Saturday, February 28, 2015

അവിജിത് നെ ഓര്കുമ്പോള്‍......!

അവിജിത്---- എന്ന രക്ത സാക്ഷിയെ ഓര്കുമ്പോള്‍
============================================
അവിജിതിന്റെ  മരണം എന്നെ ഏറെ ദു:ഖിപ്പികുന്നു .ഫ്ബ്യില്‍ ഏറ്റവും കൂടുതല്‍ സ്വോതന്ത്ര അഭിപ്രായം രേഖപെടുത്തുന്ന എന്നെ പോലെ ഉള്ളവരെ ആണ് , ഇത് ഏറെ വിഷ്മിപ്പികേണ്ടതും എന്ന് ഞാന്‍ തിരിച്ചു അറിയുന്നു.
എനിക്ക് തന്നെ ഒരു സപ്പോര്‍ട്ടും ഇപ്പോള്‍ ലഭികുനില്ല എന്നത് ഞാന്‍ അല്ലാതെ ആര് തിരിച്ചു അറിയും ? ഇതിനു പിന്നില്‍  ഇന്ന് ദുഖം പോസ്റ്റ്‌ ഇടുന്ന ആരേയും ഞാന്‍ വിശ്വോസികില്ല . കാരണം ഇവ്ര്‍ എല്ലാം വിശ്വോസ്സിക്കാന്‍ കൊള്ളാത്തവേര്‍ ആയ്യ philistines ആണ് .


ഒരു സ്വോതന്ത്ര ചിന്തകന്‍ എന്നാല്‍, അവനു നില നില്‍കാന്‍ കഴിയാത്ത അവസ്ഥ ആണ് ഇന്ന് ലോകത്തില്‍ ഉള്ളത്,പ്രേതെകിച്ചു കേരളത്തില്‍ . ഏവരും സാഹചര്യങ്ങളെ ഉപയോഗികുന്ന്വേര്‍ ആണ് എന്ന് പറയാന്‍ ഞാന്‍ ഈ സമയം ഉപയോഗിക്കുന്നു .


ഇതുപോലെ കഴിഞ്ഞ 'ബലി പെരുന്നാളിന്റെ ' നാളില്‍ ' ആട് ബലി'യെ     വിമര്‍ശിച്ചു കൊണ്ട് ഞാന്‍ ഇട്ട പോസ്റ്റിനു, ഒരു മുസ്ലിം നാമധാരി എനിക് എതിരെ കേസ് കൊടുകുമെന്നു  വരെ   ഭീഷണി പെടുത്തിയിരുന്നു . ഞാന്‍ ഉടനെ അത് എന്റെ സ്റ്റാറ്റസില്‍  ചര്‍ച്ച നടത്തിയിരുന്നതും , നിങ്ങള്‍  ഒരു പക്ഷെ ഓര്കുന്നുണ്ടാവും .ഇവിടെ മാര്‍ക്സിസ്റ്റ്‌ എന്ന് കളിപീര ആയി പറിഞ്ഞു നടക്കുന്വര് എന്നെ അപഹസിക്കാന്‍ ആണ് വന്നത് എന്ന് ഏവരും ഓര്കും . ഇന്ന് ഇതേ അല്ല്കാര്‍ ആണ് ഈ പോസ്റ്റു മായി നടക്കുന്നതു എന്നു  കാണുമ്പോള്‍ , ചിരി വരുന്നു.


അന്ന് തന്നെ ഞാന്‍ മാര്‍ക്സിസ്റ്റു ടാഗു  ഉള്ള  ആക്ടീവിസ്ടുകളെ  ഫ്രണ്ട്ലിസ്റ്റില്‍ നിന്നും ഡിലീറ്റ് ചെയ്തു . കാര്യം പെട്ടെന്ന് മനസിലാക്കി  ,ഞാന്‍ .  ഇതാനു നമ്മുടെ കപട 'സമൂഹം', പ്രത്യകിച്ചു മാര്‍ക്സിസ്റ്റ്‌ വിഭാഗം . നാം മരിച്ചാല്‍  ആ ശരീരം ചുമന്നു , സ്വോതന്ത്ര ചിന്ത പ്രചരിപ്പികും . ഈ കപട വിഭാഗം ആണ് സമൂഹത്തിന്റെ ശാപം എന്ന് തിരിച്ചറിയുക ആണ് ഇന്ന് അവിജിതിനെ സ്മരികുമ്പോള്‍, ഓരോരുത്തരും  ഓര്‍ക്കേണ്ടത് .


