Thursday, July 12, 2012

മനുഷ്യന്‍


മനുഷ്യനു അവന്‍റെ ജൈവ്യ വ്യപാരങ്ങളും  നിലനില്‍പ്പിന് വേണ്ടിയുള്ള വ്യാപാരങ്ങളും രണ്ടാണ്  .മനുഷ്യന്റെ 'ഇര, ഇണ തേടല്‍' ബോധപൂര്‍വമായ പ്രവര്‍ത്തനം ആണ് .കാരണം എന്താണു... ? മനുഷ്യന്റെ സത്ത പോലെ തന്നെ  അവന്റെ അസ്ഥ്വിതവും കേവലമല്ല , നിശ്ചല യാഥാര്‍ഥ്യം അല്ല . കര്‍മം എന്നത് അവന്‍റെ ഒരു ശൈലി ആണ്, മാനുഷിക പ്രവര്‍ത്തനത്തിലൂടെ അവന്‍ അവന്റ്റെ അസ്തിത്വം മാനുഷികമാക്കാന്‍ ശ്രേമികുന്നു .അതിനു വേണ്ടി പ്രകൃതിയിലുള്ള പ്രവര്‍ത്തനം ആയ്യാലും , സമൂഹത്തിലേത് ആയ്യാലും മനുഷ്യന്റെ ആത്മ ബോധത്തെ ആശ്രയിച്ചത് ആണ് . ആത്മബോധം എന്നത് നിശ്ചല യഥാര്‍ഥ്യം അല്ല . നില നില്‍പ്പിന് വേണ്ടിയുള്ള അവന്‍റെ അദ്ധ്വാനം അപ്പോഴുള്ള മാനുഷിക സത്ത അനുസരിച്ചാണ്  രൂപം കൊള്ളുന്നത് . അതുകൊണ്ടു നിലനില്‍പ്പിന് വേണ്ടിയുള്ള മൃഗത്തിന്റെ പ്രവര്‍ത്തനത്തെ അദ്ധ്വാനം എന്നു പറയാറില്ല . കാരണം അത് അതിന്റെ ജൈവ സത്തയുടെ മാത്രം പ്രകാശനം ആണ് . വെറും ജൈവ- സ്വയ പ്രവര്‍ത്തനം മാത്രമാണു .മൃഗത്തിന്റെ സത്തയും , അസ്ഥ്വിത്ഥവും  ഒന്നു തന്നെ ആണ് .എന്നാല്‍ മനുഷ്യന്റെ അദ്ധ്വാനം എന്നത് പ്രകൃതിയുടെ മേലുള്ള അവെന്‍റെ ബോധത്തിന്റെ പ്രവര്‍ത്തനം ആണ് .


അതായത് മനുഷ്യന്‍ പ്രാഥമികമായി ഒരു 'മൃഗം' ആണ്. സ്വയം നില്‍നില്‍കുന്നതിനും വംശത്തെ നിലനിര്‍ത്തുന്നതിനും വേണ്ടിയുള്ള അബോധ പ്രവര്‍ത്തനം ആണ് മൃഗം നടത്തുന്നത്, എന്നാല്‍ മനുഷ്യന്റെ ചരിത്രവും  സംസ്കാരവും ജൈവ ഭിന്നമായ സാമൂഹിക ചലനത്തിന്റെ സൃഷ്ടിയാണ് .ഈ സാമൂഹ്യ ചലനങല്‍ക്  ഒരു കര്‍ത്താവ് വേണം, അത് മനുഷ്യന്‍ എന്ന 'മൃഗം' ആണ് . എന്നാല്‍ മനുഷ്യന്‍ മൃഗത്തില്‍ പെടുന്നില്ല .കാരണം സ്വയംവികസിക്കല്‍ മനുഷനില്‍ കഴിയുന്നു .ഇത്തരം വികസനം മൃഗങ്ങളില്‍ നടകുന്നില്ല. മനുഷ്യനില്‍ ഈ വികസനം സാദ്ധ്യമാകുന്നത് ജൈവപരമായും , സാമൂഹ്യപരമായും ആണ് .


