിവരവും 80കൊല്ലം കഴിഞ്ഞിട്ടും ഈ activist കല്‍ക് അറിയില്ല എന്നതാണു ലജ്ജാകരം ..മാര്‍ക്സ് എങ്ങിനെ മാര്‍ക്സ് ആയ്യേന്നും ,കന്‍റില്‍ നിന്നും ‘നിഷേധത്തിന്റെ നിഷേധത്തിലൂടെ’ എങ്ങിനെ മാര്‍ക്സിസം ഉണ്ടായെന്നും മനസിലാക്കാതെ , ലെനിന്റെ ചില പുസതകങ്ങള്‍ വായ്യിച്ചു മാത്രം ,ഏറി വന്നാല്‍ മാര്‍ക്സിനെയും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോക്ക് ശേക്ഷെം വായിച്ചും നേതാക്കള്‍ ആയെവെരു ആയ്യിരിക്കാം..... ?അക്ഷരത്തില്‍ മാത്രം ഗ്രഹിച്ചവര് ആണ്ണിവെര്‍ ,അതുകൊണ്ടാണ് ഡെകാര്‍ത്തിയാണ്‍ യുക്തി എന്നു ഞാന്‍ പറയുന്നതു തന്നെ ?പ്രബുദ്വത്ത ഇല്ലാത്ത ഒരു ആക്റ്റിവിസ്റ്റിനെ എങ്ങിനെ സങ്കല്‍പ്പിക്കാന്‍ ആവും നേതാവ് അയ്യിട്ട് ?നിയമങ്ങള്‍ മാത്രം അറിഞ്ഞു പ്രവര്‍തികുന്നവേറെ നാം പോലീസ് എന്നാണ് പറയുന്നതു.ഒരു പോലീസ് കാരനെ ആരെങ്കിലും നേതാവ് ആയി ഗനീക്കാറുണ്ടോ ?




ജനായത്വം എന്നാല്‍ എന്തു ? ‘ജനായത്വം’ എന്നത് അതൊരു സംസ്കാരം ആണ്, മനുഷ്യന് മനസിന്റെ വെളിച്ചം ആണത് . അത് കുറഞ്ഞ ഒരു സ്പേസ് ഇല്‍ അവതരിപ്പികുക ദുഷ്കരവും . എന്നാല്‍ ഫുഡലിസത്തില്‍ നിന്നു മുതലാളിത്തം ഉണ്ടായ മുറക്ക് ആണ് ജനായതം നാം അനുഭവിക്കാന്‍ തുടങ്ങിയത് .സാമൂഹിക ഉല്‍പാദനം ആരംഭിച്ചത് മുതല്‍ ,മനുഷ്യന്‍ ഉല്പാദന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു സന്ഘം ചേരുവാന്‍ തുടങ്ങി. അതിലൂടെ സാമൂഹ്യനീയമങ്ങള്‍ ആവശ്യമായി വന്നു .അങ്ങിനെ സാമൂഹ്യ നിയമങ്ങള്‍ ഉണ്ടാവുകയും , ‘പ്രജകള്‍’ ആയ്യി മാത്രം അസ്തിത്വം പുലര്‍ത്തിയിരുന്നവേര്‍ 'ജനം' എന്ന വര്‍ഗത്തിലേക്ക് ഉയര്‍ത്തപ്പെട്ടു . ഇതാണ് അറിവുകള്‍ ചരിത്രപരമായി ഉണ്ടാവുന്നതും വികസിക്കുന്നതും എന്നു പറയുന്നതും .അങ്ങിനെ ആണ് ബൂര്‍ഷ ലിബറല്‍ ചിന്തകളും , പ്രബുദ്വത്തയും 18ആം നൂറ്റാണ്ടില്‍ സമൂഹത്തിനു ഉണ്ടായത് . കൂടെ അറിയല്‍ പ്രക്രിയയില്‍ രാഷണലിസം, കാന്‍റ് ചിന്തകള്‍ ഇടം പിടിച്ചതും .മനുഷ്യനു ബാഹ്യമായ, ദൈവം , രാജാവു , നേതാവ് , സ്റ്റേറ്റ് ഇവയല്ലാം തിരസ്കരിക്കപ്പെട്ടു , താത്വികമായി ട്ടെങ്കിലും. മാര്‍ക്സ് , കാന്ടിന്റെ ഒരു ശിഷ്യന്‍ ആയിരുന്നു .എന്നാല്‍ ഈ ലിബേരലിസം കര്‍ടലുകള്‍ രൂപം കൊണ്ടെപ്പോള്‍ അതിന്റെ ഉള്ളടക്കം ചോര്‍ന്ന് തുടങ്ങി .