.
നിരീശ്വരവാദിയും സ്വതന്ത്രചിന്തകനും അതിലുപരി  മത വിമര്‍ശകനുമായിരുന്ന അവിജിത്, മികച്ച ബ്ലോഗറും എഴുത്തുകാരനുമായിരുന്നു പക്ഷെ ഇത് പറയാന്‍ ആരാണ് യഥാര്ത്യ യോഗ്യന്‍ ? അതാണ്‌ നാം ഇന്ന് മനസിലാക്കേണ്ടത് .


ഇന്ന് ആലപ്പുഴയില്‍ വി എസ്  നെ വ്യക്തി ഹത്യ നടത്തി, തങ്ങള്‍ ഉണ്ടാക്കിയ "സ്ട്ര്വ മാന്‍ വിഗ്രഹ"ത്തെ പൊളിച്ച "രാഷ്ട്രീയ പ്രതിനിധികള്‍" ,നമ്മുടെ മുന്നില്‍ ഇപ്പോഴും മായാതെ നില്കുന്നു, നമ്മള്‍ കേരളീയരില്‍ . ഏങ്ങിനെ ആണ്  പിന്നെ ,സ്വോതന്ത്ര ചിന്ത ഇവിടെ ഉണ്ടാകുക ?. സ്വോതന്ത്ര ചിന്തകളെ ഹൈജാക്ക് ചെയ്യപെട്ടിരികുന്ന്തു , ഇത്തരം 'കഫെര്‍ക' ളാല്‍ ആണ് .


അവിജിത്തിനെയും അദ്ദേഹത്തിന്റെ ഭാര്യ റാഫിദാ അഹമ്മദിനെയും ബുക്ക് ഫെയറും കഴിഞ്ഞ് മടങ്ങും വഴി ധാക്കാ യൂണിവേഴ്സിറ്റി കാമ്പസിൽ വെച്ച് , ഒരു കൂട്ടം തീവ്ര വാദികൾ കശാപ്പ് ചെയുക ആണ് ഉണ്ടായത് . അവിജിത്ത് ഉടനെ മരണമടഞ്ഞു, ഭാര്യയ്ക്ക് ഗുരുതരമായി മുറിവേറ്റു.
കോളമിസ്റ്റ് , ബ്ലോഗ്ഗർ എന്നീ നിലകളിൽ പ്രശസ്തൻ ആയ ടി വ്യക്തി "The virus of Faith "അടുത്ത കാലത്ത് പ്രസിദ്ധീകരിച്ചിരുന്നു . .Mukto-mona (Free mind) അതായിരുന്നു അവിജിത്തിന്റെ ബ്ലോഗ് ന്റെ പേര് .


2013 -ലും അഹമ്മദ് ബോണായും ധാക്കയിൽ ഇങ്ങിനെ കൊല്ലപ്പെട്ടു. തസ്ലിമയുടെ അനുഭവം ഓര്‍കുന്നു നിങ്ങള്‍. തസ്ലീമക് ബംഗാളില്‍ ഇടം നല്‍കിയില്ല അനത്തെ മാര്‍ക്സിസ്റ്റ്‌ കല്‍, എന്ന് ഓര്മ .


പ്രത്യയ ശാസ്ത്രങ്ങള്‍  മദമായ് സിരകളിൽ വിഷവേഗത്ത്തിൽ പടര്ന്നവരേ എന്ത് കൊണ്ടും ഈ സംവാദത്തില്‍, മാറ്റി നിരത്തണം. സഫ്ദർ ഹശ്മിയെ ഓർകുനില്ലേ നിങ്ങള്‍ ? . നമ്മള്‍ സെകുലര്‍ വ്യക്തിത്വങ്ങള്‍ പ്രതിഷെധികുന്നു ഈ  അറു കൊലയില്‍ ."ഷാർലി എബ്ധോ കൂട്ടക്കൊല" യ്ക്കും 'ഗോവിന്ദ് പൻസാരെ വധ' ത്തിനും ശേഷം സ്വതന്ത്രചിന്തയ്ക്ക്  മറ്റൊരു രക്ത സാക്ഷി കൂടി !ഞാനും ഒരു സ്വോതന്ത്ര ചിന്തയെ ആസ്പദമാകി ഒരു പുസ്തകം എഴുതുന്നത്‌ കൊണ്ട് പ്രത്യകിച്ചും .

No comments:

Post a Comment