ജീവ ലോകത്ത് രണ്ടു വര്‍ഗങ്ങളെ ഉള്ളൂ .മൃഗങ്ങളും ചെടികളും എന്നത് നിങ്ങല്‍ക്കറിയാം  . ഇവിടെ മനുഷ്യന്റെ സ്ഥാനം എന്താണ് ?മനുഷ്യനെ മറ്റ് ജീവികളില്‍ നിന്നും എങ്ങിനെ വേര്‍തിരിക്കാം അല്ലെങ്കില്‍ നിര്‍വചിക്കാം ?ആത്മബോധത്തിന്റെ അടിസ്ഥാനത്തില്‍ ആണ് മനുഷ്യനെ മറ്റ് ജീവികളില്‍ നിന്നു വേര്‍തിരിക്കാന്‍ ആവുന്നത് .പ്രകൃതിയില്‍ സ്വന്ത നിലനില്‍പ്പിനെ കുറീച് തിരിച്ചറിവുള്ള ഒരു 'മൃഗ' മാണ് മനുഷ്യന്‍. ആത്മബോധം എന്നാല്‍ താന്‍ നിലനില്‍കുന്ന പ്രകൃതിയില്‍ നിന്നും വ്യതസ്ഥന്‍ ആണ്  തന്റെ നിലനില്‍പ്പ് എന്നു തിരിച്ചറിയല്‍ ആണ് .ഇത്, ഇന്ന് കാണുന്ന തിര്യക്കുകളില്‍ മനുഷ്യനേ ഉള്ളൂ .അതായത് ഇവിടെ ആണ് ഒരു മൃഗവും  മനുഷ്യനും തമ്മിലുള്ള വ്യത്യാസം മന്സിലക്കാവുന്നത്  .ഏത് ജീവി ആണോ താന്‍ ഒരു മൃഗം ആണെന്ന് തിരിചറിയാത്തത് അവയെ മൃഗം എന്നു പറയാം തന്റെ നില നില്‍പ്പിനേ  അപേക്ഷിച്ച്  അനന്തമായ പ്രപഞ്ചത്തില്‍  നിന്നു ഭിന്നമായി ആണ് തന്റെനിലനില്‍പ്പ് എന്നു തിരിച്ചറിയുന്നവേണ്‍ മനുഷ്യന്‍ , തിരിച്ചറിയാത്തത്  മൃഗം .അതുകൊണ്ടു മൃഗം പ്രകൃതിയെ തന്നെ തിരിച്ചു അറിയുന്നില്ല, മനുഷ്യന്‍ അത് തിരിച്ചറിയുന്നു .തന്റെ നില നില്‍പ്പിനെയും ,അതിനനുസരിച്ച പ്രകൃതിയെയും തിരിച്ചറിയുന്നു .ഈ തിരിച്ചറിവു സ്വഭാവത്തെയാണ് ആത്മബോധം എന്നു പറയുന്നതു .ഈയാത്മബോധത്തിലൂടെ പ്രകൃതിയെയും , തന്നെയും വസ്തു നിഷ്ടമായി ഗ്രഹികുന്നു മനുഷ്യന്‍  .അപ്പോള്‍ ആത്മ ബോധം പ്രകടിപ്പികുന്ന മൃഗത്തെ ആണ് മനുഷ്യന്‍ എന്നു നിര്‍വചികുന്നത് .മൃഗത്തില്‍ നിന്നും മനുഷ്യന്‍ ആയ്യി വിച്ഛേദികുന്നത് അങ്ങിനെ ആണ് .


