tag:blogger.com,1999:blog-2823441121726422549.post6849545021011400130..comments2017-06-08T19:38:19.645-07:00Comments on KSR's Blog: പുരോഗമനത്തിന്റെ നാനാര്‍ത്ഥങ്ങള്‍Radhakrishnanhttp://www.blogger.com/profile/07668322223862218101noreply@blogger.comBlogger1125tag:blogger.com,1999:blog-2823441121726422549.post-78960043505962325672012-07-05T06:15:08.640-07:002012-07-05T06:15:08.640-07:00ജനായത്വം എന്നാല്‍ എന്തു ?
‘ജനായത്വം’ എന്നത് അതൊരു...ജനായത്വം എന്നാല്‍ എന്തു ?<br />‘ജനായത്വം’ എന്നത് അതൊരു സംസ്കാരം ആണ്, മനുഷ്യന് മനസിന്റെ വെളിച്ചം ആണത് . അത് കുറഞ്ഞ ഒരു സ്പേസ് ഇല് അവതരിപ്പികുക ദുഷ്കരവും . എന്നാല്‍ ഫുഡലിസത്തില്‍ നിന്നു മുതലാളിത്തം ഉണ്ടായ മുറക്ക് ആണ് ജനായതം നാം അനുഭവിക്കാന്‍ തുടങ്ങിയത് .സാമൂഹിക ഉല്പാദനം ആരംഭിച്ചത് മുതല്‍ ,മനുഷ്യന് ഉല്പാദന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു സന്ഘം ചേരുവാന്‍ തുടങ്ങി. അതിലൂടെ സാമൂഹ്യനീയമങ്ങള്‍ ആവശ്യമായി വന്നു .അങ്ങിനെ സാമൂഹ്യ നിയമങ്ങള്‍ ഉണ്ടാവുകയും , ‘പ്രജകള്‍’ ആയ്യി മാത്രം അസ്തിത്വം പുലര്‍ത്തിയിരുന്നവേര്‍ 'ജനം' എന്ന വര്‍ഗത്തിലേക്ക് ഉയര്‍ത്തപ്പെട്ടു . ഇതാണ് അറിവുകള്‍ ചരിത്രപരമായി ഉണ്ടാവുന്നതും വികസിക്കുന്നതും എന്നു പറയുന്നതും .അങ്ങിനെ ആണ് ബൂര്‍ഷ ലിബറല്‍ ചിന്തകളും , പ്രബുദ്വത്തയും 18ആം നൂറ്റാണ്ടില്‍ സമൂഹത്തിനു ഉണ്ടായത് . കൂടെ അറിയല്‍ പ്രക്രിയയില്‍ രാഷണലിസം, കാന്റ് ചിന്തകള്‍ ഇടം പിടിച്ചതും .മനുഷ്യനു ബാഹ്യമായ, ദൈവം , രാജാവു , നേതാവ് , സ്റ്റേറ്റ് ഇവയല്ലാം തിരസ്കരിക്കപ്പെട്ടു , താത്വികമായി ട്ടെങ്കിലും. മാര്‍ക്സ് , കാന്ടിന്റെ ഒരു ശിഷ്യന് ആയിരുന്നു .എന്നാല്‍ ഈ ലിബേരലിസം കര്‍ടലുകള്‍ രൂപം കൊണ്ടെപ്പോള്‍ അതിന്റെ ഉള്ളടക്കം ചോര്‍ന്ന് തുടങ്ങി .അതുകൊണ്ടാണ് സാംബത്തിക ഘടന ആണ് ഉപരിഘടനകളെ നിശ്ചയികുന്നത് എന്നു പറയ്യുന്നതിന്റെ സാഗത്യവും ! അപ്പോള്‍ ലിബറല്‍ ചിന്തയുടെ ഉള്ളടക്കം തിരിച്ചു പിടികൂക എന്ന അനിവാര്യതയില്‍ നിന്നാണ് പുരോഗമന ചിന്ത , proletarian ചിന്ത ആവിര്‍ഭവികുന്നത് . അതുകൊണ്ടാണ് proletarian ചിന്ത ചരിത്രപരമായി അഭികാമ്യം ആകുന്നത് . അല്ലാതെ അതൊരു apriori സത്യം ആയി നാം അങ്ഗീകരികുന്നത് കൊണ്ടല്ല ,കൂടാതെ കേവലവും അല്ല. അതുകൊണ്ടാണ് ഇങ്ങിനെ പരേയുന്നത് ,പുരോഗമനവാദം 3 ചില്ലകള്‍ ഉല്‍കൊള്ളുന്നു എന്നത് . ഒന്നു ഫ്രെഞ്ച് socialist രാഷ്ട്രീയം , രണ്ടു ജര്‍മന്‍ ക്ലാസ്സിക്കല്‍ ഫിലാസഫീ , മൂണ്‍ ഇങ്ഗ്ളണ്ടിലെ സാമ്പത്തിക ശാസ്ത്രം . അതുകൊണ്ടു ഫ്രെഞ്ച് socialist രാഷ്ട്രീയത്തിലെ ലിബറല്‍ ജനാധിപത്യം ആണ് പുരോഗമന പ്രസ്ഥാനത്തിന്റെ പൂര്‍വപക്ഷം ! അല്ലാതെ നമ്മുടെ ആരുടേയും ആഗ്രഹചിന്ത അല്ല അത് .<br /><br />അതുകൊണ്ടു തന്നെയാണ് ജനായതത്തിന്റെ കാവല്‍ പക്ഷക്കാര്‍ കമ്മുണിസ്റ്റുകള്‍ ആണ് എന്നു ഞാന്‍ പറയുന്നതു . അല്ലാതെ ജനായത്തം ഇന്നത്തെ ലെനിനിസ്റ്റുകള്‍ പറയുന്ന ബൂര്ഷാസികളുടേത് അല്ല .ലെനിനിസ്റ്റുകള്‍ ചെയ്യുന്നത് ജനായാത്തം കാപിറ്റലിസ്റ്റുകളുടേത് മാത്രം ആണെന്ന് വരുത്തി തീര്കുക ആണ്, ആവേരുടേത് പകരം കേന്ദ്രീകൃത ജനാധിപത്യം ലെനിനിസ്റ്റുകലൂടെത് എന്നു പറയുന്നവേറും ഇവിടെ കാണാം എന്നു തോന്നുന്നു . അതായത് ലെനിന്റെ പേര് ഉപയോഗിച്ച് മുതലാളിത്യ വര്‍ഗത്തിന്റെ പ്രചാരകര്‍ ആവുകയാണ് ഫലത്തില്‍ ഇവര്‍ .ആവേര്‍ക്ക് വര്‍ഗ സഹായം ചെയ്യലാണ് ഇകൂട്ടര് ചെയ്യുന്നത് തന്നെ . അങിനെ ഈ പുരോഗമന പ്രത്യയ ശാസ്ത്രത്തിന്റെ കുലംകുത്തികള്‍ (renegade) ആയി അധപ്പതികുക ആണ്.120 കോടി ജനതയെ 10ഓ 15ലക്ഷം വരുന്നവേരുടെ പ്രതിനിധാന സെല്‍ ഭരണം ആണ് പ്രോലെറ്റേറിയന്‍ ജനായത്തം എന്നു പറഞ്ഞു ബഹുജനത്തെ പ്രസ്ഥാനത്തില്‍ നിന്നു അന്യം ആക്കുകയും , പുരോഗമന പ്രസ്ഥാനത്തെ കേവലം ഒരു പാര്‍ട്ടി apparatus regime ആക്കി ന്യൂനീകരികുകയും ആണ് .ഇതാണ് ലെനിന്റെ രാജ്യങ്ങളില്‍ കണ്ടത് , ഇവിടെ ആ പാര്‍ട്ടികളില്‍ കാണുന്നതും!!!അതായത് 'സ്വാതന്ത്രം' എന്നാല്‍ അനിവാര്യതകല്‍ക് പുറതേക്ക് നോകുക അല്ലെന്നും , അനിവാര്യതകളെ മനസിലാക്കല്‍ ആണെന്നും ഉള്ള ഹഗേലിയന്‍ ചിന്ത ആണ് മാക്സിന്റെ പേരില്‍ ഈ മാര്‍ക്സിസ്റ്റുകള്‍ വിറ്റഴികുന്നത്! അത് ആവേരുടെ പാര്‍ട്ടി അപ്പാരടുസ് റെജിമിനെ സംരക്ഷിക്കാനും ആണ് , അതാണ് ഈ വാദത്തെ ഇന്ന് ബഹുജനങ്ങളില്‍ നിന്നും തിരസ്കൃതമാക്കിയ്തും. അതുകൊണ്ടു പുരോഗമന ചിന്തക്കല്ല, മറിച്ചു അതിന്റെ 'കൈക്കാര്' നമ്മളില്‍ നിന്നും ബഹിശ്ക്‍രുത്തര്‍ ആയിരികുന്നു .Radhakrishnanhttps://www.blogger.com/profile/07668322223862218101noreply@blogger.com