അതുകൊണ്ടാണ് സാംബത്തിക ഘടന ആണ് ഉപരിഘടനകളെ നിശ്ചയികുന്നത് എന്നു പറയ്യുന്നതിന്റെ സാഗത്യവും ! അപ്പോള്‍ ലിബറല്‍ ചിന്തയുടെ ഉള്ളടക്കം തിരിച്ചു പിടികൂക എന്ന അനിവാര്യതയില്‍ നിന്നാണ് പുരോഗമന ചിന്ത , proletarian ചിന്ത ആവിര്‍ഭവികുന്നത് . അതുകൊണ്ടാണ് proletarian ചിന്ത ചരിത്രപരമായി അഭികാമ്യം ആകുന്നത് . അല്ലാതെ അതൊരു apriori സത്യം ആയി നാം അങ്ഗീകരികുന്നത് കൊണ്ടല്ല ,കൂടാതെ കേവലവും അല്ല. അതുകൊണ്ടാണ് ഇങ്ങിനെ പരേയുന്നത് ,പുരോഗമനവാദം 3 ചില്ലകള്‍ ഉല്‍കൊള്ളുന്നു എന്നത് . ഒന്നു ഫ്രെഞ്ച് socialist രാഷ്ട്രീയം , രണ്ടു ജര്‍മന്‍ ക്ലാസ്സിക്കല്‍ ഫിലാസഫീ , മൂണ് ഇങ്ഗ്ളണ്ടിലെ സാമ്പത്തിക ശാസ്ത്രം . അതുകൊണ്ടു ഫ്രെഞ്ച് socialist രാഷ്ട്രീയത്തിലെ ലിബറല്‍ ജനാധിപത്യം ആണ് പുരോഗമന പ്രസ്ഥാനത്തിന്റെ പൂര്‍വപക്ഷം ! അല്ലാതെ നമ്മുടെ ആരുടേയും ആഗ്രഹചിന്ത അല്ല അത് . അതുകൊണ്ടു തന്നെയാണ് ജനായതത്തിന്റെ കാവല്‍ പക്ഷക്കാര്‍ കമ്മുണിസ്റ്റുകള്‍ ആണ് എന്നു ഞാന്‍ പറയുന്നതു . അല്ലാതെ ജനായത്തം ഇന്നത്തെ ലെനിനിസ്റ്റുകള്‍ പറയുന്ന ബൂര്ഷാസികളുടേത് അല്ല .ലെനിനിസ്റ്റുകള്‍ ചെയ്യുന്നത് ജനായാത്തം കാപിറ്റലിസ്റ്റുകളുടേത് മാത്രം ആണെന്ന് വരുത്തി തീര്‍കുക ആണ്, ആവേരുടേത് പകരം കേന്ദ്രീകൃത ജനാധിപത്യം ലെനിനിസ്റ്റുകലൂടെത് എന്നു പറയുന്നവേറും ഇവിടെ കാണാം എന്നു തോന്നുന്നു .



അതായത് ലെനിന്റെ പേര് ഉപയോഗിച്ച് മുതലാളിത്യ വര്‍ഗത്തിന്റെ പ്രചാരകര്‍ ആവുകയാണ് ഫലത്തില്‍ ഇവര് .ആവേര്‍ക്ക് വര്‍ഗ സഹായം ചെയ്യലാണ് ഇകൂട്ടര് ചെയ്യുന്നത് തന്നെ . അങിനെ ഈ പുരോഗമന പ്രത്യയ ശാസ്ത്രത്തിന്റെ കുലംകുത്തികള്‍ (renegade) ആയി അധപ്പതികുക ആണ്.120 കോടി ജനതയെ 10ഓ 15ലക്ഷം വരുന്നവേരുടെ പ്രതിനിധാന സെല്‍ ഭരണം ആണ് പ്രോലെറ്റേറിയന്‍ ജനായത്തം എന്നു പറഞ്ഞു ബഹുജനത്തെ പ്രസ്ഥാനത്തില്‍ നിന്നു അന്യം ആക്കുകയും , പുരോഗമന പ്രസ്ഥാനത്തെ കേവലം ഒരു പാര്‍ട്ടി apparatus regime ആക്കി ന്യൂനീകരികുകയും ആണ് .ഇതാണ് ലെനിന്റെ രാജ്യങ്ങളില്‍ കണ്ടത് , ഇവിടെ ആ പാര്‍ട്ടികളില്‍ കാണുന്നതും!!!അതായത് 'സ്വാതന്ത്രം' എന്നാല്‍ അനിവാര്യതകല്‍ക് പുറതേക്ക് നോകുക അല്ലെന്നും , അനിവാര്യതകളെ മനസിലാക്കല്‍ ആണെന്നും ഉള്ള ഹഗേലിയന്‍ ചിന്ത ആണ് മാക്സിന്റെ പേരില്‍ ഈ മാര്‍ക്സിസ്റ്റുകള്‍ വിറ്റഴികുന്നത്! അത് ആവേരുടെ പാര്‍ട്ടി അപ്പാരടുസ് റെജിമിനെ സംരക്ഷിക്കാനും ആണ് , അതാണ് ഈ വാദത്തെ ഇന്ന് ബഹുജനങ്ങളില്‍ നിന്നും തിരസ്കൃതമാക്കിയ്തും. അതുകൊണ്ടു