ആത്മ ബോധത്തിന്റെ രൂപീകരനത്തോടെ  രണ്ടു ഘടകനങ്ങള്‍ അനിവാര്യം ആകുന്നു , വസ്തു പ്രകൃതിയും ,ആത്മ പ്രകൃതിയും .ബാഹ്യ പ്രകൃതിയില്‍ നിന്നും വ്യത്യസ്ഥന്‍ ആണ് താന്‍ എന്നു തിരിച്ചറിയണമെങ്കില്‍ വസ്തു പ്രകൃതിയില്‍ നിന്നു  ഭിന്നമായ ഒരു സത്ത വേണം .അതായത് മറ്റ് മൃഗങ്ങളെ പോലെ സ്വയം വര്‍ദദ്ധികുന്നതായ ഒരു പദാര്‍ത്ത സംയുക്‍ത്ത അവസ്ഥയല്ല   മനുഷ്യന്‍ .കേവലം ജൈവ വ്യാപാരങ്ങളുടെ ആകത്തുക ആയി നില്‍കുന്ന മൃഗം പ്രകൃതിയുടെ അടിമ മാത്രം ആണ് .അല്ലെങ്കില്‍ പ്രകൃതിയുടെ ഭാഗം മാത്രമാണു. മനുഷ്യന്‍ ഇച്ഛാപരമായി ചലിക്കാന്‍ ആഗ്രഹികുന്നു , എന്നാല്‍ മൃഗം ആനൈച്ഛികമായി ചലികുന്നു .അങ്ങിനെ പ്രകൃതിയുടെ സാധാരണ ചലന നിയമങ്ങളില്‍ നിന്നും മോചനം നേടിയ ആ പദാര്‍ത്ത സംയുക്തത്തെ ആണ് മനുഷ്യന്‍ എന്നു നിര്‍വചികുന്നത് .അതായത് പ്രകൃതിയെ സ്വാധീനിക്കാവുന്ന മറ്റൊരു ശക്തി ആയി മുക്തിപ്രാപിച്ച മൃഗം എന്നും പറയാം .ഒരു വശത്ത് പ്രകൃതിയുടെ ഭാഗം ആയിരികുകയും  , മരുവശത്ത് പ്രകൃതിക്കെതിരെ അയ്യിരിക്കുകയും ചെയ്യുക ഇതാണ് പ്രകൃതിയുമായി മനുഷ്യനുള്ള വൈരുദ്ധ്യാത്മകത!


മനുഷ്യന്‍ പ്രകൃതിയില്‍ നിന്നും അധ്വാനത്തിലൂടെ വിഘടികുന്നു .അതിലൂടെ അവന്‍റെ സത്തയില്‍ നിന്നും ഭൌതിക പ്രകൃതിയില്‍ നിന്നും അകന്നു പോകുന്നു എന്നത് സത്യമാണ് , അത് എങ്ങിനെ പരിഹരിക്കും എന്നത് എനിക് ഉത്തരം ഇല്ല . പ്രകൃതിക്കെതിരെ ഉള്ള പ്രവര്‍ത്തനം ആണ് അദ്വാനത്തിലൂടെ മനുഷ്യന്‍ നടത്തുന്നത് . അതുകൊണ്ടാണ് അവന് ആത്മ ബോധം ഉണ്ടെന്ന് പറയുന്നതും .ഈ ആത്മബോധത്തിലൂടെ മനുഷ്യന്‍ സ്വയം മറ്റൊരു വസ്തു ആവുന്നു . അങ്ങിനെ അവെന്‍റെ അസ്ഥ്വിത്വം തന്നെ അവന്‍റെ സത്തയ്ക്ക് എതിര്‍ ആവുന്നു . ഇങ്ങിനെ തന്നെ സാമൂഹ്യജീവിതവും അവനെ യഥാര്‍ത്ഥ പ്രകൃതിയില്‍ നിന്നു അകറ്റുന്നു

3 comments:

  1. മനുഷ്യന്റെ അദ്ധ്വാനം എന്നത് പ്രകൃതിയുടെ മേലുള്ള അവെന്‍റെ ബോധത്തിന്റെ പ്രവര്‍ത്തനം ആണ്. മനുഷ്യന്റെ ഈ ബോധത്തെ ആത്മ ബോധം എന്നു പറയാം .ആത്മബോധത്തിന്റെ അടിസ്ഥാനത്തില്‍ ആണ് മനുഷ്യനെ മറ്റ് ജീവികളില്‍ നിന്നു വേര്‍തിരിക്കാന്‍ ആവുന്നത് .പ്രകൃതിയില്‍ സ്വന്ത നിലനില്‍പ്പിനെ കുറീച് തിരിച്ചറിവുള്ള ഒരു 'മൃഗ' മാണ് മനുഷ്യന്‍. ആത്മബോധം എന്നാല്‍ താന്‍ നിലനില്‍കുന്ന പ്രകൃതിയില്‍ നിന്നും വ്യതസ്ഥന്‍ ആണ് തന്റെ നിലനില്‍പ്പ് എന്നു തിരിച്ചറിയല്‍ ആണ് .ഇത്, ഇന്ന് കാണുന്ന തിര്യക്കുകളില്‍ മനുഷ്യനേ ഉള്ളൂ. ആത്മ ബോധത്തിന്റെ രൂപീകരനത്തോടെ രണ്ടു ഘടകനങ്ങള്‍ ലോകത്ത് അനിവാര്യം ആകുന്നു ,ഒന്നു ലോകത്തിന്റെ വസ്തു പ്രകൃതിയും , മനുഷ്യന്റെ ആത്മ പ്രകൃതിയും .ഒരു വശത്ത് പ്രകൃതിയുടെ ഭാഗം ആയിരികുകയും , മരുവശത്ത് പ്രകൃതിക്കെതിരെ അയ്യിരിക്കുകയും ചെയ്യുക ഇതാണ് പ്രകൃതിയുമായി മനുഷ്യനുള്ള വൈരുദ്ധ്യാത്മകത!

    മനുഷ്യന്‍ പ്രകൃതിയില്‍ നിന്നും അധ്വാനത്തിലൂടെ വിഘടികുന്നു .അതിലൂടെ അവന്‍റെ സത്തയില്‍ നിന്നും ഭൌതിക പ്രകൃതിയില്‍ നിന്നും അകന്നു പോകുന്നു എന്നത് സത്യമാണ്.അങ്ങിനെ അവെന്‍റെ അസ്ഥ്വിത്വം തന്നെ അവന്‍റെ സത്തയ്ക്ക് എതിര്‍ ആവുന്നു . ഇങ്ങിനെ തന്നെ സാമൂഹ്യജീവിതവും അവനെ യഥാര്‍ത്ഥ പ്രകൃതിയില്‍ നിന്നു അകറ്റുന്നു.ഈ വൈരുദ്ധ്യം മനുഷ്യനു മേടഫ്യ്സികലായി മാത്രമേ പരിഹരിക്കാന്‍ ആവൂ . ഭൌതിക വാദ പരമായി കഴിയില്ല . അതിനു ധര്‍മ വ്യവസ്ഥകള്‍ അനുപേശനീയം ആണ് .

    ReplyDelete
  2. മനുഷ്യ അറിവ് !

    മനുഷ്യന്റെ ബോധത്തില്‍ പ്രതിഫലിക്കപ്പെടുന്ന പദാര്‍ത്ഥതെ ആണ് മനുഷ്യന്‍ തെറ്റി ധരിച്ചു അറിവ് ആയി മനസിലാകുന്നത് .

    പദാര്‍ത്ഥം എന്നാല്‍ അത് മനുഷ്യന്റെ തലച്ചോറിന് പുറത്തു കിടകുന്ന സ്വൊതന്ത്രമായ ഒന്നാണ്, അതിനു അതിന്റെതായ കാര്യ കാരണങ്ങള്‍ ഉണ്ട് . അത് കൊണ്ട് അവന്റെ പ്രതിഫലനം ശരി ആണോ എന്നറിയുവാന്‍ ഏക വഴിയേ ഒളൂ മനുഷ്യന്റെ അറിവ് പ്രയോഗിച്ച് നോകുക .