പുരോഗമന ചിന്തക്കല്ല, മറിച്ചു അതിന്റെ കൈക്കാര്‍ നമ്മളില്‍ നിന്നും ബഹിശ്ക്‍രുത്തര്‍ ആയിരികുന്നു. എന്താണ് പുരോഗമനവാദം ? ഭരണകൂടം സമൂഹത്തിന്റെ അധികാരം കവേര്‍നെടുക്കുകയും ,പൌരനെ അന്യവല്‍കരികുകയും ചെയ്യുന്നു എന്നതാണു സത്യം . ഇതിനുള്ള പ്രതിവിധി ആണ് പുരോഗമനപ്രസ്ഥാനത്തില്‍ നാം പ്രതീക്ഷീകുന്നത് . എന്നാല്‍ അവിടെയും ജനായതം ഇല്ലാത്ത സ്ഥിതികള്‍ ആണ് നാം കണ്ടു വരുന്നത് .പ്രതിക്ഷേധികനോ , ട്രേഡ് യൂണിയന്നുകല്‍ ഉണ്ടാക്കാനോ പോലും അധികാരം താഴെ തട്ടില്‍ ഇല്ലാതാവുന്നു, ഈ രാജ്യങ്ങളില്‍ . .ചീനയിലെ 'ടിയാണ്‍മെന്‍ സ്ക്വേയര്‍ കൂട്ടകോല', ഇങ്ങിനെ ആശങ്ഖ്യം കാര്യങ്ങള്‍ ഇതുപോലെ ഉത്തരം ഇല്ലാതെ അവശേക്ഷിക്കുന്നു .ഒന്നു സങ്കല്‍പ്പില്‍ക്ക്,1975 ലെ രാഷ്ട്രീയ അടിയന്തിരാവസ്ഥ ഇന്നും തുടരുക ആയിരുന്നെങ്കില്‍ , കേരളീയരുടെ സ്ഥിതി എന്താവുമായിരുന്നു ? അതാണ് 1917നു ശേക്ഷം Russia യില്‍ വളരെ കാലം തുടര്‍നീരുന്നത് . ജനായതം അല്ല അവിടെ ഉണ്ടായിരുന്നത്


'സോവിയറ്റ് ഡെമൊക്രസി' എന്നു ലെനിന്‍ പരേഞീരുന്നെങ്കിലും നടപ്പാകിയിര്യ്ന്നത് 'പാര്‍ട്ടി സെല്‍ ഭരണം' ആയ്യിരുന്നു . പാരംബ്യ്യര്യതേ കുറിച്ചുപോലും ലന്‍മാര്‍ക്കിന്റെ കാലഹരണ പെട്ട സിദ്ധ്വാന്തങ്ങള്‍ ആണ് ജനത്തിനുമേല്‍ ,മാത്രമല്ല ശാസ്ത്രത്തിന്റെ മേലും അടിച്ചേല്‍പ്പിച്ചിര്യ്ന്നത് !മാര്ക്‍സു വൈരുദ്ധ്യവാദം എന്നു പരേഞ്ഞത് തന്നെ മനുഷ്യന്റെ അറിയല്‍ പ്രക്രിയക്ക് ഉണ്ടാകാന്‍ സാധ്യത ഉള്ള ഡോഗ്മാറ്റിസം ഇലായ്മചെയ്യാനായിരുന്നു .യുക്തിബോധം എന്നത് രേഖീയം മാത്രം അല്ല nonlinear കൂടി ആണ് എന്നു സൂചിപ്പിക്കാന്‍ ആയ്യിരുന്നു . അപ്പോള്‍ എങ്ഗെള്‍സ് nonlinear ലോജിക് നെ ഹേഗലിന്റെ മൂണ് പ്രമാണങ്ങളില്‍ തളച്ചു , അതിനെ , മാര്‍ക്സ് എന്താണോ ആഗ്രഹിച്ചത് , അതിന്റെ വിപരീതം ആക്കി ചെളം ആക്കി . അതാണ് ഇന്ന് നമുക്ക് 'കമ്മുനിസം' എന്നു പറേഞ്ഞു മാര്‍കേറ്റില്‍ ലഭികുന്നതും . കേരളത്തിലെ സമകാലീന അനുഭവം അതിനു തെളിവ് ആണ് ത്താനും .അപ്പോള്‍ നാം ആരുടെ കൂടെ നിന്നു ഇതിനെ എല്ലാം പ്രതിക്ഷേധികും , അതാണ് ച്ര്‍ച്ച വിഷയം തന്നെ !പാര്‍ട്ടി സെല്‍ ഭരണം എങ്ങിനെ ജനായത്വം ആവുന്നു ? ജനങ്ങളുടെ പ്രതിനിധികളെ ആര് തിരഞ്ഞെടുക്കുന്നു , അതിനെ ആണ് ജനായത്വം , ജനായത രീതി എന്നതുകൊണ്ടു ഉദ്വേശികുന്നത് . അത് ലെനിനിസ്റ്റ് രാജ്യങ്ങളില്‍ ഉണ്ടോ ?