    അത് യഥാര്‍ഥ്യമായി പൊരുത്തപ്പെടുന്നുണ്ടോ എന്നറിയുക !എന്താണ് പദാര്‍ഥം എന്നു ലെനിന്‍ നിര്‍വചിച്ചിട്ടുണ്ട് . എന്നാല്‍ ഒരു ലെനിനിസ്റ്റും ഈ നിര്‍വചനത്തിന്റെ അടിസ്ഥാനത്തില്‍ അല്ല അറിവ് കൊണ്ട് നടകുന്നത്. ആശയവാദപര ധാരണകളില്‍ ആണ് .

    അതുകൊണ്ടു ആണ് വ്ര്‍തമാന ലെനിനിസ്റ്റുകള്‍ എന്നു ഞാന്‍ ആവേറെ വിളികുന്നതും ! ഇവെര്‍ വെറുതെ ലെനിനെ കൊട്ടിലില്‍ പൂജികുക ആണ് എന്നു ഞാന്‍ പറയുന്നതു ഇതുകൊണ്ടാണ് !

    എഴുതി വെക്ക പെട്ട ഒരു പ്രമാണങ്ങള്‍കും മനുഷ്യനെ സഹായിക്കാന്‍ ആവില്ല . അത് മനുഷ്യനെ കഴിയൂ !മനുഷ്യന്‍ എന്നാല്‍ ചരിത്ര മനുഷ്യന്‍ !അതുകൊണ്ടാണ് ഒരു മാര്‍ക്സിസവും ഇല്ല ...ഒരു ലെനിനിസവും ഇല്ല എന്നു പറയുന്നതും . എന്നാല്‍ അവര് എല്ലാം നമ്മുടെ അദ്ധ്യാപകര്‍ ആണ് ത്താനും !

    ReplyDelete
  3. പാര്‍ലമെന്‍ററി ബോഡി എന്നു പറയുന്നത് പ്രാതിനിധ്യ- പരോക്ഷ പ്രാതിനിധ്യങ്ങളെയാണ്‌. ആ അര്‍ത്ഥത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്‌ ഏറ്റവും വലിയ പരോക്ഷ പ്രാതിനിധ്യ ബോഡി. ..... അതായത്, പാര്‍ലമെന്‍ററി രീതി തുടരുന്നത്.

    എന്‍റെയോ/നിങ്ങളുടേയോ നിലപാടും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടും എന്നെങ്കിലും സഖ്യപ്പെട്ടിട്ടുണ്ടോ? എന്‍റെ നിലപാടുകള്‍ ഒരിക്കലും, വളരെ കാലമായി ഐക്യപ്പെട്ടിട്ടില്ല എന്നു മാത്രമല്ല, സമരത്തില്‍ തന്നെയാണ്‌.

    എനിക്കോ / നിങ്ങള്‍ക്കോ ആ പാര്‍ട്ടിയില്‍ പറയാനും അവസരം തരുന്നില്ല. മെംബര്‍ ആയാല്‍ ആദ്യം ബോണ്ടില്‍ ഒപ്പിട്ടു കൊടുക്കണം, പാര്‍ട്ടിയെ വിമര്‍ശിക്കരുതെന്ന്! അപ്പോള്‍ ആരാണ്‌ പാര്‍ലമെന്‍റ് രീതി നടപ്പാക്കുന്നത്?

    ഇന്ത്യയില്‍ എക്സിക്യുട്ടീവ്, നീതിന്യായം, ലെജിസ്ലേറ്റീവ് എന്നിങ്ങനെ മൂന്നായി വിഭജിച്ചതു കൊണ്ട്, കുറച്ചു കൂടെ നല്ല രീതിയിലാണ്‌ പാര്‍ലമെന്‍ററി ബോഡികള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ജനമുദ്ര ഉറപ്പാകുന്നു. എന്തു ജനമുദ്രയാണ്‌ ലെനിനിസ്റ്റ് പാര്‍ട്ടി അണികള്‍ക്കോ, പാര്‍ട്ടിയിതരര്‍ക്കോ നല്‍കുന്നത്?

    ReplyDelete